ഹ്യുണ്ടായിയുടെ 'സീന്‍ മാറ്റാന്‍' ക്രെറ്റ ബോയ്‌സ്! ഇന്ത്യ കാത്തിരിക്കുന്ന കാറിന്റെ ബുക്കിംഗ് തുടങ്ങി
ഇന്ത്യന്‍ കാര്‍ വിപണിയില്‍ മാരുതി സുസുക്കി കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയാണ് ഹ്യുണ്ടായി. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊറിയക്കാരുടെ രണ്ടാം സ്ഥാനത്തിനായി ടാറ്റ മോട്ടോര്‍സും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും വെല്ലുവിളി ഉയര്‍ത്തി രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വില്‍പ്പന ഉയര്‍ത്തി നിലഭദ്രമാക്കാന്‍ പുത്തന്‍ മോഡലുകള്‍ വിപണിയില്‍ എത്തിക്കാന്‍ പോകുകയാണ് ഹ്യുണ്ടായി.
മാര്‍ച്ച് 11 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ക്രെറ്റ N ലൈനാകും ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ലോഞ്ച്. ഇന്ത്യന്‍ കാര്‍ പ്രേമികള്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ക്രെറ്റയുടെ കൂടുതല്‍ ശക്തവും സ്‌പോര്‍ട്ടിയറുമായ പതിപ്പിന്റെ ബുക്കിംഗ് ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല ഹ്യുണ്ടായി ക്രെറ്റ N ലൈനിന്റെ ആദ്യത്തെ ഔദ്യോഗിക ചിത്രങ്ങളും കമ്പനി പുറത്തുവിട്ടു.

ബ്ലാക്ക് ഫിനിഷ്ഡ് റൂഫുള്ള സവിശേഷമായ തണ്ടര്‍ ബ്ലൂ പെയിന്റ് സ്‌കീമിലാണ് എസ്‌യുവി വരുന്നത്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 25000 രൂപ ടോക്കണ്‍ തുക നല്‍കി എസ്‌യുവി ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. രാജ്യത്തുടനീളം വ്യാപിച്ച് കിടക്കുന്ന കമ്പനിയുടെ ഔദ്യോഗിക ഡീലര്‍ഷിപ്പുകള്‍ വഴിയും ഓണ്‍ലൈനായും കാര്‍ റിസര്‍വ് ചെയ്യാം. ക്രെറ്റ N ലൈന്‍ നേരത്തെ അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പനയ്ക്കെത്തിയിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ഈ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തുന്നത്.
നിലവില്‍ i20, വെന്യു എന്നിവയുടെ N ലൈന്‍ മോഡലുകളാണ് ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. ക്രെറ്റ N ലൈന്‍ മോഡലും ഈ നിരയിലേക്ക് ചേരാന്‍ പോകുകയാണ്. ഹ്യുണ്ടായി ക്രെറ്റ N ലൈന്‍ മോഡലിനെ സാധാരണ മോഡലില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഒരുപാട് മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.

സിഗ്‌നേച്ചര്‍ എംബ്ലത്തോട് കൂടി N ലൈന്‍ നിര്‍ദ്ദിഷ്ട ഫ്രണ്ട് ഗ്രില്‍ സെക്ഷന്‍, കോണ്‍ട്രാസ്റ്റ് റെഡ് ഇന്‍സര്‍ട്ടുകളുള്ള പുതിയ ഫ്രണ്ട് ബമ്പര്‍ ഡിസൈന്‍ കാറിന് ലഭിക്കും. മാത്രമല്ല പുനര്‍രൂപകല്‍പ്പന ചെയ്ത 18 ഇഞ്ച് അലോയ് വീലുകള്‍, മുന്നിലും പിന്നിലും ചുവന്ന ബ്രേക്ക് കാലിപ്പറുകള്‍, റെഡ് സൈഡ് സില്‍, റെഡ് ഇന്‍സെര്‍ട്ടുകളും ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പുകളുമുള്ള സ്‌പോര്‍ട്ടി സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മറ്റ് എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.
എക്‌സ്‌ക്ലൂസീവ് N ലൈന്‍ എംബ്ലത്തിന്റെ സാന്നിധ്യം എസ്‌യുവിയുടെ മിന്നിലും പിന്നിലും വശങ്ങളില്‍ നിന്നുമുള്ള കാഴ്ച മികച്ചതാക്കുന്നു. എക്‌സ്റ്റീരിയറിന് മാച്ചാകുന്ന പ്രത്യേക N ലൈന്‍ ടച്ചുകളും കോണ്‍ട്രാസ്റ്റ് ഫിനിഷുകളും ഇന്റീരിയറിലും നല്‍കുന്നു. ലെവല്‍ 2 ADAS, ആറ് എയര്‍ബാഗുകള്‍ ഉള്‍പ്പെടെയുള്ള 42 സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകള്‍ ഇതിന് സുരക്ഷയേകും.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഓട്ടോ ഹോള്‍ഡോടുകൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ (HAC), വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, ഓള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവയാണ് ക്യാബിനില്‍ സജ്ജീകരിക്കുന്ന പ്രധാന ഫീച്ചറുകള്‍. മെക്കാനിക്കല്‍ വശം നോക്കുമ്പോള്‍ അല്‍പ്പം കൂടി സ്‌പോര്‍ട്ടിയറായ സസ്‌പെന്‍ഷന്‍ സെറ്റപ്പ് ക്രെറ്റ N ലൈനിന് ലഭിച്ചേക്കും.
158 bhp പവറും 253 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും എസ്‌യുവിക്ക് തുടിപ്പേകുക. 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് DCT ഗിയര്‍ബോക്‌സുമായട്ടാകും ഈ എഞ്ചിന്‍ ഇണചേര്‍ക്കുക. സ്്റ്റാന്‍ഡേര്‍ഡ് ക്രെറ്റയേക്കാള്‍ അല്‍പ്പം വില കൂടുതല്‍ പ്രതീക്ഷിക്കാം. വില്‍പ്പനക്കെത്തി ഒരു മാസത്തിനുള്ളി അരലക്ഷത്തിലേറെ ബുക്കിംഗ് നേടി 2024 ക്രെറ്റ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്.
സ്‌പോര്‍ട്ടിയര്‍ മോഡല്‍ കൂടി എത്തുന്നതോടെ കൂടുതല്‍ പേര്‍ എസ്‌യുവി വാങ്ങാന്‍ ഷോറൂമിലെത്തുമെന്നാണ് കൊറിയന്‍ കമ്പനി പ്രതീക്ഷിക്കുന്നത്. ക്രെറ്റ N ലൈനിന് പിന്നാലെ വെര്‍ണ സെഡാന്റെ N ലൈന്‍ പതിപ്പും വിപണിയില്‍ എത്തിക്കാന്‍ ബ്രാന്‍ഡിന് പദ്ധതിയുണ്ട്. ഒന്നിലേറെ തവണ ഈ കാര്‍ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. അധികം വൈകാതെ തന്നെ വെര്‍ണ N ലൈനും ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.


Click it and Unblock the Notifications