4 ലക്ഷം രൂപ വരെ കിഴിവില്‍ 'ആദായ വില്‍പ്പന'; ഓഫറിലും മാരുതിയോട് മത്സരിച്ച് ഹ്യുണ്ടായി
സാമ്പത്തിക വര്‍ഷം അവസാനിക്കനിരിക്കേ ഷോറൂമുകളില്‍ വിറ്റഴിക്കല്‍ വില്‍പ്പന പ്രഖ്യാപിച്ചിരിക്കുകയാണ് വാഹന നിര്‍മാതാക്കള്‍. 2023 മോഡല്‍ ഇയര്‍ വാഹനങ്ങള്‍ വിറ്റ് യാര്‍ഡുകള്‍ കാലിയാക്കുന്നതിനൊപ്പം പുത്തന്‍ പുതിയ 2024 മോഡലുകള്‍ക്ക് വരെ ഓഫറുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ 2024 മാര്‍ച്ച് മാസത്തിലെ ഓഫറുകളാണ് നമ്മള്‍ ഇന്ന് നോക്കാന്‍ പോകുന്നത്.
10,000 രൂപ മുതല്‍ 4 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളിലാണ് ഈ മാസം ഹ്യുണ്ടായി കാറുകള്‍ ഓഫറില്‍ വില്‍ക്കുന്നത്. എന്നാല്‍ ഏറ്റവും പുതിയ മൈക്രോ എസ്‌യുവിയായ എക്‌സ്റ്റര്‍, ഇലക്ട്രിക് എസ്‌യുവിയായ അയോണിക് 5 എന്നിവക്ക് ഈ മാസം ഡിസ്‌കൗണ്ടുകളില്ല. ചെറിയ വാഹനങ്ങളില്‍ നിന്ന് തന്നെ നമുക്ക് തുടങ്ങാം. ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസിന്റെ മാനുവല്‍ വേരിയന്റുകള്‍ക്ക് ഈ മാസം 28000 രൂപ വരെയാണ് കിഴിവ്.

5,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്സ്ചേഞ്ച് ബോണസും 3,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നതാണ് ഓഫര്‍. നിയോസ് എഎംടി വേരിയന്റുകള്‍ വേണ്ടവര്‍ക്ക് 18,000 രൂപ ആനുകൂല്യത്തില്‍ ഹാച്ച്ബാക്ക് സ്വന്തമാക്കാം. 5,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്സ്ചേഞ്ച് ബോണസും 3,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നതാണ് ഈ ഓഫര്‍.
മാത്രമല്ല i10 നിയോസ് സിഎന്‍ജി വേരിയന്റുകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന ഡിസ്‌കൗണ്ട്. 10,000 രൂപ എക്സ്ചേഞ്ച് ബോണസ്, 3000 രൂപ കോര്‍പ്പറേറ്റ് ഓഫര്‍ എന്നിവ സഹിതം മൊത്തം 30,000 രൂപ കിഴിവില്‍ ഈ ഹാച്ച്ബാക്ക് കാര്‍ വീട്ടില്‍ എത്തിക്കാം. സെഡാന്‍ കാറായ ഓറ നോക്കുന്നവര്‍ക്കും സിഎന്‍ജി വേരിയന്റുകളിലാണ് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങളുള്ളത്.

20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്സ്ചേഞ്ച് ബോണസും 3,000 രൂപയുടെ കോര്‍പ്പറേറ്റ് ഓഫറും ഉള്‍പ്പെടെ 30,000 രൂപ വരെയാണ് മാര്‍ച്ചില്‍ ഓറ സിഎന്‍ജിക്ക് കിഴിവുകള്‍ ലഭിക്കുന്നത്. മറ്റ് വേരിയന്റുകള്‍ക്ക് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും എക്സ്ചേഞ്ച് ബോണസും 3,000 രൂപയുടെ കോര്‍പ്പറേറ്റ് ഓഫറും ലഭിക്കും. 2023 മോഡല്‍ സ്‌റ്റോക്കുകള്‍ക്കാണ് ഈ കിഴിവുകള്‍. അതേസമയം പുതിയ ഓറക്കും 5000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമുണ്ട്.
പ്രീമിയം ഹാച്ച്ബാക്കായ i20 മാനുവല്‍ വേരിയന്റുകള്‍ക്ക് 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും. i20 IVT വേരിയന്റുകള്‍ക്ക് 10,000 രൂപ എക്സ്ചേഞ്ച് ബോണസ് മാത്രമേ ലഭിക്കൂ. അതേസമയം 2024 മോഡല്‍ ഇയര്‍ i20 പ്രീമിയം ഹാച്ചിന് 10,000 രൂപ എക്സ്ചേഞ്ച് ബോണസുമാണ് ലഭിക്കുക.

പഴയ i20 N ലൈന്‍ വേരിയന്റിന് 60,000 രൂപയുടെ പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ഇതില്‍ 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെടുന്നു. അതേസമയം പുതിയ i20 N ലൈനിന് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 എക്സ്ചേഞ്ച് ബോണസും ഓഫര്‍ ചെയ്യുന്നു.
സബ് 4 മീറ്റര്‍ എസ്‌യുവി തേടുന്ന ഉപഭോക്താക്കള്‍ക്കായി വെന്യുവിന് കൊറിയന്‍ കമ്പനി ഓഫറിട്ടിട്ടുണ്ട്. ഈ മാസം 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്സ്ചേഞ്ച് ബോണസുമാണ് വെന്യു 1.2 ലിറ്റര്‍ മാനുവല്‍ വേരിയന്റിന് ഓഫറുളളത്. 1.0 ലിറ്റര്‍ ടര്‍ബോ DCT വേരിയന്റിന് 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്സ്ചേഞ്ച് ബോണസും ഉണ്ട്.

1.0 ലിറ്റര്‍ എംടി വേരിയന്റിന് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്. വെന്യു N ലൈനിന്റെ എല്ലാ വേരിയന്റുകളും 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടിലും 10,000 രൂപ എക്സ്ചേഞ്ച് ബോണസിലും വാങ്ങാം. ഹ്യുണ്ടായിയുടെ ജനപ്രിയ സെഡാനായ വെര്‍ണ കഴിഞ്ഞ വര്‍ഷമാണ് മുഖംമിനുക്കി എത്തിയത്. വെര്‍ണ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് 30,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്സ്ചേഞ്ച് ബോണസും സ്വന്തമാക്കാം.
വെര്‍ണയുടെ 2023, 2024 മോഡലുകള്‍ക്ക് ഓഫറുകള്‍ സമാനമാണ്. അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയ ക്രെറ്റയുടെ 2023 മോഡല്‍ ഇയര്‍ സ്‌റ്റോക്കുകള്‍ക്ക് ഡീലര്‍മാര്‍ 50000 രൂപ വരെ ആനുകൂല്യത്തില്‍ ഡീലര്‍മാര്‍ വിറ്റ് തീര്‍ക്കുന്നുണ്ട്. അതേസമയം ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ക്ക് കിഴിവുകള്‍ ഒന്നും തന്നെയില്ല. കോസ്‌മെറ്റിക് അപ്‌ഡേറ്റുകളുമായി വരുന്ന ക്രെറ്റയുടെ മൂന്നുവരി പതിപ്പായ അല്‍കസാറിലേക്ക് വന്നാല്‍ ഈ എസ്‌യുവിയുടെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്.

അല്‍കസാര്‍ ഡീസല്‍ വേരിയന്റുകള്‍ക്ക് 20000 രൂപ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. മറ്റൊരു എസ്‌യുവിയായ ട്യൂസോണിലെ ഓഫറുകള്‍ നോക്കിയാല്‍ ഇതിന്റെ പെട്രോള്‍ വേരിയന്റുകള്‍ 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടില്‍ ഇപ്പോള്‍ ലഭ്യമാണ്. അതേസമയം ഡീസല്‍ വേരിയന്റുകള്‍ക്ക് 2 ലക്ഷം രൂപ വരെയാണ് ഓഫര്‍. അതേസമയം ഹ്യുണ്ടായി ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന ഓഫറില്‍ വിറ്റഴിക്കുന്നത് കോന ഇവിയാണ്. നാല് ലക്ഷം രൂപ വരെയാണ് ഈ ഇലക്ട്രിക് കാറിന് ഓഫറുളളത്.
2023 മോഡല്‍ ഇയര്‍ കോന ഇവിയുടെ എല്ലാ വേരിയന്റുകള്‍ക്കും 3 ലക്ഷം രൂപയാണ് ക്യാഷ് ഡിസ്‌കൗണ്ട്. മറ്റ് കിഴിവുകള്‍ എല്ലാം കൂടി ചേരുന്നതോടെയാണ് ആനുകൂല്യങ്ങള്‍ നാല് ലക്ഷം കടക്കുക. ഹ്യുണ്ടായിയുടെ മാര്‍ച്ച് മാസത്തിലെ ഓഫറുകള്‍ സ്റ്റാക്ക് ലഭ്യതക്കും മറ്റ് നിബന്ധനകള്‍ക്കും വിധേയമായിരിക്കും എന്ന കാര്യം പ്രത്യേകം ഓര്‍മിക്കുക. അതുകൊണ്ട് ഓഫറുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഹ്യുണ്ടായി ഡീലര്‍ഷിപ്പില്‍ ബന്ധപ്പെടുക.


Click it and Unblock the Notifications








