ഇങ്ങനെ വേണം വണ്ടി കഴുകാനെന്ന് ഹ്യുണ്ടായി... 650 ദശലക്ഷം ലിറ്റർ വെളളം ലാഭിച്ചതിൻ്റെ പിന്നിലെ സത്യാവസ്ഥ എന്ത്
ഹ്യുണ്ടായി കമ്പനിയുടെ ഡ്രൈ വാഷ് സംരംഭത്തിലൂടെ 650 ദശലക്ഷം ലിറ്റർ വെള്ളമാണ് സംരക്ഷിക്കുന്നത്, ഇത് പ്രതിദിനം 4.8 ദശലക്ഷം ആളുകൾക്ക് സേവനം നൽകുന്നതിന് തുല്യമാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 650 ദശലക്ഷം ലിറ്റർ വെള്ളമാണ് ഈ സംരംഭത്തിലൂടെ കമ്പനി ലാഭിച്ചത്. ഇന്ത്യയിലെ ബ്രാൻഡിൻ്റെ സർവീസ് സെൻ്ററുകളിലും വർക്ക്‌ഷോപ്പുകളിലും ഉടനീളം ഉപഭോക്താക്കൾക്കായി'ഡ്രൈ വാഷ്' സേവനമാണ് നൽകുന്നത്.
സാധാരണ കണക്കിൽ നോക്കിയാൽ ഒരു വാഹനം കഴുകുന്നതിനായി 120 ലിറ്റർ വെളളമാണ് ഉപയോഗിച്ചിരുന്നത്. ഡ്രൈ വാഷ് സേവനം ഒരു ബദലായി നടപ്പിലാക്കുന്നതിലൂടെ, പാരിസ്ഥിതിക ആഘാതം ലഘൂകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന്കമ്പനി പറയുന്നു. 2017-ൽ അവതരിപ്പിച്ച ഡ്രൈ വാഷ് സംവിധാനം വെള്ളമില്ലാത്ത കാർ ക്ലീനിംഗ് സൊല്യൂഷനാണ്, അത് എവിടെയും സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്നവയാണ്.

ഡ്രൈ വാഷ് സേവനങ്ങൾ കൂടാതെ, ജലത്തിലൂടെയുള്ള പെയിൻ്റ് സംവിധാനങ്ങൾ, കടലാസ് രഹിത വർക്കുകൾ, എൽഇഡി ലൈറ്റിംഗ്, സോളാറൈസേഷൻ, മഴവെള്ള സംഭരണം തുടങ്ങിയ വിവിധ പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾ ഹ്യുണ്ടായി നടപ്പിലാക്കിയിട്ടുണ്ട്. നല്ല ഒരു നാളേയ്ക്ക് വേണ്ടി ഇത്തരത്തിലുളള കാര്യങ്ങൾ നടത്തുന്നത് വളരെ പ്രശംസനീയമായ കാര്യം തന്നെയാണ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല.
ഇന്ത്യന്‍ കാര്‍ വിപണിയില്‍ മാരുതി സുസുക്കി കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയാണ് ഹ്യുണ്ടായി. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊറിയക്കാരുടെ രണ്ടാം സ്ഥാനത്തിനായി ടാറ്റ മോട്ടോര്‍സും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും വെല്ലുവിളി ഉയര്‍ത്തി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ കാര്‍ പ്രേമികള്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ക്രെറ്റയുടെ കൂടുതല്‍ ശക്തവും സ്‌പോര്‍ട്ടിയറുമായ ക്രെറ്റ N ലൈനാണ് കമ്പനിയുടെ പുതിയ തുറുപ്പുചീട്ട്.
ബ്ലാക്ക് ഫിനിഷ്ഡ് റൂഫുള്ള സവിശേഷമായ തണ്ടര്‍ ബ്ലൂ പെയിന്റ് സ്‌കീമിലാണ് എസ്‌യുവി വരുന്നത്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 25000 രൂപ ടോക്കണ്‍ തുക നല്‍കി എസ്‌യുവി ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. രാജ്യത്തുടനീളം വ്യാപിച്ച് കിടക്കുന്ന കമ്പനിയുടെ ഔദ്യോഗിക ഡീലര്‍ഷിപ്പുകള്‍ വഴിയും ഓണ്‍ലൈനായും കാര്‍ റിസര്‍വ് ചെയ്യാം. ക്രെറ്റ N ലൈന്‍ നേരത്തെ അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പനയ്ക്കെത്തിയിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ഈ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തുന്നത്.
നിലവില്‍ i20, വെന്യു എന്നിവയുടെ N ലൈന്‍ മോഡലുകളാണ് ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. ക്രെറ്റ N ലൈന്‍ മോഡലും ഈ നിരയിലേക്ക് ചേരാന്‍ പോകുകയാണ്. ഹ്യുണ്ടായി ക്രെറ്റ N ലൈന്‍ മോഡലിനെ സാധാരണ മോഡലില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഒരുപാട് മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.
ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഓട്ടോ ഹോള്‍ഡോടുകൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ (HAC), വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, ഓള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവയാണ് ക്യാബിനില്‍ സജ്ജീകരിക്കുന്ന പ്രധാന ഫീച്ചറുകള്‍. മെക്കാനിക്കല്‍ വശം നോക്കുമ്പോള്‍ അല്‍പ്പം കൂടി സ്‌പോര്‍ട്ടിയറായ സസ്‌പെന്‍ഷന്‍ സെറ്റപ്പ് ക്രെറ്റ N ലൈനിന് ലഭിച്ചേക്കും.
158 bhp പവറും 253 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും എസ്‌യുവിക്ക് തുടിപ്പേകുക. 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് DCT ഗിയര്‍ബോക്‌സുമായട്ടാകും ഈ എഞ്ചിന്‍ ഇണചേര്‍ക്കുക. സ്്റ്റാന്‍ഡേര്‍ഡ് ക്രെറ്റയേക്കാള്‍ അല്‍പ്പം വില കൂടുതല്‍ പ്രതീക്ഷിക്കാം. വില്‍പ്പനക്കെത്തി ഒരു മാസത്തിനുള്ളിൽ അരലക്ഷത്തിലേറെ ബുക്കിംഗ് നേടി 2024 ക്രെറ്റ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്.
സ്‌പോര്‍ട്ടിയര്‍ മോഡല്‍ കൂടി എത്തുന്നതോടെ കൂടുതല്‍ പേര്‍ എസ്‌യുവി വാങ്ങാന്‍ ഷോറൂമിലെത്തുമെന്നാണ് കൊറിയന്‍ കമ്പനി പ്രതീക്ഷിക്കുന്നത്. ക്രെറ്റ N ലൈനിന് പിന്നാലെ വെര്‍ണ സെഡാന്റെ N ലൈന്‍ പതിപ്പും വിപണിയില്‍ എത്തിക്കാന്‍ ബ്രാന്‍ഡിന് പദ്ധതിയുണ്ട്. ഒന്നിലേറെ തവണ ഈ കാര്‍ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. അധികം വൈകാതെ തന്നെ വെര്‍ണ N ലൈനും ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.


Click it and Unblock the Notifications








