1 കൊല്ലം കൊണ്ട് വിറ്റത് 93000 കാറുകള്‍! എക്‌സ്റ്ററിന്റെ കച്ചവടം കൂട്ടാന്‍ ഹ്യുണ്ടായി ചെയ്തത് കണ്ടോ

ടാറ്റ പഞ്ച് ഒറ്റക്ക് ഭരിച്ചിരുന്ന മൈക്രോ എസ്‌യുവി വിഭാഗത്തിന്റെ ഒരു പങ്ക് പിടിച്ചടക്കാനായി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മോഡല്‍ ആയിരുന്നു എക്‌സ്റ്റര്‍. വിപണിയില്‍ എത്തി ഒരു വര്‍ഷത്തിനുള്ളില്‍ 93000 ഉപഭോക്താക്കളെ നേടി എക്‌സ്റ്റര്‍ നിര്‍മാതാക്കളുടെ വിശ്വാസം കാക്കുകയും ദക്ഷിണ കൊറിയന്‍ കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും പുതിയ ഹിറ്റായി മാറുകയും ചെയ്തു. ഇപ്പോള്‍ മൈക്രോ എസ്‌യുവി ഇന്ത്യയിലെത്തിയതിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരു സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് ഹ്യുണ്ടായി. എക്‌സ്റ്റര്‍ നൈറ്റ് എഡിഷന്‍ എന്നാണ് പ്രത്യേക പതിപ്പിന് പേരിട്ടിരിക്കുന്നത്.

പ്രീ ഫെയ്‌സ്‌ലിഫ്റ്റ് ക്രെറ്റയ്ക്കും വെന്യുവിനും ശേഷം നൈറ്റ് എഡിഷന്‍ പതിപ്പ് ലഭിക്കുന്ന മൂന്നാമത്തെ ഹ്യുണ്ടായി മോഡലാണ് എക്‌സ്റ്റര്‍. SX, SX (0) കണക്റ്റ് വേരിയന്റുകളെ അടിസ്ഥാനമാക്കിയാണ് നൈറ്റ് എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. 8.38 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി എക്‌സ്റ്റര്‍ നൈറ്റ് എഡിഷന്റെ വില ആരംഭിക്കുന്നത്. വില 10.15 ലക്ഷം രൂപ വരെ പോകുന്നു. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളേക്കാള്‍ ഏകദേശം 15000 രൂപ മാത്രമാണ് സ്‌പെഷ്യല്‍ എഡിഷന്‍ വേരിയന്റുകള്‍ക്ക് അധികം മുടക്കേണ്ടി വരുന്നത്.

hyundai exter knight edition

മാനുവല്‍, എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ മൈക്രോ എസ്‌യുവി വാങ്ങാന്‍ സാധിക്കും. സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ കോസ്മെറ്റിക് അപ്ഗ്രേഡുകളോടെ മാത്രമാണ് നൈറ്റ് എഡിഷനില്‍ വരുന്നത്. എക്സ്റ്റീരിയര്‍ മാറ്റങ്ങളെ സംബന്ധിച്ചിടത്തോളം, എക്സ്റ്റര്‍ നൈറ്റ് എഡിഷനില്‍ ഫ്രണ്ട്, റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഹ്യുണ്ടായി ലോഗോ, എക്സ്റ്റര്‍ ബാഡ്ജ്, നൈറ്റ് എംബ്ലം തുടങ്ങിയ ബ്ലാക്ക്ഡ്-ഔട്ട് ഘടകങ്ങള്‍ കാണാം.

മാത്രമല്ല, മുന്നിലും പിന്നിലും ബമ്പറിലും ടെയില്‍ഗേറ്റിലും ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകളിലും എസ്‌യുവി റെഡ് ആക്സന്റുകള്‍ അലങ്കരിക്കുന്നു. റെഡ് ആക്സന്റുകളും സ്റ്റിച്ചിംഗും സഹിതം ഇന്റീരിയറും ഇപ്പോള്‍ കറുപ്പ് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഫുട്വെല്‍ ലൈറ്റിംഗും ഇപ്പോള്‍ ചുവപ്പ് നിറത്തിലാണ്. ഡോര്‍ ഹാന്‍ഡിലുകളും സ്റ്റിയറിങ്ങും ബ്ലാക്ക് സാറ്റിന്‍ കളറില്‍ വരുന്നു. ഒരു മെറ്റല്‍ സ്‌കഫ് പ്ലേറ്റ്, റെഡ് ഫ്‌ലോര്‍ മാറ്റുകള്‍, സീറ്റുകളില്‍ റെഡ് പൈപ്പിംഗ് എന്നിവയും എക്‌സ്റ്റര്‍ നൈറ്റ് എഡിഷന് ലഭിക്കുന്നു.

hyundai exter knight edition rear

അബിസ് ബ്ലാക്ക്, ഷാഡോ ഗ്രേ, ഷാഡോ ഗ്രേ വിത്ത് അബിസ് ബ്ലാക്ക് റൂഫ് എന്നീ മൂന്ന് പുതിയ കളര്‍ സ്‌കീമുകളും ഹ്യുണ്ടായി മൈക്രോ എസ്‌യുവിയില്‍ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റാറി നൈറ്റ്, അറ്റ്‌ലസ് വൈറ്റ്, റേഞ്ചര്‍ കാക്കി എന്നിവയാണ് ഓഫറിലുള്ള ബാക്കി കളര്‍ ഓപ്ഷനുകള്‍. മെക്കാനിക്കലായി ഹ്യുണ്ടായി എക്‌സ്റ്റര്‍ നൈറ്റ് എഡിഷന് മാറ്റങ്ങള്‍ ഒന്നുമില്ല.

5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സുകളുമായി ഘടിപ്പിച്ച അതേ 1.2-ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഹ്യുണ്ടായി എക്സ്റ്റര്‍ നൈറ്റ് എഡിഷന് കരുത്ത് പകരുന്നത്. 81 bhp പവറും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. എന്നാല്‍ മൈക്രോ എസ്‌യുവിയുടെ പ്രത്യേക പതിപ്പ് സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനില്‍ ലഭ്യമല്ല.

hyundai exter knight edition interior

8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ഓട്ടോ എസി, സണ്‍റൂഫ്, ഡ്യുവല്‍ ക്യാമറകളുള്ള ഡാഷ് ക്യാം എന്നിവയുള്‍പ്പെടെ എക്സ്റ്ററിന്റെ ഓള്‍-ബ്ലാക്ക് എഡിഷനില്‍ അതിന്റെ സാധാരണ പതിപ്പിന് സമാനമായ ഫീച്ചര്‍ ലിസ്റ്റ് മുന്നോട്ട് വെക്കുന്നു. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയാണ് പ്രധാന സേഫ്റ്റി ഫീച്ചറുകള്‍.

6.13 ലക്ഷം മുതലാണ് നിലവില്‍ എക്‌സ്റ്ററിന്റെ വില ആരംഭിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന് 10.43 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്. ടാറ്റ പഞ്ചുമായി നേരിട്ട് ഏറ്റുമുട്ടുന്ന എക്‌സ്റ്റര്‍ മാരുതി ഫ്രോങ്ക്‌സ്, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ എന്നീ സബ്-4 മീറ്റര്‍ ക്രോസ്ഓവറുകള്‍ക്കും ബദലായി പരിഗണിക്കുന്നു. സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍ വിപണിയില്‍ എത്തിച്ച് ഹിറ്റടിക്കുന്ന ടാറ്റ പക്ഷേ ഇതുവരെ പഞ്ചിന് ഡാര്‍ക്ക് എഡിഷന്‍ സമ്മാനിച്ചിട്ടില്ല.

More from DriveSpark

Article Published On: Wednesday, July 10, 2024, 16:24 [IST]
English summary
Hyundai exter knight edition launched price cosmetic upgrades powertrain feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X