വെര്‍ണക്ക് പിന്നാലെ ക്രെറ്റയും തിരിച്ചുവിളിച്ച് ഹ്യുണ്ടായി! 'പണികിട്ടിയത്' ഈ ഭാഗത്തിന്

കാറുടമകള്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു സംഗതിയാണ് നിര്‍മാണ തകരാര്‍ മൂലം വാഹനം ബ്രാന്‍ഡുകള്‍ തിരികെ വിളിക്കുന്നത്. എന്നാല്‍ സമീപകാലത്തായി ഇത് കൂടി വരികയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ മോഡലുകളായ ബലേനോ, വാഗണ്‍ആര്‍ എന്നിവയുടെ ആയിരക്കണക്കിന് മോഡലുകള്‍ തിരിച്ചുവിളിച്ചിരുന്നു. ഇപ്പോള്‍ മാരുതിക്ക് പിന്നാലെ ഇന്ത്യയിലെ രണ്ടാം നമ്പര്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയും ഒരു ജനപ്രിയ മോഡല്‍ തിരച്ചുവിളിച്ചിരിക്കുകയാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മിഡ്‌സൈസ് എസ്‌യുവിയായ ക്രെറ്റയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ഷോറൂമിലേക്ക് തിരിച്ച് വിളിച്ചിരിക്കുന്നത്. പ്രീ ഫെയ്‌സ്‌ലിഫ്റ്റ് ക്രെറ്റയുടെ iVT വകഭേദങ്ങള്‍ക്കാണ് നിര്‍മാണത്തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. ഇലക്‌ട്രോളിക് ഓയില്‍ പമ്പ് (ഇഒപി) കണ്‍ട്രോളറിലെ ഒരു പിശക് കാരണം ബ്രാന്‍ഡ് വെര്‍ണ സെഡാന്‍ തിരിച്ചുവിളിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വാര്‍ത്ത.

hyundai creta

ക്രെറ്റയുടെ IiVT വേരിയന്റുകളും ഇഒപി കണ്‍ട്രോളറുമായി ബന്ധപ്പെട്ട തകരാര്‍ കാരണമാണ് തിരിച്ചുവിളിച്ചത്. ക്രെറ്റയുടെ എഞ്ചിനുള്ളിലെ ഓയില്‍ പ്രഷര്‍ നിയന്ത്രിക്കുന്നതില്‍ ഇഒപി നിര്‍ണായക പങ്ക് വഹിക്കുന്നു. ഇഒപി കണ്‍ട്രോളര്‍ തകരാറിലായാല്‍ ഓയില്‍ സര്‍ക്കുലേഷന്‍ കൃത്യമല്ലാതെ വരികയും ഇത് എഞ്ചിന്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഇതേകാരണം നിമിത്തം മുമ്പ് 4000 യൂണിറ്റ് കിയ സെല്‍റ്റോസും തിരിച്ച് വിളിച്ചിരുന്നു.

പ്രശ്‌നം ബാധിച്ച കാറുകളുടെ ഉടമകളെ ഹ്യുണ്ടായി തന്നെ നേരിട്ട് ബന്ധപ്പെടുന്നതാണ്. എന്നാല്‍ എത്ര കാറുകള്‍ തിരിച്ചുവിളിച്ചുവെന്നോ ഏത് കാലത്ത് നിര്‍മിച്ച വാഹനങ്ങള്‍ക്കാണ് പ്രശ്‌നം ബാധിച്ചതെന്നോ ഉള്ള വിവരങ്ങള്‍ ഹ്യുണ്ടായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും 2023 ഫെബ്രുവരി 13-നും 2023 ജൂണ്‍ ആറിനും ഇടയില്‍ നിര്‍മ്മിച്ച iVT വേരിയന്റുകളാണ് തിരിച്ചുവിളിയുടെ ഭാഗമെന്നാണ് അറിയാന്‍ കഴിയുന്നത്. ഏതായാലും EOP കണ്‍ട്രോളറുമായി ബന്ധപ്പെട്ട പിശകുകള്‍ കമ്പനി സൗജന്യമായി പരിഹരിച്ച് തരും.

hyundai creta

നിങ്ങള്‍ ഹ്യുണ്ടായി ക്രെറ്റയുടെ iVT വേരിയന്റ് ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ നിങ്ങളുടെ കാറിന് ഈ പ്രശ്‌നം ഉണ്ടോ എന്നറിയാന്‍ ഏറ്റവും അടുത്ത ഹ്യുണ്ടായി അംഗീകൃത സര്‍വീസ് സെന്ററുമായി ബന്ധപ്പെടുക. നിങ്ങളുടെ കാര്‍ തിരിച്ചുവിളിയുടെ ഭാഗമാണെങ്കില്‍ ഹ്യുണ്ടായി ഈ പ്രശ്‌നം സൗജന്യമായി പരിഹരിക്കും. ഇഒപി കണ്‍ട്രോളര്‍ മാറ്റിസ്ഥാപിക്കുന്നതോ ആവശ്യമായ സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ നടത്തുകയോ ചെയ്‌തേക്കും. ഇഒപി കണ്‍ട്രോളര്‍ തകരാറുള്ള ക്രെറ്റ കാര്‍ ഡ്രൈവ് ചെയ്യുന്നത് പ്രശ്‌നമാണോ എന്ന് ചിലര്‍ക്ക് സംശയം തോന്നിയേക്കാം.

എന്നാല്‍ ഇതിന്റെ സേഫ്റ്റി വശങ്ങളെ കുറിച്ച് ഹ്യുണ്ടായി ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. എന്നിരുന്നാലും ജാഗ്രത പാലിക്കുന്നതാകും നല്ലത്. അതിനാല്‍ നിങ്ങളുടെ കാര്‍ തിരിച്ചുവിളിയുടെ ഭാഗമാണെങ്കില്‍ എത്രയും പെട്ടന്ന് തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് ഉചിതം. ഉപഭോക്തൃ സുരക്ഷയിലും ഗുണനിലവാരത്തിലും നിര്‍മ്മാതാവിന്റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്ന സാധാരണ നടപടിക്രമമാണ് തിരിച്ചുവിളിക്കല്‍ എന്നത്. അതുകൊണ്ട് വാഹനം ഷോറൂമില്‍ തിരികെയെത്തിച്ച് തകരാറുകള്‍ പരിഹരിക്കുന്നതിലൂടെ ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കാന്‍ വാഹനത്തിനെ ഇത് പ്രാപ്്തമാക്കുന്നു.

ഇതിന്റെയെല്ലാം കൂടെ പതിവ് മെയിന്റനന്‍സ് വര്‍ക്കുകള്‍ മുടക്കം കൂടാതെ ചെയ്യണം. കമ്പനി ശുപാര്‍ശ ചെയ്യുന്ന സര്‍വീസ് ഇന്റര്‍വെല്ലുകള്‍ പിന്തുടരുന്നത് അഭികാമ്യമാണ്. ഓണര്‍ മാനുവല്‍ പരിശോധിച്ച് ശരിയായ സമയത്ത് വാഹനം സര്‍വീസ് ചെയ്യുക. മാത്രമല്ല കഴിയുന്നതും ബ്രാന്‍ഡിന്റെ ഒറിജിനല്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ തന്നെ ഉപയോഗിക്കാന്‍ ശ്രമിക്കുക. ഉയര്‍ന്ന നിലവാരമുള്ള എഞ്ചിന്‍ ഓയില്‍ ഉപയോഗിക്കാനും ശ്രദ്ധിക്കുക. കമ്പനി ശുപാര്‍ശ ചെയ്യുന്ന ഓയില്‍ ഗ്രേഡിനും വിസ്‌കോസിറ്റിക്കും ഓണര്‍ മാനുവല്‍ പരിശോധിച്ചാല്‍ മതി.

ഇതോടൊപ്പം തന്നെ നല്ല ഡ്രൈവിംഗ് ശീലങ്ങള്‍ പരിശീലിക്കുന്നതും നമ്മുടെ വണ്ടിയുടെ ആരോഗ്യത്തിന് നല്ലതാണ്. നിര്‍മാണത്തകരാര്‍ മൂലമുള്ള പ്രശ്‌നങ്ങളില്‍ നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ മികച്ച ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സിനും സുഖകരവും പ്രശ്നരഹിതവുമായ യാത്രകള്‍ക്കും വേണ്ടി മുകളില്‍ പറഞ്ഞ ലളിതമായ ടിപ്പുകളും ഒന്ന് നടപ്പില്‍ വരുത്തി നോക്കൂ. നിങ്ങളുടെ ഏതെങ്കിലും സുഹൃത്തുക്കള്‍ ഹ്യുണ്ടായി ക്രെറ്റ കാര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഇഒപി കണ്‍ട്രോളര്‍ പ്രശ്‌നം കാരണമുള്ള തിരിച്ചുവിളിയെ കുറിച്ച് അവരെ അറിയിക്കണേ.

More from DriveSpark

Article Published On: Saturday, March 30, 2024, 8:30 [IST]
English summary
Hyundai creta ivt variants recalled in india due to potential issue with eop controller
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X