കാത്തിരിപ്പ് ഇപ്പോള്‍ തന്നെ 5 മാസം; ക്രെറ്റയുടെ കച്ചോടം കൂട്ടാന്‍ ഹ്യുണ്ടായി 'തുറുപ്പുചീട്ടും' ഇറക്കുന്നു
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി അടുത്തിടെയാണ് മിഡ്‌സൈസ് എസ്‌യുവിയായ ക്രെറ്റ വന്‍ അപ്ഡേറ്റുകള്‍ നല്‍കി പുറത്തിറക്കിയത്. വണ്ടി പുറത്തിറങ്ങി ദിവസങ്ങള്‍ മാത്രം കഴിയുമ്പോള്‍ എസ്‌യുവിയുടെ ഡീസല്‍ വേരിയന്റുകള്‍ക്ക് 4 മുതല്‍ 5 മാസം വരെയാണ് കാത്തിരിപ്പ് കാലയളവ്. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് മികച്ച ഡിമാന്‍ഡുമായി മുന്നേറുന്നതിനിടെ എസ്‌യുവിയുടെ കൂടുതല്‍ സ്‌പോര്‍ട്ടിയര്‍ അവതാരത്തെ ഇറക്കിവിടാന്‍ പോകുകയാണ് ഹ്യുണ്ടായി.
ടിവി പരസ്യ ചിത്രീകരണത്തിനിടെ പുതിയ ഹ്യുണ്ടായി ക്രെറ്റ N-ലൈന്‍ പൂനെയില്‍ വെച്ച് ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരിക്കുകയാണ്. യാതൊരു മറയുമില്ലാതെ എസ്‌യുവി കാണപ്പെട്ടതിനാല്‍ ഇതിന്റെ ലോഞ്ച് അടുത്തുവെന്നാണ് സൂചന. i20 N-ലൈനിനും വെന്യു N-ലൈനിനും ശേഷം ഇന്ത്യയില്‍ ഹ്യുണ്ടായിയുടെ N ലൈന്‍ ശ്രേണിയിലെ മൂന്നാമത്തെ സ്പോര്‍ട്ടിയര്‍ മോഡലായിരിക്കും ക്രെറ്റ N-ലൈന്‍.

രാജ്യത്ത് ഏറ്റവും വലിയ വളര്‍ച്ച നേടുന്ന എസ്‌യുവി വിഭാഗത്തില്‍ ക്രെറ്റയെ വെച്ച് ചൂതാടാനാണ് ഹ്യുണ്ടായിയുടെ ശ്രമം. കൂടുതല്‍ സ്‌പോര്‍ട്ടിയര്‍ ലുക്കും ഡ്രൈവ് ചെയ്യുമ്പോള്‍ അത്യവശ്യം ത്രില്ലും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് സ്റ്റാന്‍ഡേര്‍ഡ് മോഡലിന് പുറമെ ക്രെറ്റ N-ലൈന്‍ കൊണ്ടുവരാന്‍ ഹ്യുണ്ടായി തീരുമാനിച്ചിരിക്കുന്നത്. എസ്‌യുവിയുടെ ടോപ്പ് എന്‍ഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയായിരിക്കും N-ലൈന്‍ ഒരുക്കുക.
i20 N ലൈന്‍, വെന്യു N-ലൈന്‍ എന്നീ കൂടപ്പിറപ്പുകളെ പോലെ തന്നെ ധാരാളം കോസ്‌മെറ്റിന് അപ്‌ഡേറ്റുകളുമായിട്ടായിരിക്കും ക്രെറ്റ N-ലൈനും വരികയെന്നാണ് പരസ്യചിത്ര ഷൂട്ടിംഗിനിടെ പകര്‍ത്തിയ സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. എക്‌സ്റ്റീരിയര്‍ ഷെയ്ഡുകളായിരിക്കും പുതിയ മോഡലിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. തണ്ടര്‍ ബ്ലൂ ഷേഡിലുള്ള കാറാണ് സ്‌പൈ ചിത്രങ്ങളിലുള്ളത്. കാറിന്റെ പില്ലറുകള്‍ക്കും റൂഫിനും ഗ്ലോസി അബിസ് ബ്ലാക്ക് ഷേഡ് ലഭിക്കുന്നു. മാറ്റ് ഗ്രേ എന്നീ നിറത്തിലും N-ലൈന്‍ ലഭിച്ചേക്കും.

എസ്‌യുവിയുടെ സൈഡ് പ്രൊഫൈലിന്റെ അടിയില്‍ മിനുസമാര്‍ന്നതും വ്യത്യസ്തവുമായ ബ്രൈറ്റ് റെഡ് സ്ട്രിപ്പും ഉണ്ട്. N ലോഗോ ഈ കാറിന്റെ പിന്‍വശത്ത് നല്‍കിയിട്ടുണ്ട്. എസ്‌യുവിയുടെ ഫ്രണ്ട് പ്രൊഫൈലില്‍ ധാരാളം ക്രോം എലമെന്റുകള്‍ വെച്ച് അലങ്കരിക്കരിച്ചിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ക്രെറക്ക് 16, 17 ഇഞ്ച് വീലുകള്‍ ലഭിക്കുമ്പോള്‍ 18 ഇഞ്ച് വീലുകളിലാകും ക്രെറ്റ N-ലൈന്‍ ഓടുക.
സ്റ്റാന്‍ഡേര്‍ഡ് ക്രെറ്റയില്‍ ഓഫര്‍ ചെയ്യുന്ന ഡ്യുവല്‍ ടോണ്‍ തീമില്‍ നിന്ന് വ്യത്യസ്തമായി ഓള്‍ ബ്ലാക്ക് തീമിലാണ് എസ്‌യുവിയുടെ അകത്തളം ഒരുക്കിയിരിക്കുന്നത്. എസി വെന്റുകകള്‍, ഗിയര്‍ ഷിഫ്റ്റര്‍, സെന്റര്‍ കണ്‍സോള്‍, ഡോര്‍ പാനലുകള്‍ എന്നിവയില്‍ റെഡ് ഗാര്‍ണിഷ് അവതരിപ്പിക്കും. സീറ്റുകള്‍, അപ്‌ഹോള്‍സ്റ്ററി, സ്റ്റിയറിംഗ് വീല്‍, മെറ്റല്‍ ഫിനിഷ് പെഡലുകള്‍ എന്നിവയില്‍ N ബാഡ്ജിംഗ് ഉണ്ടാകും.

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് N-ലൈന്‍ മോഡലുകളെപ്പോലെ വരാനിരിക്കുന്ന ക്രെറ്റ N-ലൈനും ഫീച്ചര്‍ റിച്ചായിരിക്കും. ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, ഒരു ഇലക്ട്രോണിക് പാര്‍ക്ക് ബ്രേക്ക്, ടച്ച്സ്‌ക്രീനോട് കൂടിയ ഇന്‍ഫെയിന്‍മെന്‍ സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവര്‍ കണ്‍സോള്‍ എന്നിവ സംയോജിപ്പിക്കുന്ന ഡ്യുവല്‍ 10.25 ഇഞ്ച് സ്‌ക്രീനുമായി ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, എട്ട് സ്പീക്കര്‍ ബോസ് ഓഡിയോ സിസ്റ്റവും കണക്റ്റഡ് ടെക്‌നോളജികളും ഉണ്ടാകും.
i20 N-ലൈനിനും വെന്യു N-ലൈനിനും സമാനമായി ക്രെറ്റ N-ലൈനും ഒരു പവര്‍ട്രെയിനില്‍ മാത്രമേ ലഭ്യമാകാന്‍ സാധ്യതയുള്ളൂ. 158 bhp പീക്ക് പവറും 253 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും ഇതിന് കരുത്തേകുക.

7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പം വെര്‍ണ സെഡാനില്‍ വരുന്ന 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഓഫര്‍ ചെയ്‌തേക്കും. ഓട്ടോമാറ്റിക് വേരിയന്റ് പാഡില്‍ ഷിഫ്റ്ററുകളുമായി വരും. നോര്‍മല്‍, ഇക്കോ, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ക്രെറ്റ N-ലൈനില്‍ ഓഫര്‍ ചെയ്‌തേക്കും.
എഞ്ചിന് പുറമെ, N ലൈന്‍ ട്രീറ്റ്മെന്റില്‍ മറ്റ് N ലൈന്‍ മോഡലുകള്‍ പോലെ തന്നെ റീട്യൂണ്‍ ചെയ്ത സസ്പെന്‍ഷന്‍ സജ്ജീകരണം, പുനര്‍നിര്‍മ്മിച്ച സ്റ്റിയറിംഗ് ഡൈനാമിക്സ്, സ്പോര്‍ട്ടിയര്‍ എക്സ്ഹോസ്റ്റ് എന്നിവ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം കമ്പനി രാജ്യത്ത് 10,000 N ലൈന്‍ വാഹനങ്ങളാണ് വിറ്റഴിച്ചു. പുതിയ മോഡലിന്റെ വരവോടെ പ്രതിവര്‍ഷം വില്‍പ്പന 15,000-20,000 യൂണിറ്റിലെത്തിക്കാനാണ് ഹ്യുണ്ടായി ഇന്ത്യ ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications








