ഗ്രാൻഡ് വിറ്റാരയ്ക്കിട്ട് ഒരു കൊട്ടു കൊടുക്കാൻ ഹ്യുണ്ടായി; ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ജനുവരി 16 -ന് എത്തും
ഇന്ത്യൻ വിപണിയിൽ വളരെ ജനപ്രിയമായ ബ്രാൻഡുകളിൽ ഒന്നാണ് ഹ്യുണ്ടായി. ദക്ഷിണകൊറിയൻ വാഹന നിർമ്മാതാക്കൾ വിൽപ്പനയുടെ കാര്യത്തിലും മുൻപന്തിയിൽ തന്നെയാണുള്ളത്. ജനങ്ങൾക്കിടയിൽ തങ്ങളുടെ സ്ഥാനം നിലനിർത്താൻ മോഡൽ നിരയിൽ ഉടനീളം പുതുമ കാത്തുസൂക്ഷിക്കാൻ ബ്രാൻഡ് ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ 2024 ജനുവരി 16 -ന് ഷെഡ്യൂൾ ചെയ്യുന്ന ഒരു ഇവന്റിനായി ഹ്യുണ്ടായി മോട്ടോർ ഇന്ത്യ 'ബ്ലോക്ക് യുവർ ഡേറ്റ്' ഇൻവിറ്റേഷൻ നൽകിയിരിക്കുകയാണ്.
ഇവന്റിനെയും, അതിൽ ഫീച്ചർ ചെയ്യുന്ന മോഡലിനേയും കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി വ്യക്തമാക്കിയിട്ടില്ല എങ്കിലും, ഇത് നാം എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് എന്ന പുതിയ മോഡലിന്റെ അനാച്ഛാദനം ആയിരിക്കുമെന്നാണ്ഉയർന്നു വരുന്ന ഊഹങ്ങൾ സൂചിപ്പിക്കുന്നത്. വിപുലമായ പരീക്ഷണയോട്ടത്തിന് ഇടയിൽ കണ്ടെത്തിയ എസ്‌യുവിയുടെ അപ്‌ഡേറ്റ് ചെയ്ത മോഡൽ, കൗതുകകരമായ വിശദാംശങ്ങളുടെ ഒരു വ്യൂ പ്രദാനം ചെയ്യുന്ന നിരവധി സ്പൈ ചിത്രങ്ങളും വീഡിയോകളും വാഹന പ്രേമികൾക്കിടയിൽ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന മാറ്റങ്ങൾ എക്സ്റ്റീരിയറിലും ഇന്റീരിയറിലും കാര്യമായ അപ്പ്ഡേറ്റുകൾ ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം എഞ്ചിൻ സജ്ജീകരണവും മറ്റ് മെക്കാനിക്കലുകളും മാറ്റമില്ലാതെ തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 2024 മോഡൽ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിലെ ശ്രദ്ധേയമായ നവീകരണങ്ങളിൽ ഒന്ന് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സാങ്കേതികവിദ്യയുടെ വരവായിരിക്കും.
ഇത് വാഹനത്തിന് നിരവധി സേഫ്റ്റി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ഹൈ ബീം അസിസ്റ്റ്, കൊളീഷൻ മിറ്റിഗേഷൻ, ലെയിൻ കീപ്പ് അസിസ്റ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് സുരക്ഷ ഒരുപടി കൂടി മെച്ചപ്പെടുത്തുന്നു.

പുതുതായി പുറത്തിറക്കിയ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിൽ അവതരിപ്പിച്ചതിന് സമാനമായി, പുതിയ പൂർണ്ണ ഡിജിറ്റൽ 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എസ്‌യുവിയ്ക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ബോസ് സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ്, പനോരമിക് സൺറൂഫ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, യുഎസ്ബി ടൈപ്പ് C ചാർജറുകൾ, ആറ് എയർബാഗുകൾ, പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ഉൾപ്പെടുന്ന ഫീച്ചറുകളുടെ പട്ടിക വളരെ വിപുലമായിരിക്കും.
പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിൽ പാലിസേഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഫ്രണ്ട് ഗ്രില്ലും പരിഷ്‌കരിച്ച ബമ്പറും വെർട്ടിക്കലായി സ്ഥാപിച്ചിരിക്കുന്ന ഹെഡ്‌ലാമ്പുകളും സ്‌പ്ലിറ്റ് പാറ്റേണും പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും (DRL) സ്വീകരിക്കുന്നതിനൊപ്പം, മുൻവശത്ത് കാര്യമായ ഡിസൈൻ അപ്‌ഡേറ്റുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.

സൈഡ് പ്രൊഫൈലിൽ പുതുതായി രൂപകൽപന ചെയ്ത അലോയി വീലുകൾ 2024 മോഡൽ പ്രദർശിപ്പിക്കും, ഇതി അടുത്തതായി പിൻഭാഗത്ത് ചെറുതായി ട്വീക്ക് ചെയ്ത ബമ്പറും പുതിയ എൽഇഡി ടെയിൽലാമ്പുകളും ഹ്യുണ്ടായി അവതരിപ്പിക്കും. നിലവിലുള്ള 115 bhp പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 115 bhp പവർ സൃഷ്ടിക്കുന്ന 1.5 ലിറ്റർ ഡീസൽ മോട്ടോർ എന്നിവയിൽ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.
എന്നിരുന്നാലും, വെർണയുടെ 160 bhp പവർ ഔട്ട്പുട്ടുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ശ്രദ്ധേയമായ ഒരു അഡീഷനാവാം. വേരിയന്റിനെ അടിസ്ഥാനമാക്കി ട്രാൻസ്മിഷൻ ഓപ്ഷനുകളും കാര്യമായി വ്യത്യാസപ്പെടും. ഈ മെച്ചപ്പെടുത്തലുകളും മാറ്റങ്ങളും അവതരിപ്പിക്കുന്നതോടെ, 2024 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിലയിലും അതിന്റെ പ്രീ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ നേരിയ വർധനവ് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വാഹനത്തിന് നിലവിൽ 10.87 ലക്ഷം രൂപ മുതൽ 19.20 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.


Click it and Unblock the Notifications