കച്ചവടം കുറവ്, ഒപ്പം ക്രെറ്റ ഇവിക്ക് വഴിയൊരുക്കണം! ആദ്യ ഇവി നിശബ്ദമായി നിര്‍ത്തലാക്കി ഹ്യുണ്ടായി

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി നിലവില്‍ രണ്ട് ഇലക്ട്രിക് കാറുകളാണ് ഇന്ത്യയില്‍ എത്തിച്ചത്. കോന ഇലക്ട്രിക്കും അയോണിക് 5 ഇവിയുമാണ് അവ. ഇവികളുടെ കാര്യത്തില്‍ കൊറിയന്‍ കമ്പനിക്ക് വന്‍ പദ്ധതികളുണ്ട്. നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന രണ്ട് ഇവികളും പ്രീമിയം കാറുകളാണ്. അതുകൊണ്ട് തന്നെ അടുത്ത ലോഞ്ച് ഒരു മാസ് മാര്‍ക്കറ്റ് ഇവിയായിരിക്കും. അതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് ജനപ്രിയ എസ്‌യുവിയായ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുകയാണ്. ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഉടന്‍ തന്നെ ക്രെറ്റ ഇവി പുറത്തിറക്കാന്‍ പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിന്റെ ഭാഗമെന്നോണം കമ്പനി ഇപ്പോള്‍ കോന ഇലക്ട്രിക് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് നിശബ്ദമായി നീക്കി. അഞ്ച് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന ഇലക്ട്രിക് കാറായ കോന 23.84 ലക്ഷം മുതല്‍ 24.03 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ കോന ഇലക്ട്രിക് ഒരിക്കലും അപ്‌ഡേറ്റ് ചെയ്തിരുന്നില്ല. ബ്രാന്‍ഡ് ഇന്ത്യയിലേക്ക് കൊണ്ടുവന്ന ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇത് ഒരു ക്രോസ്ഓവറാണ്.

hyundai kona ev

എല്ലാവരുടെയും എസ്‌യുവികള്‍ക്ക് പിറകെ പോകാന്‍ തുടങ്ങിയതും കാലഹരണപ്പെട്ട ഇന്റീരിയര്‍ ഡിസൈനും കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി കോന ഇവിയുടെ വില്‍പ്പന അല്‍പ്പം മന്ദഗതിയിലായിരുന്നു. 2024 മെയ് മാസത്തില്‍ ഒരു യൂണിറ്റ് കോന ഇലക്ട്രിക് പോലും ഷോറൂമില്‍ നിന്നിറങ്ങിയില്ല. പോയമാസം 4 ലക്ഷം രൂപയിലധികം ഡിസ്‌കൗണ്ട് നല്‍കിയിട്ടും ഒരു യൂണിറ്റ് പോലും വിറ്റുപോകാത്തതുമെല്ലാം കാര്‍ നിര്‍ത്തലാക്കാന്‍ ഹ്യുണ്ടായിയെ പ്രേരിപ്പിച്ച് കാണണം.

2024 ഏപ്രില്‍ മാസത്തിലും സമാനമായിരുന്നു അവസ്ഥ. സമീപകാലത്ത് കോന ഇലക്ട്രിക് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയത് 2023 ജനുവരിയിലാണ്. അന്ന് 102 യൂണിറ്റാണ് വിറ്റുപോയത്. കോന ഇലക്ട്രിക്കിനെ കുറിച്ച് പറയുമ്പോള്‍ 4,355 മില്ലീമീറ്ററാണ് കാറിന്റെ നീളം. പഴയ കോന ഇലക്ട്രിക്കിനേക്കാള്‍ 150 mm നീളവും 25 mm വീല്‍ബേസും വര്‍ധിച്ചിട്ടുണ്ട്.

hyundai kona ev side

കാറിന്റെ മുന്‍വശത്ത് ഒരു റാപ്പറൗണ്ട് ഫ്രണ്ട്ലൈറ്റ് ബാര്‍ ലഭ്യമാണ്. ഹ്യുണ്ടായി അയോണിക് 5 ഇവിയുടെ അതേ മാതൃകയില്‍ പിക്‌സല്‍ ഗ്രാഫിക്‌സ് എക്സ്റ്റീരിയറും ഷാര്‍പ്പ് ലൈനുകളും സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്ലാമ്പുകളും കോന ഇലക്ട്രിക്കിനും ലഭിക്കുന്നു. 44.4 kWh, 64.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ഹ്യുണ്ടായി കോന ഇലക്ട്രിക് ലഭ്യമാണ്. ഒറ്റ ചാര്‍ജില്‍ 490 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ ഇവിക്ക് സാധിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.

അയോണിക് 5-ന്റെ അതേ 12.3 ഇഞ്ച് റാപ്പറൗണ്ട് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയാണ് ഡാഷ്ബോര്‍ഡിന് ലഭിക്കുന്നത്. 12.3 ഇഞ്ച് ഡ്യുവല്‍ സ്‌ക്രീന്‍ ഡാഷ്ബോര്‍ഡ്, എല്‍ഇഡി ലൈറ്റിംഗ്, ഇലക്ട്രോണിക് ഗിയര്‍ സെലക്ടര്‍, ബോസിന്റെ 8 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, കീ ലെസ് എന്‍ട്രി, ഒടിഎ അപ്ഡേറ്റുകള്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, കണക്റ്റഡ് കാര്‍ ടെക്നോളജി, പവര്‍ ടെയില്‍ ഗേറ്റ് തുടങ്ങി നിരവധി മികച്ച ഫീച്ചറുകളും ഇതിലുണ്ട്.

hyundai kona ev interior

ADAS, ബ്ലൈന്‍ഡ്-സ്പോട്ട് കൊളിഷന്‍ അവോയിഡന്‍സ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ഫോര്‍വേഡ് കൊളിഷന്‍ അവോയിഡന്‍സ് അസിസ്റ്റ് സിസ്റ്റം എന്നീ സേഫ്റ്റി ഫീച്ചറുകളും കോന ഇലക്ട്രിക്കില്‍ ഉണ്ട്. യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ കാറാണിത്. ഇന്ത്യന്‍ വിപണിയില്‍ എംജി ZS ഇവിയാണ് പ്രധാന എതിരാളി.

2025 ജനുവരിയില്‍ തങ്ങളുടെ ആദ്യത്തെ മാസ് മാര്‍ക്കറ്റ് ഇലക്ട്രിക് വാഹനം പുറത്തിറക്കാനാണ് ഹ്യുണ്ടായി പദ്ധതിയിടുന്നത്. ക്രെറ്റയുടെ വൈദ്യുതീകരിച്ച പതിപ്പ് ബ്രാന്‍ഡിന്റെ ചെന്നൈയ്ക്ക് സമീപമുള്ള പ്ലാന്റിലായിരിക്കും നിര്‍മ്മിക്കുക. ക്രെറ്റയുടെ ഐസി എഞ്ചിന്‍ പതിപ്പ് ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളില്‍ ഒന്നാണ്. അതേ സ്വീകാര്യത തന്നെ ഇതിന്റെ ഇലക്ട്രിക് പതിപ്പിനും ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ക്രെറ്റ ഇവിയുടെ സവിശേഷതകളെ സംബന്ധിച്ച് നിലവില്‍ വിവരങ്ങളൊന്നും ലഭ്യമല്ല, എന്നാല്‍ ഇതിന് ഏകദേശം 400 മുതല്‍ 500 കിലോമീറ്റര്‍ റേഞ്ച് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രെറ്റ ഇവിയുടെ കാര്യത്തില്‍ ഹ്യുണ്ടായി ഒരു പുതിയ ഇലക്ട്രിക് സ്‌കേറ്റ്ബോര്‍ഡ് പ്ലാറ്റ്ഫോം സ്വീകരിക്കുമോ അതോ നിലവിലുള്ള ക്രെറ്റ പ്ലാറ്റ്ഫോം ഒരു ഇലക്ട്രിക് ഡ്രൈവ്ട്രെയിനിനെ ഉള്‍ക്കൊള്ളാന്‍ പരിഷ്‌കരിക്കുമോ എന്ന കാര്യം വ്യക്തമല്ല. 20 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയാണ് ക്രെറ്റ ഇവിക്ക് വില പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Saturday, June 22, 2024, 11:10 [IST]
English summary
Hyundai kona electric discontinued in india silently delisted from website
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X