CNG സെഗ്മെന്റിൽ മാരുതിയുടെ ആധിപത്യം അവസാനിപ്പിക്കാൻ ഹ്യുണ്ടായി; എക്സ്റ്റർ CNG മോഡൽ ഇതാ ഷോറൂമുകളിൽ

ഇന്ത്യയിൽ CNG കാറുകൾക്ക് അടുത്തിടെ ഒരു വലിയ ബൂസ്റ്റ് തന്നെയാണ് ലഭിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ഉണ്ടായ വലിയ മാറ്റം ഇതിന് ഒരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടാനാവും. എന്നിരുന്നാലും പെർഫോമെൻസ് അല്പം കുറഞ്ഞാലും പോക്കറ്റ് കാലിയാവാതെ ന്യായമായ മൈലേജ് നൽകുന്ന CNG മോഡലുകൾ വമ്പൻ ഹിറ്റായി മാരുകയായിരുന്നു. ഇതോടെ ഒട്ടുമിക്ക എല്ലാ പ്രധാന വാഹന നിർമ്മാതാക്കളും തങ്ങളുടെ CNG മോഡൽ നിരയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പുത്തൻ മോഡലുകൾ ഈ നിരയിൽ അവതരിപ്പിക്കാനും തുടങ്ങി.

ഒരു വമ്പൻ CNG മോഡൽ നിരയുമായി ഇന്നും ഇന്ത്യയിൽ ഈ സെഗ്മെന്റ് ഭരിക്കുന്നത് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കളായ മാരുതി സുസുക്കി തന്നെയാണ്. എന്നാൽ ഈ ഏകാദിപത്യം അവസാനിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിരിക്കുകയാണ് മറ്റ് ബ്രാൻഡുകൾ. ദക്ഷിണ കോറിയൻ വാഹന നിർമ്മാതാക്കളിൽ പ്രമുഖരായ ഹ്യുണ്ടായി പുത്തൻ CNG മോഡലുകൾ അവതരിപ്പിച്ചു കൊണ്ട് ഈ സ്പെയ്സിൽ കാര്യമായ കോംപറ്റീഷൻ നൽകുന്നുണ്ട്.

CNG

തങ്ങളുടെ കുഞ്ഞൻ എസ്‌യുവി മോഡലായ എക്സ്റ്ററിന്റെ CNG പതിപ്പാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഹ്യുണ്ടായി ഇന്ത്യ അടുത്തിടെയാണ് എക്‌സ്‌റ്ററിൻ്റെ ട്വിൻ സിലിണ്ടർ CNG പതിപ്പ് പുറത്തിറക്കിയത്. ജനപ്രിയ കുഞ്ഞൻ എസ്‌യുവിയായ എക്‌സ്‌റ്ററിൻ്റെ Hy -CNG ഡ്യുവോ വാഹനത്തിന്റെ S, SX, SX നൈറ്റ് എഡിഷൻ എന്നീ മൂന്ന് വേരിയൻ്റുകളിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

8.5 ലക്ഷം രൂപയാണ് ഈ CNG പതിപ്പിന്റെ പ്രാരംഭ എക്സ്-ഷോറൂം വില എന്നത് ശ്രദ്ധേയമാണ്. ഔദ്യോഗിക ലോഞ്ചിന് ശേഷം, മോഡൽ ഇന്ത്യയിലെമ്പാടുമുള്ള ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിരിക്കുകയാണ്. ഡ്യുവൽ CNG ടാങ്കുകളുള്ള എക്‌സ്‌റ്ററും ടാറ്റയുടെ ട്വിൻ CNG സിലിണ്ടർ സാങ്കേതികവിദ്യയുടെ സമാന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എന്ന് നമുക്ക് മനസിലാക്കാം.

CNG CNG CNG CNG CNG CNG CNG Hy -CNG S SX SX 8 5 CNG - CNG CNG 60 CNG 30 Hy -CNG 1 2 NA AMT CNG CNG CNG 27 1

60 ലിറ്റർ ശേഷിയുള്ള ഒരു സിംഗിൾ CNG ടാങ്കിന് പകരം, 30 ലിറ്റർ ശേഷിയുള്ള ഡ്യുവൽ ടാങ്കുകളാണ് മോഡലിൽ ഹ്യുണ്ടായി സജ്ജീകരിച്ചിരിക്കുന്നത്. ഈ ടാങ്കുകൾ ബൂട്ടിനുള്ളിൽ സ്ഥാപിക്കുകയും ബൂട്ട് സ്പെയ്സ് കുറച്ച് മാത്രമേ കൈവശപ്പെടുത്തുകയും ചെയ്യുന്നുള്ളൂ എന്നതിനാൽ, അത്യാവശം നമ്മുടെ ലഗേജുകൾക്കും മറ്റും ഉയർന്ന ഉപയോഗ യോഗ്യമായ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുന്നു.

എന്നിരുന്നാലും, ഇതുമൂലം, എക്‌സ്‌റ്റർ Hy -CNG ഡ്യുവോ പതിപ്പുകളിൽ ഒരു സ്പെയർ വീൽ എന്ന കാര്യം പൂർണ്ണമായും നഷ്‌ടപ്പെടുകയും അതിനു പകരം പഞ്ചർ റിപ്പയർ കിറ്റ് മാത്രമാണ് വരുന്നത്. അടുത്തതായി മെക്കാനിക്കലായി വശങ്ങളിലേക്ക് നീങ്ങിയാൽ, 1.2 ലിറ്റർ ഫോർ സിലിണ്ടർ NA പെട്രോൾ എഞ്ചിനും അഞ്ച് സ്പീഡ് മാനുവലും AMT ഗിയർബോക്സിനും ഒപ്പമാണ് എക്‌സ്‌റ്ററിൻ്റെ വരവ്.

അതേസമയം, CNG പരിവേഷത്തിൽ, ഈ മോട്ടോർ ഒരു മാനുവൽ ഗിയർബോക്സുമായി മാത്രമാണ് കണക്ട് ചെയ്തിരിക്കുന്നത്. എക്‌സ്‌റ്ററിൻ്റെ പുതിയ CNG സാങ്കേതികവിദ്യ CNG മോഡൽ ശരാശരി ഒരു കിലോഗ്രാമിന് 27.1 കിലോമീറ്റർ മൈലേജ് നൽകും എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. മൈലേജ് എന്നത് പ്രഥാന മുൻഗണനയുള്ളവർക്ക് ഇത് വളരെ മികച്ച ഒരു ചോയിസണ്.

More from DriveSpark

Article Published On: Tuesday, July 30, 2024, 8:30 [IST]
English summary
Hyundai exter hy cng duo variant arrives in dealership details expalined
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X