ഇത്രയും കുറഞ്ഞ വിലയില്‍ പെര്‍ഫോമന്‍സ് എസ്‌യുവിയോ! ക്രെറ്റ N ലൈനിനെ സ്‌പെഷ്യലാക്കുന്ന സംഗതികള്‍ ഇവയാണ്

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി കഴിഞ്ഞ ദിവസമാണ് (11 മാര്‍ച്ച് 2024) തങ്ങളുടെ മൂന്നാമത്തെ N ലൈന്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. i20, വെന്യു എന്നിവക്ക് ശേഷം തങ്ങളുടെ ബെസ്റ്റ് സെല്ലര്‍ വാഹനമായ ക്രെറ്റക്കാണ് പെര്‍ഫോമന്‍സ് പതിപ്പ് ലഭിച്ചത്. മുമ്പ് ആഗോള വിപണിയില്‍ ലഭ്യമായിരുന്നെങ്കിലും ക്രെറ്റ N ലൈന്‍ ആദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്.

16.82 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് ക്രെറ്റ N ലൈന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. N8, N10 വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്ന ക്രെറ്റ N ലൈന്‍ ഒരു എഞ്ചിനിലും രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് ടര്‍ബോ പെട്രോള്‍ പതിപ്പിനേക്കാള്‍ അല്‍പ്പം കൂടുതല്‍ സവിശേഷമാക്കുന്നതിന് നിരവധി വിഷ്വല്‍, മെക്കാനിക്കല്‍ അപ്ഗ്രേഡുകള്‍ക്കൊപ്പമാണ് ക്രെറ്റ N ലൈന്‍ വരുന്നത്. മറ്റ് വേരിയന്റുകളില്‍ നിന്ന് ക്രെറ്റ N ലൈനിനെ സ്‌പെഷ്യലാക്കുന്ന സംഗതികള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

hyundai creta n line

N ലൈന്‍ എക്‌സ്റ്റീരിയര്‍: തങ്ങളുടെ WRC പ്രോഗ്രാമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ക്രെറ്റ N ലൈനിന്റെ രൂപകല്‍പ്പനയെന്നാണ് കൊറിയന്‍ ബ്രാന്‍ഡ് പറയുന്നത്. സ്റ്റാന്‍ഡേര്‍ഡ് ക്രെറ്റയില്‍ നിന്ന് കുറച്ച് മാറ്റങ്ങളുള്ള ഫ്രണ്ട് ഫാസിയ ഇതിന് ലഭിക്കുന്നു. ആദ്യ കാഴ്ച്ചയിൽ ഏറെ വ്യത്യസ്‌തമായാണ് ഇതിനെ ഒരുക്കിയിരിക്കുന്നതെന്ന് തോന്നിയാലും തെറ്റ് പറയാനാവില്ല.

റെഡ് ഇന്‍സേര്‍ട്ടുകളുള്ള ഒരു പുതിയ ഫ്രണ്ട് ബമ്പര്‍, 18 ഇഞ്ച് അലോയ് വീലുകള്‍, N ലൈന്‍-നിര്‍ദ്ദിഷ്ട ഫ്രണ്ട് ഗ്രില്‍, ട്വിന്‍ എക്സ്ഹോസ്റ്റ് പൈപ്പുകള്‍, സിലുകളില്‍ റെഡ് ഇന്‍സെര്‍ട്ടുകള്‍, റെഡ് ഫ്രണ്ട്, റിയര്‍ ബ്രേക്ക് കാലിപ്പറുകള്‍, എന്നിവക്കൊപ്പം ഫ്രണ്ട്, റിയര്‍ ബമ്പറുകളിലെ റെഡ് ഇന്‍സര്‍ട്ടുകള്‍ എന്നിവയാണ് N ലൈനിനെ വേര്‍തിരിച്ച് നിര്‍ത്തുന്ന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

hyundai creta n line digital cluster

N ലൈന്‍ ഇന്റീരിയര്‍: എക്‌സ്റ്റീരിയറിന് സമാനമായി അകത്തളത്തിലും നിരവധി N ലൈന്‍ നിര്‍ദ്ദിഷ്ട ഘടകങ്ങള്‍ കാണാം. ഫുള്‍ ബ്ലാക്ക് തീമിലാണ് ക്യാബിന്‍ വരുന്നത്. എസ്‌യുവിയുടെ അകത്തളത്തിന്റെ സ്പോര്‍ടി ഫീല്‍ ഉയര്‍ത്തുന്നതിനായി റെഡ് ഇന്‍സെര്‍ട്ടുകള്‍ നല്‍കിയിരിക്കുന്നു. ഗിയര്‍ നോബിലും പുതിയ ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലിലും N ബാഡ്ജിംഗ് കാണാന്‍ കഴിയും. മെറ്റല്‍ ത്രോട്ടില്‍, ബ്രേക്ക് പെഡലുകള്‍, റെഡ് ഇന്റീരിയര്‍ ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് ഇന്റീരിയര്‍ സ്‌പെഷ്യലാക്കുന്ന മറ്റ് സംഗതികള്‍.

കളര്‍ ഓപ്ഷന്‍സ്: ആറ് കളര്‍ ഓപ്ഷനുകളിലാണ് ക്രെറ്റ N ലൈന്‍ വരുന്നത്‌. ബ്ലാക്ക് റൂഫില്‍ വരുന്ന മൂന്ന് ഡ്യുവല്‍ ടോണ്‍ എക്സ്റ്റീരിയര്‍ ഓപ്ഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു. അറ്റ്‌ലസ് വൈറ്റ്, അബിസ് ബ്ലാക്ക്, ടൈറ്റന്‍ ഗ്രേ മാറ്റ് എന്നിവയാണ് മോണോടോണ്‍ നിറങ്ങള്‍. തണ്ടര്‍ ബ്ലൂ വിത്ത് അബിസ് ബ്ലാക്ക് റൂഫ്, ഷാഡോ ഗ്രേ വിത്ത് അബിസ് ബ്ലാക്ക് റൂഫ്, അറ്റ്‌ലസ് വൈറ്റ് വിത്ത് എബിസ് ബ്ലാക്ക് റൂഫ് എന്നിവയാണ് ഡ്യുവല്‍-ടോണ്‍ ഷേഡുകള്‍.

hyundai creta n line interior

എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍: ജനപ്രിയ എസ്‌യുവിയുടെ ഏറ്റവും ശക്തമായ പതിപ്പാണ് ഇതെന്ന് എല്ലാവര്‍ക്കും അറിയാം. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ക്രെറ്റ N ലൈനിന് തുടിപ്പേകുന്നത്. 158 bhp പവറില്‍ 253 Nm പീക്ക് ടോര്‍ക്ക് നല്‍കും വിധമാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ നിന്ന് വ്യത്യസ്തമായി 5 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭിക്കും. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഹ്യുണ്ടായി ക്രെറ്റ N ലൈന്‍ എസ്‌യുവിക്ക് കഴിയും.

hyundai creta n line rear profile

ഇക്കോ, നോര്‍മല്‍, സ്പോര്‍ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും സ്‌നോ, സാന്‍ഡ്, മഡ് എന്നീ മൂന്ന് ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡുകളും ഈ മോഡലിന്റെ പ്രത്യേകതയാണ്. ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ എസ്‌യുവി വാങ്ങാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡിന്റെ സിഗ്‌നേച്ചര്‍ ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും 25,000 രൂപ ടോക്കണ്‍ തുക നല്‍കി വാഹനം ബുക്ക് ചെയ്യാം.

More from DriveSpark

Article Published On: Tuesday, March 12, 2024, 12:55 [IST]
English summary
Hyundai creta n line here is everything makes suv special
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X