ഹ്യുണ്ടായി ഈ കാര്‍ ഇന്ത്യയിലിറക്കരുതെന്ന് ടൊയോട്ട മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു! കാരണം അറിയണോ?

ഇന്ത്യയില്‍ 7 സീറ്റര്‍ കാറുകള്‍ക്ക് ഇപ്പോള്‍ വമ്പന്‍ ഡിമാന്‍ഡാണ്. കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ കാറായത് മാരുതി സുസുക്കിയുടെ 7 സീറ്റര്‍ എംപിവിയായ എര്‍ട്ടിഗയാണ്. പ്രീമിയം മുതല്‍ ബജറ്റ് വിലയില്‍ വരെ 7 സീറ്റര്‍ എംപവികള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നിരുന്നാലും എംപിവി എന്ന് പറയുമ്പോള്‍ എല്ലാവരും മനസ്സില്‍ കാണുന്ന കാര്‍ ടൊയോട്ട ഇന്നോവയാണ്. ലക്ഷ്വറി എംപിവി വിഭാഗത്തില്‍ ടൊയോട്ടക്ക് എതിരാളികള്‍ ഇല്ലെന്ന് തന്നെ പറയാം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കിയ കാര്‍ണിവല്‍ ലിമോസിന്‍ പുറത്തിറക്കിയെങ്കിലും തൊട്ടാല്‍ പൊള്ളുന്ന വിലയായതിനാല്‍ പെട്ടിയില്‍ പണം ഉള്ളവനേ ആ വഴിക്ക് പോകൂ.

കിയയുടെ സഹോദര ബ്രാന്‍ഡായ ഹ്യുണ്ടായി ആഗോള വിപണിയില്‍ ഒന്നിലധികം ലക്ഷ്വറി എംപിവികള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും ഒന്ന് പോലും ഇന്ത്യയില്‍ എത്തിച്ചിട്ടില്ല. ഹ്യുണ്ടായിയുടെ വിപണി സാന്നിധ്യവും ജനപ്രീതിയും കണക്കിലെടുക്കുമ്പോള്‍ ഈ ഒരു സമയത്ത് ഒരു എംപിവി കൊണ്ടുവന്നാല്‍ ഉറപ്പായും ഹിറ്റടിക്കേണ്ടതാണ്. അത്തരത്തില്‍ താങ്ങാനാകുന്ന എംപിവികള്‍ കമ്പനിയുടെ കസ്റ്റഡിയില്‍ ഉണ്ടുതാനും. ടൊയോട്ട മുതലളി ഇന്ത്യയിലേക്ക് വരരുതെന്ന് ആഗ്രഹിക്കുന്ന ഒരു എംപിവയുണ്ട് അക്കൂട്ടത്തില്‍. അതിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

hyundai custin side view

ടൊയോട്ട ഇന്നോവ ഹൈക്രോസ് പോലുള്ള വലിയ എംപിവികളോട് ഏറ്റുമുട്ടാന്‍ പോന്ന ഹ്യുണ്ടായിയുടെ ആവനാഴിയിലെ അസ്ത്രങ്ങളില്‍ ഒന്നാണ് കസ്റ്റിന്‍. 4950 mm നീളവും 3055 mm വീല്‍ബേസുമുള്ള വലിയ വാന്‍ എന്ന് വേണമെങ്കില്‍ കസ്റ്റിനെ വിശേഷിപ്പിക്കാം. കാഴ്ചയില്‍ ഹ്യുണ്ടായി കസ്റ്റിന്‍ മികച്ച റോഡ് പ്രസന്‍സുള്ള കാറാണ്. എല്‍ഇഡി ഡിആര്‍എല്ലുകള്‍ അടക്കമുള്ള ഫാന്‍സി ഘടകങ്ങള്‍ കാറിന്റെ ഡിസൈനിന് മികച്ച ചാരുതയേകുന്നു.

ഫ്ലാറ്റായിട്ടുള്ള സൈഡ് പ്രൊഫൈലാണ് എംപിവിക്ക് ലഭിക്കുന്നത്. 18 ഇഞ്ച് അലോയ് വീലുകളിലാണ് കസ്റ്റിന്‍ ഓടുന്നത്. ഇലക്ട്രിക്കലി തുറക്കാന്‍ കഴിയുന്ന സ്ലൈഡിംഗ് ഡോറുകളാണ് കസ്റ്റിന്റെ മറ്റൊരു പ്രത്യേകത. കാര്‍ണിവലില്‍ ഇതേ മാതൃകയിലുള്ള ഡോറുകളാണ് നിങ്ങള്‍ക്ക് കാണാന്‍ കഴിയുക. കൂടുതല്‍ ഷാര്‍പ്പായ റിയര്‍ പ്രൊഫൈലാണ് ഈ കാറിന് ലഭിക്കുന്നത്.

hyundai custin

കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, റിയര്‍ സ്പോയിലര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവയാണ് കസ്റ്റിന്റെ പിന്‍വശത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ആരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രീമിയം ക്യാബിനാണ് കസ്റ്റിന്റെ അകത്തേക്കള കയറിയാല്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നത്. പിയാനോ ബ്ലാക്ക് എലമെന്റുകളുടെയും ഫാക്സ് വുഡന്‍ ഇന്‍സെര്‍ട്ടുകളുടെയും സമര്‍ത്ഥമായ ഉപയോഗത്തോടുകൂടിയ സോഫ്റ്റ് ടച്ച് മെറ്റീരിയലുകളാലാണ് ക്യാബിന്‍ പണികഴിപ്പിച്ചിരിക്കുന്നത്.

പ്രീമിയം അപ്പീലിനായി നല്ല തിളക്കമുള്ള ഇന്റീരിയര്‍ തീം നല്‍കിയതിനോടൊപ്പം നല്ല വൃത്തിയുള്ള ഡാഷ്ബോര്‍ഡ് ഡിസൈനും എംപിവിയുടെ അകത്ത് ലഭിക്കുന്നു. വലിയ 10.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റവുമാണ്. രണ്ടാം നിര യാത്രക്കാര്‍ക്ക്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സുഖപ്രദമായ ഓട്ടോമന്‍ സീറ്റുകള്‍, കപ്പ് ഹോള്‍ഡറുകള്‍, ചാര്‍ജിംഗ് പോര്‍ട്ടുകള്‍, എസി വെന്റുകള്‍, സണ്‍ഷേഡുകള്‍ എന്നിവയടക്കം നിരവധി സുഖസൗകര്യങ്ങള്‍ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു.

hyundai custin seat

ഡ്യുവല്‍ പേന്‍ സണ്‍റൂഫ, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് സീറ്റുകള്‍, ADAS, റിലാക്സ്/സ്ലീപ്പ് മോഡ്, ഫോള്‍ഡിംഗ് ടേബിള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ലെതറെറ്റ് അപ്ഹോള്‍സ്റ്ററി, 8-വേ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, രണ്ടാം നിര യാത്രികര്‍ക്ക് ഫോള്‍ഡിംഗ് ടേബിള്‍ എന്നിവയാണ് അധിക ഫീച്ചറുകള്‍.

വിയറ്റ്നാം പോലുള്ള രാജ്യങ്ങളില്‍ കസറ്റിന്‍ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു. ആദ്യത്തെ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 170 PS പവറും 253 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. രണ്ടാമത്തെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 236 PS പവറും 353 Nm ടോര്‍ക്കും പുറത്തെടുക്കുന്നു. രണ്ട് പവര്‍ട്രെയിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഇണചേര്‍ത്തിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഏകദേശം 25 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഹ്യുണ്ടായി കസ്റ്റിന്‍ ഫിലിപ്പീന്‍സില്‍ അവതരിപ്പിച്ചിരുന്നു. പുതിയ തലമുറ കാര്‍ണിവലിന്റെ 1 വര്‍ഷത്തേക്കുള്ള യൂണിറ്റുകള്‍ ഇതിനോടകം വിറ്റുപോയത് കത്തി വിലയാണെങ്കിലും പ്രീമിയം എംപിവികള്‍ വാങ്ങാന്‍ ഇന്ത്യയില്‍ ആവശ്യക്കാരുണ്ടെന്ന സൂചനയാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഹ്യുണ്ടായി ഈ കിടിലന്‍ കാര്‍ അധികം വൈകാതെ ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ടുവരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

More from DriveSpark

Article Published On: Sunday, November 17, 2024, 12:15 [IST]
English summary
Hyundai custin affordable luxury mpv toyota innova hycross direct rival india launch expectation
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X