27 കി.മീ മൈലേജ്, വില 5.92 ലക്ഷം മുതല്‍! മാരുതി സ്വിഫ്റ്റിന്റെ ഈ എതിരാളി 4 ലക്ഷം വീടുകളിലെത്തി
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഹാച്ച്ബാക്ക് സെഗ്മെന്റ് കാറുകള്‍ക്ക് എല്ലായ്‌പ്പോഴും വലിയ ഡിമാന്‍ഡാണ്. ഈ സെഗ്മെന്റില്‍ മാരുതി സുസുക്കി സ്വിഫ്റ്റ്, വാഗണ്‍ആര്‍, ആള്‍ട്ടോ, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, ടാറ്റ ടിയാഗോ തുടങ്ങിയ കാറുകള്‍ വളരെ ജനപ്രിയമാണ്. സാന്‍ട്രോക്ക് ശേഷം ചെറുകാര്‍ വിഭാഗത്തില്‍ ഹ്യുണ്ടായിക്ക് കരുത്തായ മോഡല്‍ ആണ് ഗ്രാന്‍ഡ് i10 നിയോസ്. ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ10 നിയോസ് പെട്രോള്‍, സിഎന്‍ജി എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ഇന്ത്യയില്‍ ലഭ്യമാകുന്നത്. കുറഞ്ഞ വിലയും മികച്ച മൈലേജും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഗ്രാന്‍ഡ് I10 നിയോസ് ഇപ്പോള്‍ ഒരു വില്‍പ്പന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്.
ഗ്രാന്‍ഡ് i10-ന് പകരമായി 2019-ലാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ആദ്യമായി അവതരിപ്പിച്ചത്. ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് കുറച്ചുകാലമായി കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ്. ഈ ഹാച്ച്ബാക്ക് കാറിന്റെ പ്രാരംഭ വില ആരംഭിക്കുന്നത് 5.92 ലക്ഷം രൂപ മുതലാണ്. ടോപ് സ്‌പെക് വേരിയന്റിന്റെ വില 8.56 ലക്ഷം രൂപയാണ്. ഇവയെല്ലാം എക്സ് ഷോറൂം വിലകളാണെന്ന് ശ്രദ്ധിക്കുക. ഈ ഒരു കാര്‍ മോഡലാണ് ഇപ്പോള്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചത്.

ഹ്യുണ്ടായിയുടെ ജനപ്രിയ ഹാച്ച്ബാക്ക് ഇപ്പോള്‍ 4 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ലാണ് താണ്ടിയത്. വെറും അഞ്ച് വര്‍ഷത്തിനുള്ളിലാണ് ഈ വില്‍പ്പന നേട്ടം. ഗ്രാന്‍ഡ് i10 നിയാസ് മൊത്തത്തില്‍ അഞ്ച് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു. എറ, മാഗ്‌ന, കോര്‍പ്പറേറ്റ്, സ്‌പോര്‍ട്‌സ്, ആസ്റ്റ എന്നിവയാണ് അവ. മാഗ്‌നയിലും സ്‌പോര്‍ട്‌സിലും മാത്രമാണ് സിഎന്‍ജി ഓപ്ഷന്‍ നല്‍കുന്നത്.
ഈ കാറില്‍ കഴിഞ്ഞ ദിവസമാണ് ഹ്യുണ്ടായി ഡ്യുവല്‍ സിലിണ്ടര്‍ സിഎന്‍ജി ഓപ്ഷന്‍ അവതരിപ്പിച്ചത്. ഗ്രാന്‍ഡ് i10 നിയോസ് ഹൈ-സിഎന്‍ജി ഡ്യുവോ എന്ന പേരിലാണ് ഈ മോഡല്‍ വില്‍പ്പനയ്ക്ക് ലഭ്യമാകുക. 7,75,300 ആണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ഹൈ-സിഎന്‍ജി ഡ്യുവോയുടെ എക്‌സ്‌ഷോറൂം വില. മുമ്പ് ഈ കാര്‍ സിംഗിള്‍ സിലിണ്ടര്‍ ഓപ്ഷനില്‍ മാത്രമായിരുന്നു ഓഫര്‍ ചെയ്തിരുന്നത്. തല്‍ഫലമായി ബൂട്ട് സ്‌പേസ് വളരെ പരിമിതമായിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ ടാറ്റ മോട്ടോര്‍സ് പയറ്റി വിജയിച്ച ഇരട്ട സിലിണ്ടര്‍ സാങ്കേതികവിദ്യ എക്‌സ്റ്റര്‍ സിഎന്‍ജിയിലൂടെ ഹ്യുണ്ടായിയും ഏറ്റെടുത്തിരുന്നു. വലിയ സിലിണ്ടറിന് പകാരം രണ്ട് ചെറിയ സിലിണ്ടറുകള്‍ നല്‍കി ബൂട്ട് സ്‌പേസിന്റെ അളവ് വര്‍ധിപ്പിക്കുകയായിരുന്നു. കാലാനുസൃതമായി കാറുകളില്‍ മാറ്റം വരുത്തിയാല്‍ ഇന്ത്യക്കാര്‍ അത് സ്വീകരിക്കുമെന്നതിന്റെ തെളിലവാണ് ഈ ഹ്യുണ്ടായി മോഡലിന്റെ വിജയം.
മറ്റ് ഹ്യുണ്ടായി കാറുകള്‍ പോലെ തന്നെ നിരവധി പ്രീമിയം ഫീച്ചറുകളുമായിട്ടാണ് ഈ ഹാച്ച്ബാക്കും വരുന്നത്. ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, യുഎസ്ബി ടൈപ്പ്-സി ചാര്‍ജര്‍, ആംബിയന്റ് ലൈറ്റിംഗ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി, സ്റ്റിയറിംഗ് മൗണ്ടഡ് എന്നിവയാണ് സുപ്രധാന ഫീച്ചറുകള്‍.

ഓഡിയോ കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, സ്റ്റാര്‍ട്ട്-സ്റ്റോപ്പ് തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. 6 എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍-അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ സേഫ്റ്റി ഫീച്ചറുകള്‍ സുരക്ഷയൊരുക്കുന്നു.
പരമാവധി 83 bhp പവറും 113.8Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമായ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസിന് കരുത്ത് പകരുന്നത്. കാറിന്റെ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ സിഎന്‍ജി ഓപ്ഷനിലും ഈ കാര്‍ വാങ്ങാനാകും.
സിഎന്‍ജി മോഡില്‍ എഞ്ചിന്‍ പരമാവധി 69 bhp പവറും 95.2 Nm പീക്ക് ടോര്‍ക്കും നല്‍കും. ഈ കാറിന്റെ സിഎന്‍ജി പതിപ്പ് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനുമായി മാത്രമാണ് വരുന്നത്. 18 കിലോമീറ്റര്‍ മുതല്‍ 27 കിലോമീറ്റര്‍ വരെയാണ് ഈ കാറിന്റെ മൈലേജ് പറയുന്നത്. ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 27 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് ARAI സാക്ഷ്യപ്പെടുത്തുന്നു.


Click it and Unblock the Notifications








