വിറ്റാരയുടെ വിൽപ്പന വട്ടക്കുട്ടയിലാവുമോ? സ്പോർട്ടി ഡീസൈൻ വെളിപ്പെടുത്തി ക്രെറ്റ N ലൈനിന്റെ പേറ്റന്റ് ചിത്രങ്ങൾ

സ്റ്റാൻഡേർഡ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ലോഞ്ച് രാജ്യത്ത് പൊടിപിടിച്ചതോടെ, ഹ്യുണ്ടായി ഇന്ത്യ കൂടുതൽ സ്‌പോർട്ടി മോഡലായ ക്രെറ്റ N ലൈനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇന്ത്യൻ വിപണിയിലെ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളുടെ അടുത്ത ലോഞ്ച് ആയിരിക്കും ഈ സ്പോർട്ടി വേർഷൻ. എസ്‌യുവി അടുത്തിടെ ഒരു പരസ്യ ചിത്രത്തിൻ്റെ ഷൂട്ടിംഗിൽ കണ്ടെത്തിയിരുന്നു.

ഇപ്പോൾ വാഹനത്തിൻ്റെ അന്തിമ രൂപകൽപ്പന കാണിക്കുന്ന പേറ്റൻ്റ് ഇമേജുകൾ പുറത്തു വന്നിരിക്കുകയാണ്. ഇത് ക്രെറ്റ N ലൈൻ സാധാരണ ക്രെറ്റയേക്കാൾ അല്പം വ്യത്യസ്തമായി കാണപ്പെടുമെന്ന് സ്ഥിരീകരിക്കുന്നു. ക്രെറ്റ N ലൈനിൻ്റെ ഈ ദൃശ്യങ്ങൾ എസ്‌യുവിയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കാവുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു സൂചന നമുക്ക് നൽകുന്നു.

ക്രെറ്റ N ലൈനിന്റെ ഡിസൈൻ വ്യക്തമാക്കി പേറ്റന്റ് ചിത്രങ്ങൾ

ഈ പേറ്റൻ്റ് ചിത്രങ്ങൾ ക്രെറ്റ N ലൈനിന് സ്റ്റാൻഡേർഡ് എസ്‌യുവിയേക്കാൾ ഗണ്യമായ സ്റ്റൈലിംഗ് അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് സ്ഥിരീകരിക്കുന്നു. ഹെഡ്‌ലാമ്പും DRL ഡിസൈനും വലിയ മാറ്റമില്ലാതെ അതേപടി തന്നെ തുടരുന്നു, എന്നാൽ സൂക്ഷ്മമായി നോക്കിയാൽ വ്യത്യസ്തമായ ഗ്രില്ല് ഡിസൈൻ നമുക്ക് കാണാൻ സാധിക്കും.

ഗ്രില്ലിന് സ്റ്റാൻഡേർഡ് ക്രെറ്റയിലേത് പോലെ ഉയരം ഇല്ല, കൂടാതെ അതിൻ്റെ പിയാനോ ബ്ലാക്ക് ഫിനിഷും ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പ് സറൗണ്ടിംഗുകളുമായി നന്നായി കൂടിച്ചേർന്ന് ഗ്രില്ല് ഏരിയയെ കൂടുതൽ വിശാലമാക്കുന്നു, ഇത് നാം എക്‌സ്‌റ്ററിൽ കാണുന്നത് പോലെയാണ്. ഗ്രില്ലിൻ്റെ ഉയരം കുറവാണ് എന്നതിനർത്ഥം അത് ഇപ്പോൾ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളിൽ നിന്ന് ഡിറ്റാച്ച് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ്.

സ്റ്റാൻഡേർഡ് ക്രെറ്റയിൽ, ഗ്രില്ലിന് ഉയരം കൂടുതലാണ്, ഡെയ്‌ടൈം റണ്ണിംഗ് ലാമ്പ് ഹൗസിംഗുകളുമായി ഏതാണ്ട് ഇവ മെർജ് ചെയ്യുന്നു. ഫ്രണ്ട് ബമ്പറും വ്യത്യസ്‌തമാണ്. ക്രെറ്റ N ലൈനിൻ്റെ സൈഡ് പ്രൊഫൈലിലെ ഒരേയൊരു മാറ്റം എന്നത് N ലൈൻ ബ്രാൻഡിംഗോടുകൂടിയ ചെറിയ മാറ്റം വരുത്തിയ സൈഡ് സ്കർട്ടുകളാണ്.

കൂടാതെ, ഈ വേരിയൻ്റിന് പ്രത്യേകമായി 18 ഇഞ്ച് അലോയി വീലുകൾ ലഭിക്കുന്നു, ഇവ വളരെ യൂണീക്കായി രൂപകൽപ്പന ചെയ്തിട്ടുണ്ട്; മറ്റ് വേരിയൻ്റുകൾക്ക് 16, 17 ഇഞ്ച് അലോയി വീൽ ഓപ്ഷനുകളാണ് ലഭിക്കുന്നത്. പിന്നിൽ, മറ്റ് മാറ്റങ്ങൾക്കൊപ്പം, റിയർ ബമ്പറിന് N ലൈൻ സ്പെക്ക് എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ ലഭിക്കുന്നു.

ക്രെറ്റ N ലൈനിന്റെ ഡിസൈൻ വ്യക്തമാക്കി പേറ്റന്റ് ചിത്രങ്ങൾ

തണ്ടർ ബ്ലൂ, മാറ്റ് ഗ്രേ തുടങ്ങിയ N ലൈൻ സ്പെക്ക് ഷേഡുകൾക്കൊപ്പം ഒന്നിലധികം പെയിൻ്റ് ഷേഡ് ഓപ്ഷനുകൾ വാഹനത്തിന് ലഭിക്കും. കത്തളത്തിൽ, സൂക്ഷ്മമായ N ലൈൻ ബാഡ്‌ജിംഗും വ്യത്യസ്‌തമായ അപ്‌ഹോൾസ്റ്ററിയും ഉള്ള ക്യാബിനിലുടനീളം ഒന്നിലധികം റെഡ് ആക്‌സൻ്റുകൾ ഈ വേരിയന്റിൽ ഉണ്ടാകും.

വാഹനത്തിന്റെ മെക്കാനിക്കലുകളുടെ കാര്യത്തിൽ, 160 bhp മാക്സ് പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ DCT ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ക്രെറ്റ N ലൈനിൽ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എസ്‌യുവിക്ക് ആറ് സ്പീഡ് മാനുവലും ലഭിക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

2024 ഫെബ്രുവരി മാർച്ച് സമയപരിധിക്കുള്ളിൽ ക്രെറ്റ N ലൈൻ വിൽപ്പനയ്‌ക്ക് എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ക്രെറ്റ N ലൈൻ ഈ വർഷം ഹ്യുണ്ടായിയുടെ ഇന്ത്യയിലെ രണ്ടാമത്തെ പുതിയ ലോഞ്ചായിരിക്കും, കൂടാതെ ബ്രാൻഡ് രണ്ട് പുതിയ ബജറ്റ് എസ്‌യുവികൾ കൂടി രാജ്യത്ത് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ക്രെറ്റ N ലൈനിന്റെ പിന്നാലെ വാഹനത്തിന്റഎ ഇവി പതിപ്പും വിപണിയിൽ എത്തിക്കാനുള്ള നീക്കത്തിലാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ.

More from DriveSpark

Article Published On: Tuesday, January 30, 2024, 19:24 [IST]
English summary
Hyundai creta n line final design revealed through patent images
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X