27.1 കി.മീ മൈലേജിനൊപ്പം 'എക്‌സ്ട്രാ' ലഗേജും പോകും! എക്‌സ്റ്ററില്‍ ഇനി 5 പേര്‍ക്ക് സുഖമായി ട്രിപ്പടിക്കാം

ഇന്ത്യയില്‍ ഇന്ധന വില മാനംമുട്ടെ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സിഎന്‍ജി ഉള്‍പ്പെടെയുള്ള ബദല്‍ ഇന്ധനങ്ങളിലേക്ക് ജനങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോര്‍സ് എന്നീ മുന്‍നിര വാഹന നിര്‍മാതാക്കള്‍ എല്ലാം തന്നെ സിഎന്‍ജി വാഹനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. സിഎന്‍ജി വാഹനങ്ങളുടെ ഒരു പ്രധാന പോരായ്മയായി കണക്കാക്കിയിരുന്നത് സിഎന്‍ജി ടാങ്കുകള്‍ വരുന്നതോടൊ ബൂട്ട് സ്‌പെയ്‌സിന്റെ കാര്യത്തില്‍ നീക്കുപോക്കുകള്‍ നടത്തേണ്ടി വരുമെന്നതായിരുന്നു. ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ വഴി ടാറ്റ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടു. അതേ പാത പിന്തുടര്‍ന്ന് ഹ്യുണ്ടായി ഇപ്പോള്‍ ഡ്യൂവല്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയോടെ പുതിയ എക്‌സ്റ്റര്‍ സിഎന്‍ജി വിപണിയില്‍ എത്തിച്ചു.

മൂന്ന് വേരിയന്റുകളിലാണ് എക്‌സ്റ്റര്‍ സിഎന്‍ജി ഡ്യുവോ വാങ്ങാന്‍ സാധിക്കുക. S, SX, അടുത്തിടെ പുറത്തിറക്കിയ SX നൈറ്റ് എഡിഷന്‍ എന്നിവയിലാണ് എക്‌സ്റ്റര്‍ സിഎന്‍ജി ഡ്യുവോ ലഭ്യമാകുക. എക്സ്റ്റര്‍ ഹൈ-സിഎന്‍ജി ഡ്യുവോയുടെ വില 8.50 ലക്ഷം രൂപ മുതല്‍ 9.38 ലക്ഷം രൂപ വരെ പോകുനനു. എക്‌സ്‌ഷോറൂം വിലകളാണിത്. ഡ്യുവല്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയും ലഭിക്കുന്ന ടാറ്റ പഞ്ച് സിഎന്‍ജിക്കെതിരെയാണ് ഹ്യുണ്ടായി എക്സ്റ്റര്‍ ഹൈ-സിഎന്‍ജി ഡ്യുവോ മത്സരിക്കുന്നത്.

hyundai exter cng duo launched

ടാറ്റ പഞ്ച് സിഎന്‍ജിയെ പോലെ തന്നെ എക്സ്റ്റര്‍ ഹൈ-സിഎന്‍ജി ഡ്യുവോയ്ക്കും വലിയ സിഎന്‍ജി ടാങ്കിന് പകരം രണ്ട് ചെറിയ സിഎന്‍ജി സിലിണ്ടറുകള്‍ ലഭിക്കും. ലഗേജ് സ്‌പെയ്‌സ് കവരുന്നുവെന്ന് ഏറ്റവും വലിയ വിമര്‍ശനത്തിന്റെ മുനയൊടിക്കാന്‍ ഇതുവഴി സാധിക്കുന്നു. പെട്രോളില്‍ നിന്ന് സിഎന്‍ജിയിലേക്കും തിരിച്ചും മാറുന്ന പ്രക്രിയ സുഗമമാക്കുന്ന ഒരു ഇന്റഗ്രേറ്റഡ് ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റും ഹ്യുണ്ടായി എക്‌സ്റ്ററില്‍ വാഗ്ദാനം ചെയ്യുന്നു.

5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 1.2 ലിറ്റര്‍ ബൈ-ഫ്യുവല്‍ (പെട്രോള്‍-സിഎന്‍ജി) എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. എക്‌സ്റ്റര്‍ സിഎന്‍ജി ഡ്യുവോയിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ഉണ്ടായിരിക്കില്ല. എക്‌സ്റ്റര്‍ സിഎന്‍ജി ഡ്യുവോ കിലോഗ്രാമിന് 27.1 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുമെന്ന് ARAI സാക്ഷ്യപ്പെടുത്തുന്നു. 60 ലിറ്റര്‍ ശേഷിയുള്ള സിഎന്‍ജി ടാങ്കാണ് ഇതില്‍ സജ്ജീകരിച്ചിട്ടുള്ളത്. മാത്രമല്ല, പുതിയ എക്‌സ്റ്റര്‍ സിഎന്‍ജി ഡ്യുവോ വന്നെങ്കിലും സിംഗിള്‍-ടാങ്ക് എക്സ്റ്റര്‍ സിഎന്‍ജി വില്‍പ്പന തുടരും.

hyundai exter knight edition interior

സ്മാര്‍ട്ട് ഇലക്ട്രിക് സണ്‍റൂഫ്, എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, ഫുള്ളി ഓട്ടോമാറ്റിക് ടെമ്പറേച്ചര്‍ കണ്‍ട്രോള്‍ (എഫ്എടിസി), 20.32 സെന്റീമീറ്റര്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും അതിലേറെയും സവിശേഷതകളുമായാണ് എക്സ്റ്റര്‍ ഹൈ-സിഎന്‍ജി ഡ്യുവോ വരുന്നത്. 6 എയര്‍ബാഗുകള്‍, ടിപിഎംഎസ് ഹൈലൈന്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി), ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ (എച്ച്എസി) എന്നിവയും അതിലേറെയും പോലുള്ള വിപുലമായ സേഫ്റ്റി ഫീച്ചറുകളും എസ്‌യുവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ മൈക്രോ എസ്‌യുവി വിപണിയില്‍ എത്തിച്ചത്. ഒരു വര്‍ഷം കൊണ്ട് തങ്ങള്‍ എക്സ്റ്ററിന്റെ 93,000 യൂണിറ്റുകള്‍ വിറ്റഴിച്ചതായി ഹ്യുണ്ടായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഒന്നാം വാര്‍ഷികം ആഘോഷിക്കാനായി കമ്പനി എക്സ്റ്ററിന്റെ നൈറ്റ് എഡിഷന്‍ പുറത്തിറക്കിയിരുന്നു. പ്രീ ഫെയ്സ്ലിഫ്റ്റ് ക്രെറ്റയ്ക്കും വെന്യുവിനും ശേഷം നൈറ്റ് എഡിഷന്‍ പതിപ്പ് ലഭിക്കുന്ന മൂന്നാമത്തെ ഹ്യുണ്ടായി മോഡലാണ് എക്സ്റ്റര്‍.

hyundai exter knight edition

SX, SX (0) കണക്റ്റ് വേരിയന്റുകളെ അടിസ്ഥാനമാക്കിയാണ് നൈറ്റ് എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. 8.38 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി എക്സ്റ്റര്‍ നൈറ്റ് എഡിഷന്റെ വില ആരംഭിക്കുന്നത്. വില 10.15 ലക്ഷം രൂപ വരെ പോകുന്നു. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളേക്കാള്‍ ഏകദേശം 15000 രൂപ മാത്രമാണ് സ്പെഷ്യല്‍ എഡിഷന്‍ വേരിയന്റുകള്‍ക്ക് അധികം മുടക്കേണ്ടി വരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 16, 2024, 12:17 [IST]
English summary
Hyundai exter cng duo launched in india variants price mileage feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X