പഴയ വണ്ടി കൊടുക്കുന്നവര്‍ക്ക് പുത്തന്‍ എസ്‌യുവിയുമായി പോകാം! എക്‌സ്റ്ററിന് ആദ്യമായി ഓഫറിട്ട് ഹ്യുണ്ടായി
ഏതൊരു ഉല്‍പ്പന്നത്തിലേക്കും ആളുകളെ എളുപ്പം ആകര്‍ഷിക്കാന്‍ പറ്റിയ എളുപ്പ വഴിയാണ് ഓഫറുകള്‍. ഡിസ്‌കൗണ്ട്, ഓഫര്‍ എന്നിവയുടെ കാര്യം വരുമ്പോള്‍ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വേര്‍തിരിവുകള്‍ ഒന്നുമില്ലാതെ ജനങ്ങള്‍ ഷോറൂമിലേക്ക് ഒഴുകം. അതുകൊണ്ട് തന്നെ പല വാഹന നിര്‍മാതാക്കളും വില്‍പ്പന വര്‍ധിപ്പിക്കാനായി ഈ അടവ് പരീക്ഷിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളാണ് ഹ്യുണ്ടായി. കൊറിയന്‍ കമ്പനി ഈ മാസം തങ്ങളുടെ i20, ഗ്രാന്‍ഡ് i10 നിയോസ്, വെന്യു എന്നീ കാറുകേള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഹ്യുണ്ടായി പുറത്തിറക്കിയ മോഡലാണ് എക്‌സ്റ്റര്‍. പ്രതിമാസം 8000 യൂണിറ്റിലധികം വില്‍പ്പന നേടുന്ന എക്‌സ്റ്റര്‍ ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഹിറ്റാണ്.

വിപണിയില്‍ നല്ല ഡിമാന്‍ഡുള്ള കാറുകള്‍ക്ക് പൊതുവേ വണ്ടിക്കമ്പനികള്‍ ഓഫറുകള്‍ നല്‍കാറില്ല. എന്നാല്‍ ഹ്യുണ്ടായി എക്‌സ്റ്ററിന്റെ കാര്യത്തില്‍ ഹ്യുണ്ടായി ആ പതിവ് തെറ്റിച്ചു. 2024 ഏപ്രിലില്‍ എക്‌സ്റ്ററിന് 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസാണ് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. എക്‌സ്റ്റര്‍ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഈ എക്‌സ്‌ചേഞ്ച് ഓഫര്‍ ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കുക.
ഹാച്ച്ബാക്കില്‍ നിന്ന് ചെറു എസ്‌യുവിയിലേക്കുള്ള മാറ്റം കൊതിക്കുന്നവര്‍ക്ക് ഹ്യുണ്ടായിയുടെ ഓഫര്‍ ഏറെ ഉപകാരപ്രദമായിരിക്കും. ശ്രദ്ധിക്കുക, ഇത്തരം ഓഫറുകള്‍ ഓരോ നഗരങ്ങള്‍ക്കും സ്്‌റ്റോക്കിന്റെ ലഭ്യതയ്്ക്കും അനുസരിച്ച് വ്യത്യാസസപ്പെടും. അതുകൊണ്ട് ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഹ്യുണ്ടായിയുടെ അംഗീകൃത ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുക.

എക്സ്റ്ററിനെ കുറിച്ച് പറയുമ്പോള്‍ ഇതില്‍ 5 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ സാധിക്കും. EX, EX (O), S, S (O), SX, SX (O), SX (O) കണക്ട് എന്നിങ്ങനെ ഏഴ് വേരിയന്റുകളിലും 17 ട്രിം ലെവലുകളിലുമായിട്ടാണ് എക്സ്റ്റര്‍ പുറത്തിറങ്ങുന്നത്. റേഞ്ചര്‍ കാക്കി, സ്റ്റാറി നൈറ്റ്, ഫിയറി റെഡ്, അറ്റ്ലസ് വൈറ്റ് എന്നിവയുള്‍പ്പെടെ 3 ഡ്യുവല്‍ ടോണ്‍, 6 മോണോ ടോണ്‍ നിറങ്ങളില്‍ ഈ മൈക്രോ എസ്യുവി തെരഞ്ഞെടുക്കാം.
1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് എക്സ്റ്റിന് തുടിപ്പേകുന്നത്. പരമാവധി 81 bhp കരുത്തും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സുകളുമായി ജോടിയാക്കുന്നു. ഇതേ എഞ്ചിന്‍ തന്നെയാണ് പഞ്ച് സിഎന്‍ജി പതിപ്പുകളിലും വാഗ്ദാനം ചെയ്യുന്നത്. സിഎന്‍ജി മോഡില്‍ ഈ എഞ്ചിന്റെ പവറും ടോര്‍ക്കും 68 bhp, 96 Nm ആയി കുറയുന്നു.

എക്സ്റ്റര്‍ സിഎന്‍ജി വേരിയന്റ് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ. പവര്‍ ഔട്ട്പുട്ട് കുറവാണെങ്കിലും പഞ്ച് സിഎന്‍ജി മികച്ച മൈലേജ് നല്‍കും. ഹ്യുണ്ടായി എക്സ്റ്ററിന്റെ പെട്രോള്‍/മാനുവല്‍ മോഡലിന് ലിറ്ററിന് 19.4 കിലോമീറ്റര്‍ മൈലേജ് കിട്ടുമെന്നാണ് അവകാശവാദം. പെട്രോള്‍/എഎംടി മോഡല്‍ ലിറ്ററിന് 19.2 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. അതേസമയം പഞ്ച് സിഎന്‍ജിയുടെ മൈലേജ് കിലോഗ്രാമിന് 27.10 കിലോമീറ്ററാണ്.
സണ്‍റൂഫ്, ഡ്യുവല്‍ ക്യാമറകളുള്ള ഡാഷ്‌ക്യാം, 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജിംഗ് തുടങ്ങിയാണ് എക്‌സ്റ്ററിന്റെ അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രധാന ഫീച്ചറുകള്‍. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ എന്നീ സേഫ്റ്റി ഫീച്ചറുകളുമായാണ് എക്‌സ്റ്റര്‍ വരുന്നത്.

6.13 ലക്ഷം മുതല്‍ 10.28 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി എക്സ്റ്ററിന്റെ എക്സ്ഷോറൂം വില പോകുന്നത്. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ പഞ്ച്, സിട്രണ്‍ C3,നിസാന്‍ മാഗ്‌നൈറ്റ് എന്നിവയാണ് എതിരാളികള്‍. നിങ്ങളുടെ ഏതെങ്കിലും സുഹൃത്തുക്കള്‍ ഹ്യുണ്ടായി എക്‌സ്റ്റര്‍ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഉണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ചു കൊടുക്കുമല്ലോ.


Click it and Unblock the Notifications








