ഗിന്നസ് റെക്കോർഡ് നേടി ഹ്യുണ്ടായിയുടെ ഇവി, അയോണിക് 5 ഇനി മുതൽ ചില്ലറക്കാരനല്ല
ഹ്യുണ്ടായിയുടെ ഫ്ലാഗ്‌ഷിപ്പ് ഇലക്ട്രിക് മോഡലാണ് അയോണിക് 5. മറ്റ് ഒരു ഇല്ക്ട്രിക് വാഹനങ്ങളും നേടാത്ത ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ് അയോണിക് 5. എന്തിനാണ് ഗിന്നസ് റെക്കോർഡ് ലഭിച്ചതെന്ന് വിശദമായി പറഞ്ഞു തരാം. ഇവിയുടെ അസാധാരണമായ കഴിവുകളും അത് പോലെ തന്നെ പ്രതിരോധശേഷിയും പ്രകടമാക്കുന്ന 'ഒരു ഇലക്ട്രിക് കാറിന്റെ ഏറ്റവും വലിയ ഉയര മാറ്റം സാധ്യമാക്കി എന്നതിന് ആണ് ഇ അംഗീകാരം. ഏറ്റവും ഉയരം കുറഞ്ഞ സ്ഥലത്ത് നിന്ന് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വാഹനമോടിക്കാൻ കഴിയുന്ന സ്ഥലമായ ലേ ലഡാക്കിലെ ഉംലിംഗ് ലായിലേക്ക് ഇവി നടത്തിയ യാത്ര കണക്കിലെടുത്താണ് റെക്കോർഡ് സ്വന്തമാക്കിയത്.
വെറും 14 ദിവസത്തിനുള്ളിലാണ് ഒരുപാട് വെല്ലുവിളി നിറഞ്ഞതായ 4900 കിലോമീറ്റർ യാത്ര ചെയ്ത് 5802 മീറ്റർ ഉയരത്തിലേക്കാണ് യാത്ര നടത്തിയത്. "ഒരു ഇലക്ട്രിക് കാർ ഉപയോഗിച്ച് ഏറ്റവും ഉയർന്ന ഉയരത്തിൽ വാഹനം ഓടിച്ചതിന് ഗിന്നസ് വേൾഡ് റെക്കോർഡ്TM നേടി കൊണ്ട് ഹ്യുണ്ടായി IONIQ 5 ചരിത്രം സൃഷ്ടിക്കുന്നത് കാണുന്നതിൽ ഞങ്ങൾക്ക് അവിശ്വസനീയമാംവിധം അഭിമാനമുണ്ട് എന്നാണ് ഹ്യുണ്ടായി പ്രതികരിച്ചത്.

ഇലക്ട്രിക് കാര്‍ കംപ്ലീറ്റ്ലി നോക്ഡ് ഡൗണ്‍ (CKD) റൂട്ടിലൂടെ ഇന്ത്യയിലെത്തുന്ന അയോണിക് 5 ഇവിക്ക് ആഭ്യന്തര വിപണയില്‍ 46 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.ടാക്‌സും ഇൻഷുറൻസുമെല്ലാമായി ഏകദേശം 48.78 ലക്ഷം രൂപയാണ് അയോണിക് 5 ഇവിക്കായി മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വില. ഹ്യുണ്ടായിയുടെ സെന്‍സസ് സ്‌പോര്‍ട്ടിനസ് ഡിസൈന്‍ ഫിലോസഫിയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് എസ്‌യുവി കാഴ്ച്ചയിൽ അതിമനോഹരമാണെന്ന് വേണം പറയാൻ.
72.6 kWh ബാറ്ററി പായ്ക്കുമായി വരുന്ന വാഹനത്തിന് സിംഗിൾ ചാര്‍ജില്‍ 631 കി.മീ റേഞ്ച് വരെ നല്‍കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതായത് കൊച്ചിയിൽ നിന്നും നിന്ന് ബെംഗളൂരു വരെ പോയാലും ചാര്‍ജ് ബാക്കിയുണ്ടാകുമെന്ന് സാരം. ഇനി യാത്രക്കിടെ ചാർജ് തീർന്നാൽ മണിക്കൂറുകളോളം വഴിയിൽ പോസ്റ്റാവുമോയെന്ന ആശങ്കയും വേണ്ട.
350 kW DC ചാര്‍ജര്‍ പിന്തുണയുള്ള ഇവി വെറും 18 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ അയോണിക് 5 എസ്‌യുവിയുടെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും എന്നതാണ് ഹൈലൈറ്റ്. പെർഫോമൻസിന്റെ കാര്യത്തിലും ആള് പുലിയാണെന്ന് വേണം പറയാൻ. വെറും 7.6 സെക്കന്‍ഡിനുള്ളില്‍ 0-100 കി.മീ/മണിക്കൂര്‍ വേഗത കൈവരിക്കാന്‍ ഹ്യുണ്ടായിയുടെ ഇവിക്ക് സാധിക്കും.
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ E-GMP സ്‌കേറ്റ്ബോര്‍ഡ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്നതിനാൽ ഇന്റീരിയറിലും ധാരാണം സ്പേസാണുള്ളത്. യാത്രകൾ ആഡംബരപൂർണമാക്കാനുള്ള എല്ലാത്തരം ഫീച്ചറുകളും അയോണിക് 5 ഇവിയിലുണ്ടെന്നതാണ് കൈയടി അർഹിക്കുന്ന മറ്റൊരു കാര്യം. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, നാവിഗേഷനുള്ള 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പോലുള്ള അടിസ്ഥാന കാര്യങ്ങളെല്ലാം പ്രിയയുടെ പുത്തൻ കാറിലുണ്ട്.
ഇതുകൂടാതെ വെന്റിലേഷന്‍ ഹീറ്റര്‍ സൗകര്യമുള്ള സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജര്‍, സേഫ്റ്റിക്കായി ADAS എന്നിവയെല്ലാം ഇലക്ട്രിക് എസ്‌യുവിയിൽ കമ്പനി നൽകിയിട്ടുണ്ട്. ഇവിയുടെ പുതിയ നേട്ടം വിൽപ്പനയിൽ മികച്ച മാറ്റം ഉണ്ടാക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട എന്നാണ് ബ്രാൻഡ് വിശ്വസിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








