ടാറ്റയെക്കൊണ്ട് പറ്റുവോ ഇതൊക്കെ; ഹ്യുണ്ടായി 13 വര്‍ഷം കൊണ്ട് വിറ്റത് 15 ലക്ഷം ഇവികള്‍

ലോകത്ത് ഇലക്ട്രിക് കാര്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തിനായുള്ള മത്സരം ചൈനീസ് കമ്പനിയായ ബില്‍ഡ് യുവര്‍ ഡ്രീംസും (BYD) അമേരിക്കക്കാരായ ടെസ്‌ലയും തമ്മിലാണ്. എന്നാല്‍ ഇവികളുടെ വില്‍പ്പനയില്‍ തങ്ങള്‍ ഒട്ടും പിറകിലല്ലെന്ന് പ്രഖ്യാപിക്കുകയാണ് ഹ്യുണ്ടായിയും കിയയും. കഴിഞ്ഞ 13 വര്‍ഷം കൊണ്ട് ദക്ഷിണ കൊറിയന്‍ കമ്പനികള്‍ ചേര്‍ന്ന് മൊത്തം 15 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ചതായി പ്രഖ്യാപിച്ചു.

ദക്ഷിണ കൊറിയന്‍ കമ്പനിയായി ഹ്യുണ്ടായി തൊണ്ണുകളില്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി കാറുകള്‍ നിര്‍മ്മിച്ച് വില്‍ക്കുന്ന കമ്പനി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളില്‍ ഒന്നാണ്. ഹ്യുണ്ടായിയുടെ ഉപസ്ഥാപനമായ കിയ 2019 ജൂലൈയിലാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഇന്ത്യയിലെ ടോപ് 5 കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നായി കിയ മാറിയിരുന്നു. രണ്ട് കമ്പനികളും ഒരേ സാങ്കേതികവിദ്യ പങ്കിടുമ്പോള്‍ തന്നെ ഉല്‍പ്പന്നങ്ങള്‍ വ്യക്തിഗതമായി നിര്‍മ്മിക്കുന്നു.

hyundai blue on

2011-ലാണ് ഹ്യുണ്ടായി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാര്‍ പുറത്തിറക്കിയത്. ബ്ലൂ ഓണ്‍ എന്ന് പേരിട്ട കാര്‍ 2011 ജൂലൈയിലാണ് കൊറിയന്‍ വിപണിയില്‍ അവതരിപ്പിച്ചത്. i10 മിനി കാറിനെ അടിസ്ഥാനമാക്കിയാണ് ഈ ഇവി നിര്‍മിച്ചത്. ലോകത്തെ മറ്റ് ഭാഗങ്ങളിലെ പോലെ തന്നെ കൊറിയയിലും ഇവികളുടെ വളര്‍ച്ച മന്ദഗതിയിലായിരുന്നു. എന്നാല്‍ ഇവികള്‍ക്ക് ലോകത്താകമാനം പ്രചാരം ലഭിച്ച് തുടങ്ങിയതോടെ ഹ്യുണ്ടായിയുടെയും കിയയുടെയും കച്ചവടം കൂടി.

2023-ല്‍ ഹ്യുണ്ടായിയും കിയയും ചേര്‍ന്ന് 5,16,441 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇതോടെ 2023 അവസാനത്തോടെ ഇരുകമ്പനികളുടെയും മൊത്തത്തിലുള്ള ഇവി വില്‍പ്പന 15.3 ലക്ഷം കവിഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഹ്യുണ്ടായിയും കിയയും പത്തോളം പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കിയാണ് വിപണി പിടിച്ചത്. ദക്ഷിണ കൊറിയന്‍ കമ്പനികള്‍ വിറ്റ പത്തില്‍ എട്ട് ഇവികളും വിദേശ മാര്‍ക്കറ്റുകളിലായിരുന്നു.

hyundai kona ev

ഹ്യുണ്ടായി ബ്രാന്‍ഡിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറുകള്‍ കോന ഇലക്ട്രിക്, അയോണിക് 5 എന്നിവയാണ്. നിറോ, EV6 എന്നീ രണ്ട് മോഡലുകളാണ് കിയയുടെ ബെസ്റ്റ് സെല്ലേഴ്‌സ്. വരുംദിവസങ്ങളില്‍ ഇലക്ട്രിക് പോര്‍ട്‌ഫോളിയോ വിപുലീകരിക്കാന്‍ രണ്ട് കമ്പനികളും പ്ലാനിടുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ കാസ്പര്‍ മിനി കാറിന്റെ ഇലക്ട്രിക് പതിപ്പ് ഹ്യുണ്ടായി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

EV3 കോംപാക്റ്റ് ഇവി ഈ വര്‍ഷം രണ്ടാം പാദത്തോടെ വിപണിയില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് കിയ. ഇത് ആദ്യം കൊറിയന്‍ മാര്‍ക്കറ്റിലായിരിക്കും എത്തുക. ചെറു ഇവികള്‍ക്ക് മികച്ച ഡിമാന്‍ഡ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഈ മോഡലുകള്‍ ഇന്ത്യയിലെത്താന്‍ സാധ്യത കൂടുതലാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളാണ് ഹ്യുണ്ടായി ഗ്രൂപ്പ്. ടൊയോട്ടയും ഫോക്‌സ്‌വാഗണുമാണ് ആദ്യ രണ്ട് സ്ഥാനത്ത്.

kia ev6

കഴിഞ്ഞ വര്‍ഷം 4.21 ദശലക്ഷം കാറുകളാണ് ഹ്യുണ്ടായി വിറ്റഴിച്ചത്. ഈ വര്‍ഷം മൊത്തം 4.24 ദശലക്ഷം വാഹനങ്ങള്‍ വില്‍ക്കാനാണ് ഹ്യുണ്ടായി ലക്ഷ്യമിടുന്നത്. പോയ വര്‍ഷത്തെ 3.08 ദശലക്ഷം യൂണിറ്റ് വില്‍പ്പന ഈ വര്‍ഷം 3.2 ദശലക്ഷം യൂണിറ്റാക്കി ഉയര്‍ത്താനാണ് കിയ പദ്ധതിയിടുന്നത്. ഹ്യുണ്ടായിയും കിയയും ചേര്‍ന്ന് ലോകത്താകമാനം ലക്ഷക്കണക്കിന് കാറുകള്‍ വില്‍ക്കുമ്പോള്‍ വളരെ നാമമാത്രമായ വില്‍പ്പന മാത്രമാണ് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്നത്.

കാരണം പ്രീമിയം ഇവികളാണ് രണ്ട് ബ്രാന്‍ഡുകളും ഇന്ത്യയിലെത്തിക്കുന്നത്. കോന, അയോണിക് 5, കിയ EV6 എന്നിവ സാധാരണക്കാര്‍ക്ക് താങ്ങില്ല. അതുകൊണ്ട് പരിമിതമായ യൂണിറ്റുകളിലാണ് ഈ ഇവികള്‍ വില്‍പ്പനക്കെത്തിക്കുന്നത്. കൂട്ടത്തിലെ താങ്ങാവുന്ന ഓഫറിംഗായ കോനയുടെ വില പോലും 25.30 ലക്ഷം രൂപയാണ്. എന്നാല്‍ ക്രെറ്റ, എകസ്റ്റര്‍ എന്നീ ഹിറ്റ് മോഡലുകളുടെ ഇലക്ട്രിക് പതിപ്പുകള്‍ ഹ്യുണ്ടായി ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

hyundai ioniq5

വരാന്‍ പോകുന്ന ഈ മോഡലുകള്‍ക്ക് മത്സരാധിഷ്ഠിത വിലനിര്‍ണയം കൂടി നടത്തിയാല്‍ ഹ്യുണ്ടായിക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വരില്ല. അതുപോലെ തന്നെ ഇന്ത്യയില്‍ ഇവി വില്‍പ്പന ഉയര്‍ത്താന്‍ കിയയുടെ മനസ്സിലും കുറച്ച് പദ്ധതികളുണ്ട്. വില്‍പ്പന ഉയര്‍ത്തുന്നതിനായി കൊറിയക്കാര്‍ കൂടുതല്‍ ഗ്ലോബല്‍ മോഡലുകള്‍ സമീപഭാവിയില്‍ ഇന്ത്യയില്‍ എത്തിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

More from DriveSpark

Article Published On: Monday, February 5, 2024, 18:52 [IST]
English summary
Hyundai kia combined electric vehicle sales crossed 15 lakh units
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X