ഇപ്പോള്‍ തന്നെ 21.8 കി.മീ കിട്ടും! ക്രെറ്റയുടെ മൈലേജ് ഇനിയും കൂട്ടാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
ഇന്ത്യയിലെ നമ്പര്‍ വണ്‍ കോംപാക്ട് എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ. എല്ലാ കാര്‍ ഉടമകളെയും പോലെ ക്രെറ്റ മുതലാളിമാരുടെയും ഒരു ആശങ്കയാണ് മൈലേജ് (Mileage). കൃത്യമായ ചില ഡ്രൈവിംഗ് ശീലങ്ങളിലൂടെയും പരിപാലനത്തിലൂടെയും നിങ്ങളുടെ ഹ്യുണ്ടായി ക്രെറ്റയുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇതുവഴി നിങ്ങളുടെ പ്രതിമാസ ബജറ്റ് ബാലന്‍സ് ചെയ്യാമെന്ന് മാത്രമല്ല പരിസ്ഥിതിക്കും സംഭാവന ചെയ്യാന്‍ സാധിക്കുന്നു. അതിനാല്‍ ക്രെറ്റ എസ്‌യുവിയുടെ മൈലേജ് വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ ചില ടിപ്പുകള്‍ പറഞ്ഞുതരാം.
ഡ്രൈവിംഗ് ശീലങ്ങള്‍: കാറിന്റെ ഇന്ധനക്ഷമതയെ ബാധിക്കുന്ന ഒരു സംഗതിയാണ് ഡ്രൈവിംഗ് ശീലങ്ങള്‍. സുഗമമായ ആക്‌സിലറേഷനും ഡീസെലറേഷനുമൊപ്പം സ്ഥിരമായ വേഗതയില്‍ സഞ്ചരിക്കുന്നത് ഇന്ധനക്ഷമത (Fuel Efficiency) മെച്ചപ്പെടുത്തും. മാത്രമല്ല അമിതവേഗത ഒഴിവാക്കുന്നതും മൈലേജ് വര്‍ധിപ്പിക്കാന്‍ സഹായകമാണ്. ആവശ്യമില്ലാത്ത സമയത്ത് എസി ഉപയോഗം കുറയ്ക്കുന്നതും ഇന്ധനച്ചെലവ് കുറയ്ക്കും.

റെഗുലര്‍ മെയിന്റനന്‍സ്: മികച്ച ഇന്ധനക്ഷമതയ്ക്കായി നിങ്ങളുടെ ഹ്യുണ്ടായി ക്രെറ്റ (Hyundai Creta SUV) മികച്ച കണ്ടീഷനില്‍ നിലനിര്‍ത്തണം. പതിവ് മെയിന്റനന്‍സ് പരിശോധനകളുടെ ഭാഗമായി എഞ്ചിന്‍ ഓയില്‍ മാറ്റുന്നതിനൊപ്പം എയര്‍ ഫില്‍ട്ടറുകള്‍ വൃത്തിയാക്കാനും ടയര്‍ പ്രഷര്‍ കൃത്യമായ അവസ്ഥയില്‍ നിലനിര്‍ത്താനും ശ്രദ്ധിക്കുക. ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങള്‍ അവഗണിക്കുന്നത് ഇന്ധനച്ചെലവ് കൂട്ടുമെന്ന കാര്യം ഓര്‍മിക്കുക.
ശുപാര്‍ശ ചെയ്യുന്ന ഇന്ധനം ഉപയോഗിക്കുക: ചിലപ്പോള്‍ പല കാരണങ്ങളാല്‍ വാഹന നിര്‍മ്മാതാക്കള്‍ നിര്‍ദ്ദിഷ്ട ഇന്ധന തരങ്ങള്‍ ശുപാര്‍ശ ചെയ്യാറുണ്ട്. ക്രെറ്റ കാറിന് ഹ്യുണ്ടായി നിര്‍ദേശിക്കുന്ന ഇന്ധനം ഏതാണെന്ന് പരിശോധിക്കുക. ഇതേ ഇന്ധനം സ്ഥിരമായി ഉപയോഗിക്കുന്നത് എഞ്ചിന്‍ ഉദ്ദേശിച്ചത് പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നുവെന്ന് മാത്രമല്ല മികച്ച മൈലേജും നല്‍കും.

ഓവര്‍ലോഡിംഗ് ഒഴിവാക്കുക: കാറുകളുടെ ഇന്ധനക്ഷമത കുറയ്ക്കുന്ന ഒരു സംഗതിയാണ് അമിതഭാരം. എഞ്ചിന്റെ ജോലിഭാരം കുറയ്ക്കാന്‍ അനാവശ്യ സാധനങ്ങള്‍, പ്രത്യേകിച്ച് ഭാരമുള്ളവ നീക്കം ചെയ്യുക. റൂഫ് റാക്കുകളും കാരിയറുകളും ഉപയാഗിക്കുന്നില്ലെങ്കില്‍ അവ ഊരി വെക്കുന്നത് നല്ലതാണ്. എഞ്ചിന്റെ ജോലി സ്മൂത്തായാല്‍ അത് ഇന്ധനക്ഷമതയിലും പ്രതിഫലിക്കും.
യാത്രകള്‍ ആസൂത്രണം ചെയ്യുക: നിങ്ങളുടെ യാത്രകള്‍ ആസൂത്രണം ചെയ്യുന്നത് വഴി ഒത്തിരി ഇന്ധനം ലാഭിക്കാന്‍ പറ്റും അനാവശ്യ കോള്‍ഡ് സ്റ്റാര്‍ട്ടുകള്‍ ഒഴിവാക്കുക. ട്രാഫിക് ജാമുകള്‍ ഒഴിവാക്കാനും ഏറ്റവും എളുപ്പത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്ന റൂട്ടുകള്‍ കണ്ടെത്താന്‍ ഗൂഗിള്‍ മാപ്സ് പോലുള്ള ആപ്പുകള്‍ ഉപയോഗിക്കുക. കൃത്യമായ പ്ലാനിഗുമായി യാത്ര പുറപ്പെട്ടാല്‍ വഴിതെറ്റിയും മറ്റും എണ്ണച്ചെലവ് കൂടുമെന്ന പേടി വേണ്ട.

ഇന്ധന ഉപഭോഗം നിരീക്ഷിക്കുക: വാഹനം ഉപയോഗിക്കുമ്പോള്‍ ഇന്ധന ഉപഭോഗം സ്ഥിരമായി ശ്രദ്ധിക്കാന്‍ ശ്രമിക്കുക. പെട്ടെന്ന് മൈലേജ് കുറഞ്ഞതായി ശ്രദ്ധയില്‍ പെട്ടാല്‍ വാഹനത്തിന് വല്ല തകരാറും ഉണ്ടെന്ന സൂചനയായിരിക്കും അത്. ക്രെറ്റ പോലുള്ള കാറുകള്‍ക്ക് റിയല്‍ടൈം മൈലേജ് ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ട്. ഇതുവഴി ഇന്ധന ഉപഭോഗം നിരീക്ഷിക്കാവുന്നതാണ്. മുകളില്‍ പറഞ്ഞ ടിപ്പുകള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച ഹ്യുണ്ടായി ക്രെറ്റ ഉടമകള്‍ക്ക് മൈലേജ് വര്‍ധിപ്പിക്കാനും അതുവഴി പണം ലാഭിക്കാനും സാധിക്കും.
മാത്രമല്ല ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിലൂടെ പരിസ്ഥിതിക്കും നല്ല കാര്യമാണ് നമ്മള്‍ ചെയ്യുന്നത്. മൈലേജ് എഞ്ചിനെയും ഡ്രൈവറെയും ആശ്രയിച്ചിരിക്കുന്നു. ഈ ടിപ്പുകള്‍ പിന്തുടരുന്നത് മൈലേജ് മാത്രമല്ല, മൊത്തത്തിലുള്ള കാറിന്റെ മെയിന്റനന്‍സ് കോസ്റ്റ് കുറയ്ക്കുകയും ദീര്‍ഘായുസ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പതിവ് അറ്റകുറ്റപ്പണികള്‍ ചെയ്യുക, ശ്രദ്ധയോടെ വളയം പിടിക്കുക, കമ്പനി നിര്‍ദേശിച്ച ഇന്ധനം ഉപയോഗിക്കുക എന്നീ കാര്യങ്ങള്‍ ചെയ്യാന്‍ വലിയ പ്രയാസമുള്ളതായി തോന്നുന്നില്ല.

അതുകൊണ്ട് ക്രെറ്റ കാര്‍ ഉപയോഗിക്കുന്നവര്‍ ഈ ലളിതമായ ശീലങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക. ഇത് ക്രെറ്റയ്ക്ക് മാത്രമല്ല മറ്റ് കാറുകളുടെ കാര്യത്തിലും ഫലപ്രദമാണ്. ഈ ടിപ്പുകള്‍ പിന്തുടര്‍ന്ന് കമ്പനി പറഞ്ഞതിനേക്കാള്‍ ഇന്ധനക്ഷമത നേടിയ വാഹന ഉടമകളുടെ ഉദാഹരണവും ഒത്തിരിയുണ്ട്. ഈ ഒരു ലേഖനം ഉപകാരപ്രദമായി തോന്നിയാല്‍ ക്രെറ്റ കാറുള്ള നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അയച്ച് കൊടുക്കാം.


Click it and Unblock the Notifications








