ലോകത്തിലെ ഏറ്റവും 'ആകര്‍ഷണീയമായ' കാറിന്റെ വില വെറും 7 ലക്ഷം! AI നല്‍കിയ ഞെട്ടിക്കുന്ന ഉത്തരം

ഇപ്പോള്‍ ലോകത്ത് എന്തിനും ഏതിനും നിര്‍മിത ബുദ്ധി അല്ലെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയാണെല്ലോ ആശ്രയിക്കുന്നത്. എഐ നല്ലതാണോ അതോ മാനവരാശിക്ക് ഭീഷണിയാണോ എന്ന തരത്തിലെല്ലാം ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു. എന്നാല്‍ എഐ കാരണം പല ജോലികളും എളുപ്പമായി എന്ന കാര്യം നമുക്ക് വിസമരിക്കാന്‍ കഴിയില്ല. എഐയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ടുകള്‍ നമ്മള്‍ നല്‍കുന്ന ചോദ്യങ്ങള്‍ക്ക് ഡേറ്റ വിശകലനം ഉത്തരം നല്‍കാറുണ്ട്.

നമ്മള്‍ വാഹനപ്രേമികള്‍ പൊതുവേ സെര്‍ച്ച് ചെയ്യുക കാറുകളെയും ബൈക്കുകളെയും കുറിച്ചെല്ലാമായിരിക്കുമെല്ലോ. സാധാരണയായി ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ കാറുകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ലംബോര്‍ഗിനി, ഫെറാരി, മെര്‍സിഡസ് കാറുകളെ കുറിച്ചായിരിക്കും നമ്മള്‍ ചിന്തിക്കുക. എന്നാല്‍ യുകെ ആസ്ഥാനമായുള്ള കമ്പനിയായ വാനരമ ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ കാര്‍ കണ്ടുപിടിക്കാന്‍ എഐ ഐ-ട്രാക്കിംഗ് ടൂള്‍ ഉപയോഗിച്ചപ്പോള്‍ കിട്ടിയത് ഞെട്ടിപ്പിക്കുന്ന ഉത്തരമാണ്. നമുക്കെല്ലാം സുപരിചിതമായ ആ കാര്‍ ഏതാണെന്ന് നമുക്ക് നോക്കാം.

2023 hyundai i20 front

ലോകോത്തര ബ്രാന്‍ഡുകളില്‍ നിന്നുള്ള ലക്ഷ്വറി കാറുകള്‍ എല്ലാം തഴഞ്ഞ് ഇന്ത്യന്‍ വിപണിയിലടക്കം ഹിറ്റായ ഒരു ബജറ്റ് കാറാണ് ഈ എഐ ടൂള്‍ ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ കാറായി തെരഞ്ഞെടുത്തിരിക്കുന്നത്. അധികം ചിന്തിച്ച് തലപുണ്ണാക്കണ്ട, ആ കാര്‍ നമ്മുടെ സ്വന്തം ഹ്യുണ്ടായി പുറത്തിറക്കുന്ന പ്രീമിയം ഹാച്ച്ബാക്കായ i20 ആണ്. 100 കാറുകളുടെ എല്ലാ ആംഗിളുകളില്‍ നിന്നുള്ള 200 ചിത്രങ്ങള്‍ വിശകലനം ചെയ്താണ് ഈ എഐ ടൂള്‍ ഫലം നല്‍കിയത്.

ഹ്യുണ്ടായി i20 ഹാച്ച് 200-ല്‍ 186.4 പോയിന്റ് സ്‌കോര്‍ ചെയ്താണ് ഒന്നാമതെത്തിയത്. ടെയില്‍ ലൈറ്റ്, ബൂട്ട്, വീല്‍സ് വിഭാഗങ്ങളില്‍ i20 മികച്ച സ്‌കോര്‍ നേടി. i20 ഒന്നാമതെത്തി രണ്ടാം സ്ഥാനത്ത് എന്തായാലും എന്തായാലും ഏതെങ്കിലും സ്‌റ്റൈലിഷ് ലക്ഷ്വറി കാറായിരിക്കുമെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരിക്കുന്നത് ഒരു ഹ്യുണ്ടായി കാറാണ്. ലോകത്തിലെ ഏറ്റവും ആകര്‍ഷണീയമായ രണ്ടാമത്തെ കാര്‍ ഹ്യുണ്ടായി i10 ആണെന്നാണ് ഈ എഐ ടൂള്‍ പറയുന്നത്.

hyundai grand i10 nios

കിയ സോള്‍ മൂന്നാമതാണ്. സര്‍പ്രൈസായി കൊണ്ട് ഒരു ഇലക്ട്രിക് കാര്‍ പട്ടികയില്‍ നാലാം സ്ഥാനം നേടി. ഫോക്‌സ്‌വാഗണ്‍ ID.4 ആണത്. ആഡംബര ബ്രാന്‍ഡുകളുടെ ഒരു കാര്‍പോലും ടോപ് 10 പട്ടികയില്‍ ഉള്‍പ്പെട്ടില്ലെന്ന് കരുതി നിരാശപ്പെടരുത്. ലക്ഷ്വറി കാറുകളുടെ അഭിമാനമായിക്കൊണ്ട് മെര്‍സിഡീസ് GLE അഞ്ചാമതും ഔഡി Q5 എട്ടാമതുമെത്തി. അതേസമയം ജര്‍മന്‍ ബ്രാന്‍ഡായ ബിഎംഡബ്ല്യുവിന്റെ ഒറ്റ കാറും പട്ടികയില്‍ ഇടംനേടിയില്ല.

ഏറ്റവും ആകര്‍ഷകമായ കാറുകളെ കുറിച്ച് പറഞ്ഞു അപ്പോള്‍ ഏറ്റവും ആകര്‍ഷണീയത കുറഞ്ഞ കാറിനെ കൂടി അറിയാനായി എഐ ടൂളിനോട് ആവശ്യപ്പെട്ടപ്പോള്‍ കിട്ടിയ ഉത്തരം ഒരു ഇലക്ട്രിക് കാറായിരുന്നു. ടെസ്‌ല മോഡല്‍ 3 ആണ് ലോകത്തിലെ ഏറ്റവും ആകര്‍ഷണീയത കുറഞ്ഞ കാറായി തെരഞ്ഞെടുക്കപ്പെട്ടത്. ഗ്രില്‍, ഹെഡ്‌ലൈറ്റുകള്‍, വിന്‍സ്‌ക്രീന്‍ ഏരിയ എന്നിവയാണ് ടെസ്‌ല മോഡല്‍ 3-യുടെ സ്‌കോര്‍ കുറയാന്‍ കാരണമായ ഘടകങ്ങള്‍.

2023 hyundai i20

എഐയെ സംബന്ധിച്ച് അട്രാക്ടീവല്ലാത്ത കാറുകളുടെ പട്ടികയില്‍ ചില വമ്പന്‍ മോഡലുകളും സ്ഥാനം പിടിച്ചിട്ടുണ്ട്. ജീപ്പ് റാംഗ്ലര്‍, സ്‌കോഡ കരോക്ക്, ബിഎംഡബ്ല്യു 1-സീരീസ്, ടെസ്ല മോഡല്‍ Y, ഹ്യുണ്ടായി ട്യൂസോണ്‍, കിയ സോറന്റോ എന്നിവയാണ് അവയില്‍ ചിലത്. നമ്മള്‍ ഒരു 10 പേരോട് ഇതേ ചോദ്യങ്ങള്‍ ചോദിച്ചാലും വ്യത്യസ്തമായ ഉത്തരങ്ങള്‍ ആയിരിക്കും ലഭിക്കുക. ഇതിന്റെ ഉത്തരം എഐ ആണ് നല്‍കിയതെന്ന് ശ്രദ്ധിക്കുക.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഹ്യുണ്ടായി i20 കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ചില്ലറ കോസ്മെറ്റിക് പരിഷ്‌കാരങ്ങള്‍ വരുത്തിയതിനൊപ്പം സേഫ്റ്റി, ഫീച്ചര്‍ ലിസ്റ്റുകളും അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, പുതിയ 16 ഇഞ്ച് അലോയ് വീലുകള്‍, പുതുക്കിയ പിന്‍ഭാഗം, പരിഷ്‌ക്കരിച്ച പാരാമെട്രിക് ഗ്രില്‍ സെക്ഷന്‍ എന്നിവയുമായാണ് i20-യുടെ പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

2023 hyundai i20 interior

പുതിയ i20 ഹാച്ചില്‍ 23-ലധികം പുതിയ ഫീച്ചറുകള്‍ കൊറിയന്‍ കമ്പനി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പുതിയ ഡി-കട്ട് സ്റ്റിയറിംഗ് വീല്‍, 7-സ്പീക്കര്‍ ബോസ് ഓഡിയോ, ടൈപ്പ്-സി യുഎസ്ബി ചാര്‍ജര്‍ എന്നിവയാണ് ക്യാബിനിനകത്തെ പ്രധാന സവിശേഷതകള്‍. 5 സ്പീഡ് മാനുവല്‍, IVT യൂണിറ്റ് എന്നിവയുമായി ജോടിയാക്കിയ 1.2-ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പുതിയ ഹ്യുണ്ടായി i20-യുടെ കരുത്ത്.

82 bhp പവറും 115 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. എറ, മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്റ്റ, ആസ്റ്റ (O) എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് വിപണിയില്‍ എത്തുന്ന ഹാച്ച്ബാക്കിന്റെ നിലവിലെ എക്‌സ്‌ഷോറൂം വില 7.04 ലക്ഷം മുതല്‍ 11.21 ലക്ഷം രൂപ വരെയാണ് പോകുന്നത്.

More from DriveSpark

Article Published On: Thursday, April 18, 2024, 16:30 [IST]
English summary
Hyundai i20 named worlds most attractive car by ai details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X