വെറുതെ ക്രെറ്റയ്ക്കു പിന്നാലെ പോണോ? ഇങ്ങനെ ഒരു അവസരം വരുമ്പോൾ ഉപയോഗിക്കുന്നത് അല്ലെ ബുദ്ധി!

ഇന്ത്യയിലെ എസ്‌യുവി സെഗ്‌മെൻ്റിൽ വളരെക്കാലമായി ഹ്യുണ്ടായി ക്രെറ്റയാണ് ആധിപത്യം പുലർത്തുന്നത്. യഥാർത്ഥത്തിൽ പുറത്തു വരുന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം, 15,000 യൂണിറ്റ് ക്രെറ്റ എസ്‌യുവികൾ വിറ്റഴിച്ച് ഹ്യുണ്ടായി ഒന്നാം സ്ഥാനത്തെത്തി എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, വിപണിയിൽ അതിൻ്റെ എതിരാളികൾ വിൽപ്പനയിൽ ക്രെറ്റയുടെ അടുത്തെങ്ങും എത്തുന്നില്ല എന്നതാണ് വാസ്തവം. തൽഫലമായി, ക്രെറ്റയെ നേരിടാൻ അതിന്റെ എതിരാളികൾ എല്ലാം ഒത്തു ചേർന്ന് പല ദിശകളിൽ നിന്നും നേരിടാനാണ് പദ്ധതിയിടുന്നത്. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾക്ക് ഇതൊരു കടുത്ത പരീക്ഷണമായിരിക്കും.

2024 ഡിസംബർ മാസത്തിൽ ക്രെറ്റയുടെ എതിരാളികൾ 2.0 ലക്ഷം രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇയർ എന്റ് ഓഫറുകൾക്കൊപ്പം ഈ കാറുകളിൽ അതത് നിർമ്മാതാക്കൾ നൽകുന്ന കിഴിവുകൾ എന്തെല്ലാം എന്ന് നമുക്ക് നോക്കാം. ലൊക്കേഷൻ ഡീലർഷിപ്പ് എന്നിവ അനുസരിച്ച് ഈ ഡിസ്കൗണ്ടുകൾ വ്യത്യാസപ്പെടാം എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ഫോക്‌സ്‌വാഗൺ ടൈഗൂൺ: ജർമ്മൻ ബ്രാൻഡായ ഫോക്‌സ്‌വാഗൺ തങ്ങളുടെ ടൈഗൂണിൽ രണ്ട് ലക്ഷം രൂപ വരെ കിഴിവുകളാണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. 114 bhp മാക്സ് പവറും 178 Nm ടോർക്കും പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായി വരുന്ന മോഡലുകൾക്ക് 1.50 ലക്ഷം രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭ്യമാണ്.

അതേസമയം, 150 bhp പരമാവധി കരുത്തും 250 Nm ടോർക്കും സൃഷ്ടിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായി വരുന്ന വേരിയൻ്റുകൾ 50,000 രൂപ കിഴിവോടെയാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ, ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ ഓൺ റോഡ് വില 13.68 ലക്ഷം രൂപയ്ക്കും 23.39 ലക്ഷം രൂപയ്ക്കും ഇടയിലാണ്.

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര: ജാപ്പനീസ് ബ്രാൻഡായ മാരുതി സുസുക്കി, തങ്ങളുടെ ഗ്രാൻഡ് വിറ്റാരയിൽ 1.58 ലക്ഷം രൂപ വരെ കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്. സ്ട്രോംഗ് ഹൈബ്രിഡ് വേരിയൻ്റുകളിൽ ഈ ഗ്രാൻഡ് വിറ്റാരയ്ക്ക് 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 55,000 രൂപയുടെ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങൾ, 65,000 രൂപയുടെ സ്‌ക്രാപ്പേജ് ബോണസ്, 3,100 രൂപയുടെ ഗ്രാമീണ ഓഫർ എന്നിവ ഉൾപ്പെടുന്ന 1.58 ലക്ഷം രൂപയുടെ കിഴിവോടെയാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

കൂടാതെ, സീറ്റ, ആൽഫ എന്നിവയുടെ ഹൈബ്രിഡ് അല്ലാത്ത വേരിയൻ്റുകൾക്ക് ഒരു ലക്ഷം രൂപയോളം കിഴിവും ലഭിക്കും. അതോടൊപ്പം, സിഗ്മ, ഡെൽറ്റ വേരിയൻ്റുകൾക്ക് യഥാക്രമം 78,100 രൂപയും 83,100 രൂപയും കിഴിവുകൾ ഉണ്ടായിരിക്കും. അവസാനമായി, വാഹനത്തിന്റെ CNG വേരിയൻ്റുകൾക്ക് ഡെൽറ്റ വേരിയൻ്റിന് 68,100 രൂപയും സീറ്റ വേരിയൻ്റിന് 89,100 രൂപയും ഓഫർ ലഭിക്കും. നിലവിൽ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ ഓൺറോഡ്-വില 12.86 ലക്ഷം മുതൽ 20.70 ലക്ഷം രൂപ വരെയാണ്.

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ: ഗ്രാൻഡ് വിറ്റാരയുടെ ടൊയോട്ടയുടെ സഹോദരൻ അർബൻ ക്രൂയിസർ ഹൈറൈഡറും 1.31 ലക്ഷം രൂപ വരെ കിഴിവുകളോടെ ലഭ്യമാണ് എന്നത് ശ്രദ്ധേയമാണ്. ഹൈറൈഡറിൻ്റെയും സ്ട്രോംഗ് ഹൈബ്രിഡ് വേരിയൻ്റിന് ഈ മാസം 1.31 ലക്ഷം രൂപ വരെ കിഴിവുകൾ ലഭിക്കും.

ഈ ഓഫറുകളിൽ 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 3,000 രൂപ കോർപ്പറേറ്റ് ഓഫർ, 23,500 രൂപയുടെ 5 വർഷത്തെ വാറൻ്റി, 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 500 രൂപ വരെ ലോയൽറ്റി ബോണസ് എന്നിവ ഉൾപ്പെടുന്നു. അതേസമയം നോൺ -ഹൈബ്രിഡ് വേരിയൻ്റ് 1.02 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടിൽ ലഭ്യമാണ്. നിലവിൽ, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ വില 13.23 ലക്ഷത്തിൽ തുടങ്ങി 23.39 ലക്ഷം രൂപ വരെ ഉയരുന്നു.

ഹോണ്ട എലിവേറ്റ്: ഈ സെഗ്മെന്റിൽ പുതുമുഖമായ ഹോണ്ട എലിവേറ്റ് 85,000 രൂപ വരെ ഓഫറുകളുമായി വരുന്നു. ഈ കിഴിവിൽ 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 40,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ ലോയൽറ്റി ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. നിലവിൽ, ഹോണ്ട എലിവേറ്റിന് 13.79 ലക്ഷം രൂപ മുതൽ 19.52 ലക്ഷം രൂപ വരെയാണ് വില.

More from DriveSpark

Article Published On: Monday, December 16, 2024, 15:53 [IST]
English summary
Hyundai creta rivals offer over 2 lakhs as year end discounts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X