600 കി.മീ റേഞ്ചുണ്ട്! കുടുംബക്കാരെ മൊത്തം കൂട്ടി യാത്ര ചെയ്യാന്‍ ഹ്യുണ്ടായിയുടെ പുത്തന്‍ ഇവി റെഡി

ഇന്ത്യയില്‍ നിലവില്‍ വലിയ ഫാമിലി കാറുകള്‍ക്ക് മികച്ച ഡിമാന്‍ഡ് ആണ്. പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 7 സീറ്റര്‍ കാറുകള്‍ ഒത്തിരിയുണ്ടെങ്കിലും ഇലക്ട്രിക് വാഹന വിഭാഗത്തില്‍ ഇത്തരം ഫാമിലി വാഹനങ്ങളുടെ എണ്ണം കുറവാണ്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ആഗോള വാഹന നിരയില്‍ ഒത്തിരി ഇലക്ട്രിക് കാറുകളുണ്ട്. അവയിലെ ഫ്‌ലാഗ്ഷിപ്പ് മോഡലായ അയോണിക് 9 (Hyundai Ioniq 9) ഇപ്പോള്‍ മൂടുപടമഴിച്ചിരിക്കുകയാണ്. മൂന്ന് വരി സീറ്റുകളുള്ള ഇലക്ട്രിക് എസ്‌യുവി മികച്ച ലുക്കും നിരവധി നൂതന സവിശേഷതകളുമായിട്ടാണ് എത്തുന്നത്.

2025 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കൊറിയയിലും അമേരിക്കയിലുമായിരിക്കും ഹ്യുണ്ടായി അയോണിക് 9 ഇവി ആദ്യം വില്‍പ്പനക്കെത്തുക. പിന്നീട് യൂറോപ്പിലും മറ്റ് വിദേശ വിപണികളിലും അവതരിപ്പിക്കും. ഇന്ത്യയില്‍ ഭാവിയില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുള്ള കാറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചുവടെ വായിക്കാം.

hyundai ioniq 9 seats

ഇന്ത്യയില്‍ നിലവില്‍ ഹ്യുണ്ടായി അയോണിക് 5 എന്ന മോഡല്‍ മാത്രമാണ് വില്‍ക്കുന്നത്. അയോണിക് 5-ന്റെ വല്ല്യേട്ടനായി വരും അയോണിക് 9. അതുകൊണ്ട് തന്നെ ആള്‍ അല്‍പ്പം പ്രീമിയമാണ്. ലോസ് ആഞ്ചലസ് ഓട്ടോ ഷോയില്‍ വെച്ച് നടക്കാന്‍ പോകുന്ന ആഗോള പ്രീമിയറിന് മുന്നോടിയായാണ് ഇലക്ട്രിക് എസ്‌യുവി ഇപ്പോള്‍ മറനീക്കി പുറത്ത്‌കൊണ്ടുവന്നിരിക്കുന്നത്. നവംബര്‍ 22 മുതല്‍ ഡിസംബര്‍ ഒന്ന് വരെയാണ് ഷോ നടക്കുന്നത്.

കമ്പനിയുടെ ഇ-ജിഎംപി ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഇലക്ട്രിക് കാര്‍. ഈ ആക്കിടെക്ചറിന് കീഴില്‍ വരുന്ന മൂന്നാമത്തെയും ഏറ്റവും വലുതുമായ മോഡല്‍ ആണിത്. ഹ്യുണ്ടായി അയോണിക് 9 ഇലക്ട്രിക് എസ്‌യുവിക്ക് 5060 mm നീളവും 1980 mm വീതിയും 1790 mm ഉയരവുമുണ്ട്. ഇതിന്റെ വീല്‍ബേസ് 3130 mm ആണ്.

hyundai ioniq 9 interior

6-സീറ്റ്, 7-സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ഈ ഇലക്ട്രിക് എസ്‌യുവി ലഭ്യമാകും. ആദ്യത്തെ രണ്ട് നിര സീറ്റുകളില്‍ മസാജ് ഫംഗ്ഷന്‍ ലഭ്യമാണ്. രണ്ടാം നിര സീറ്റുകള്‍ 180 ഡിഗ്രി വരെ തിരിക്കാം. ഹ്യുണ്ടായി യൂണിവേഴ്‌സല്‍ ഐലന്‍ഡ് 2.0 എന്ന് വിളിക്കുന്ന ക്രമീകരിക്കാവുന്ന കണ്‍സോളും ആംറെസ്റ്റ് ഉണ്ട്. അത് രണ്ടാമത്തെ വരിയില്‍ നിന്ന് ആക്‌സസ് ചെയ്യാന്‍ കഴിയും. മുകളിലും താഴെയുമുള്ള ട്രേകളില്‍ 5.6 ലിറ്ററും 12.6 ലിറ്റര്‍ സംഭരണ ശേഷിയുമുണ്ട്.

പനോരമിക് സണ്‍റൂഫ്, 12 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, 12 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് കര്‍വ്ഡ് ഡിസ്പ്ലേ എന്നീ ഫീച്ചറുകളും കാറില്‍ ഒരുക്കിയിരിക്കുന്നു. ആംബിയന്റ് ലൈറ്റിംഗ്, റൂഫ് മൗണ്ടഡ് എയര്‍ വെന്റുകള്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മൂന്ന് വരികളിലും 100W യുഎസ്ബി C പോര്‍ട്ട്, 8-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, 14-സ്പീക്കര്‍ ബോസ് സിസ്റ്റം എന്നിവ ലഭിക്കുന്നു.

620 ലിറ്ററാണ് കാറിന്റെ ബൂട്ട് ശേഷി. മൂന്നാം നിര സീറ്റുകള്‍ മടക്കിയാല്‍ ഇത് 1,323 ലിറ്ററാക്കി ഉയര്‍ത്താം. ഹ്യുണ്ടായി അയോണിക് 9 ഇവിക്ക് 110.3 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. WLTP സൈക്കിളില്‍ ഇത് ഫുള്‍ ചാര്‍ജില്‍ 620 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് പറയപ്പെടുന്നു. 19 ഇഞ്ച് വീല്‍ ഘടിപ്പിച്ച ലോംഗ് റേഞ്ച് പതിപ്പിന്റെ കണക്കുകള്‍ ആണ് ഇത്.

50kW ചാര്‍ജര്‍ ഉപയോഗിച്ച് 24 മിനിറ്റിനുള്ളില്‍ ഇത് 10 മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇതിന് 400V, 800V ചാര്‍ജിംഗ് ശേഷിയും വെഹിക്കിള്‍-ടു-ലോഡ് (V2L) സവിശേഷതയുമുണ്ട്. അതായത് ഇവിയുടെ സഹായത്തോടെ ഗൃഹോപകരണങ്ങളും മറ്റ് ഇലക്ട്രിക് കാറുകളും നമുക്ക് ചാര്‍ജ് ചെയ്യാം. RWD, AWD ഓപ്ഷനുകള്‍ ഇലക്ട്രിക് എസ്‌യുവി ലഭ്യമാണ്.

hyundai ioniq 9

ഇതിന്റെ LR RWD വേരിയന്റ് 218 bhp പവറും 350 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ റിയര്‍ ആക്‌സില്‍ മൗണ്ടഡ് മോട്ടോറുമായി വരുന്ന പതിപ്പ് ഇവി 9.4 സെക്കന്‍ഡിനുള്ളില്‍ 0-100 കി.മീ വേഗതയും 6.8 സെക്കന്‍ഡില്‍ 80-120 കി.മീ വേഗതയും കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ടോപ്പ്-സ്‌പെക്ക് മോട്ടോര്‍ 218 bhp പവര്‍ നല്‍കുന്നു. ഇത് 5.2 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗതയും 3.4 സെക്കന്‍ഡിനുള്ളില്‍ 80-120 kmph വേഗതയും തൊടും. ഈ വര്‍ഷം കിയ കസിന്‍ മോഡലായ EV9 ഇന്ത്യയിലെത്തിച്ചതിനാല്‍ അയോണിക് 9 വൈകാതെ രാജ്യത്ത് വില്‍പ്പനക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രീമിയം ഇലക്ട്രിക് എസ്‌യുവി തേടുന്ന ഇന്ത്യക്കാരെ ഈ കാര്‍ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Friday, November 22, 2024, 10:28 [IST]
English summary
Hyundai ioniq 9 three row electric suv introduced in global market with 600 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X