27 കി.മീ മൈലേജുള്ള എസ്‌യുവി ഇനി വേഗം തരാമെന്ന് ഹ്യുണ്ടായി! മുടക്കേണ്ടത് വെറും 6.13 ലക്ഷം മാത്രം!

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഉല്‍പ്പന്നം പുറത്തിറക്കിയാല്‍ അത് ഹിറ്റടിക്കുമെന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ് ഹ്യുണ്ടായി എക്‌സ്റ്റര്‍. താങ്ങാവുന്ന വില, കൈനിറയെ ഫീച്ചറുകള്‍, മികച്ച ഇന്ധനക്ഷമത, മികച്ച സേഫ്റ്റി ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന എക്‌സ്റ്റര്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് ഇന്ത്യയിലെ കോംപാക്ട് എസ്‌യുവികള്‍ക്കിടയില്‍ തരംഗമായത്.

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം ആഭ്യന്തര വിപണിയില്‍ പുറത്തിറക്കിയ ഈ കാര്‍ ഉപഭോക്താക്കളില്‍ നിന്ന് മികച്ച അഭിപ്രായം നേടിയതിന്റെ അടിസ്ഥാനത്തില്‍ കാത്തിരിപ്പ് കാലയളവും കുത്തനെ ഉയര്‍ന്നിരുന്നു. ഈ മൈക്രോ എസ്‌യുവി വാങ്ങാന്‍ 38 ആഴ്ച വരെയായിരുന്നു കാത്തിരിക്കേണ്ടിയിരുന്നത്. എന്നാല്‍ എക്‌സ്റ്ററിന്റെ നിലവിലെ 2024 മാര്‍ച്ച് മാസത്തിലെ കാത്തിരിപ്പ് കാലയളവിനെ കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.

hyundai exter

കാത്തിരിപ്പ് കാലയളവ് ഇപ്പോള്‍ കുറഞ്ഞതിനാല്‍ ജനപ്രിയ മോഡല്‍ ഇപ്പോള്‍ വേഗത്തില്‍ വീട്ടിലെത്തിക്കാം. EX, EX (O), S, S (O), SX, SX (O), SX (O) കണക്ട് എന്നിങ്ങനെ ഏഴ് വേരിയന്റുകളിലായാണ് എക്‌സ്റ്റര്‍ പുറത്തിറങ്ങുന്നത്. എക്‌സ്റ്ററിന്റെ കാത്തിരിപ്പ് കാലയളവ് വിശദമായി നോക്കുമ്പോള്‍ എന്‍ട്രി ലെവല്‍ EX, EX (0) വേരിയന്റുകള്‍ ബുക്ക് ചെയ്ത് ഡെലിവറി ലഭിക്കാന്‍ ഇപ്പോള്‍ 14 മുതല്‍ 16 ആഴ്ച വരെ കാത്തിരുന്നാല്‍ മതി.

ഇത് മുമ്പ് 38 ആഴ്ചയായിരുന്നു. ടോപ് സ്‌പെക്ക് SX (O) കണക്റ്റ് മാനുവല്‍ ട്രിമ്മിന് 4 മുതല്‍ 6 ആഴ്ച വരെയാണ് കാത്തിരിപ്പ് കാലയളവ്. അതേസമയം സിഎന്‍ജി വേരിയന്റുകള്‍ അടക്കം മറ്റുള്ള എക്‌സ്റ്റര്‍ വേരിയന്റുകള്‍ ബുക്ക് ചെയ്ത ശേഷം താക്കോല്‍ കൈയ്യില്‍ കിട്ടാന്‍ 8 മുതല്‍ 10 ആഴ്ച വരെ കാത്തിരിപ്പേ ഉള്ളൂ.

hyundai exter

ഇന്ത്യയില്‍ 6.13 ലക്ഷം മുതല്‍ 10.28 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി എക്സ്റ്ററിന്റെ നിലവിലെ എക്സ്ഷോറൂം വില. റേഞ്ചര്‍ കാക്കി, സ്റ്റാറി നൈറ്റ്, ഫിയറി റെഡ്, അറ്റ്‌ലസ് വൈറ്റ് എന്നിവയുള്‍പ്പെടെ 3 ഡ്യുവല്‍ ടോണ്‍, 6 മോണോ ടോണ്‍ നിറങ്ങളില്‍ ഈ കുഞ്ഞന്‍ എസ്‌യുവി വാങ്ങാം. ഇതില്‍ 5 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ സാധിക്കും.

മൈക്രോ എസ്‌യുവിയുടെ പവര്‍ട്രെയിന്‍ വശം നോക്കിയാല്‍ ഇതിന് 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. പരമാവധി 81 bhp കരുത്തും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സുകളുമായി ജോടിയാക്കുന്നു. ഇതേ എഞ്ചിന്‍ തന്നെയാണ് പഞ്ച് സിഎന്‍ജി പതിപ്പുകളിലും വാഗ്ദാനം ചെയ്യുന്നത്.

hyundai exter interior

എന്നാല്‍ സിഎന്‍ജി മോഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍, ഈ എഞ്ചിന്റെ പവര്‍ 68 bhp-യും ടോര്‍ക്ക് 96 Nm ആയും കുറയുന്നു. എന്നാല്‍ എക്‌സ്റ്റര്‍ സിഎന്‍ജി വേരിയന്റ് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ. പവര്‍ ഔട്ട്പുട്ട് കുറവാണെങ്കിലും എസ്‌യുവിയുടെ സിഎന്‍ജി പതിപ്പ് മികച്ച മൈലേജ് നല്‍കും.

ഹ്യുണ്ടായി എക്സ്റ്ററിന്റെ പെട്രോള്‍/മാനുവല്‍ മോഡല്‍ ലിറ്ററിന് 19.4 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍ പെട്രോള്‍/എഎംടി മോഡല്‍ ലിറ്ററിന് 19.2 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. അതേസമയം പഞ്ചിന്റെ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 27.10 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് പറയപ്പെടുന്നത്. യുത്തിനെ ആകര്‍ഷിക്കുന്ന ഒത്തിരി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് എക്‌സ്റ്റര്‍ വരുന്നത്.

hyundai exter rear

സണ്‍റൂഫ്, ഡ്യുവല്‍ ക്യാമറകളുള്ള ഡാഷ്‌ക്യാം, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജിംഗ് തുടങ്ങിയാണ് ക്യാബിനിലെ ശ്രദ്ധേയ ഫീച്ചറുകള്‍. കണക്റ്റഡ് കാര്‍ ടെക്‌നോളജി, 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ എന്നിവയടക്കമുള്ള സേഫ്റ്റി ഫീച്ചറുകളും ഒരുക്കിയിട്ടുണ്ട്. നിങ്ങള്‍ എക്‌സ്റ്റര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളാണെങ്കില്‍ വേഗം ബുക്ക് ചെയ്‌തോളൂ.

More from DriveSpark

Article Published On: Sunday, March 24, 2024, 10:00 [IST]
English summary
Hyundai exter waiting period reduced to 16 weeks in 2024 march details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X