മഹീന്ദ്രയും ടാറ്റയും പൂട്ടിക്കെട്ടേണ്ടി വരുമോ! ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഇവി വാഹനവുമായി ഹ്യുണ്ടായി

വാഹന വിപണിയിൽ ഇപ്പോൾ പ്രധാന ആകർഷണമാണ് ഇലക്ട്രിക് കാറുകൾ. എന്നാൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വൈദ്യുത കാറിന്റെ കണ്‍സപ്റ്റ് മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ ദൂരപരിധിയും ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സ്റ്റോറേജ് ശേഷിയും ഉള്‍പ്പെടുത്തിയുള്ള കൺസപ്റ്റ് മോഡലാണ് അവതരിപ്പിച്ചത്. അടുത്തവര്‍ഷം ആദ്യപകുതിയില്‍ കാര്‍ യാഥാര്‍ത്ഥ്യമാക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അടുത്തമാസം നടക്കുന്ന ലോസാഞ്ചലസ് ഓട്ടോ ഷോയിലും ഈ മോഡല്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്.

ആഗോളതലത്തില്‍ തന്നെ വൈദ്യുത വാഹന വില്‍പ്പനയും വര്‍ധിച്ചുവരികയാണ്. ഇതിനൊപ്പമാണ് ഹ്യുണ്ടായി പോലുള്ള കമ്പനികള്‍ ഹരിത ഇന്ധനത്തില്‍ ഓടുന്ന വാഹനങ്ങള്‍ നിര്‍മിക്കാന്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നത്. സൗരോര്‍ജ്ജം, കാറ്റ്, ജിയോതെര്‍മല്‍ തുടങ്ങിയ പുനരുപയോഗ ഊര്‍ജ സ്രോതസുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനാണ് ഗ്രീന്‍ ഹൈഡ്രജന്‍.

വ്യത്യസ്‌ത ഫീച്ചറുകൾക്കൊപ്പം വിശാലമായ ഇൻ്റീരിയറും മോഡൽ വാഗ്ദാനം ചെയ്യുന്നു. ഇത് ഹൈഡ്രജൻ ടാങ്ക് കപ്പാസിറ്റി വർദ്ധിപ്പിക്കുകയും എയറോഡൈനാമിക് വീലുകളെ സംയോജിപ്പിക്കുകയും ചെയ്യുന്നു, ഇത് 650 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് സാധ്യമാക്കുന്നു. കൂടാതെ, ഫ്യുവൽ സെൽ സിസ്റ്റത്തിലെയും ബാറ്ററിയിലെയും മെച്ചപ്പെടുത്തലുകൾ പരമാവധി 150 കിലോവാട്ട് മോട്ടോർ ഔട്ട്പുട്ട് അനുവദിക്കുന്നു.

ഹ്യുണ്ടായിയുടെ മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ പൂനെയ്ക്ക് സമീപം തലേഗാവില്‍ സ്ഥിതി ചെയ്യുന്ന ജനറല്‍ മോട്ടോര്‍സ് ഇന്ത്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പ്ലാന്റ് ഈ വര്‍ഷം ജനുവരിയില്‍ ഹ്യുണ്ടായി ഏറ്റെടുത്തിരുന്നു. എസ്‌യുവി വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനുള്ള തന്ത്രപരമായ നീക്കങ്ങളാണ് ഹ്യുണ്ടായി ഇതുവഴി നടത്തിയത്. ഈ പ്ലാന്റില്‍ ഹ്യുണ്ടായി 6000 കോടി രൂപ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കാന്‍ പോകുകയാണ്.

എസ്‌യുവിയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഈ പ്ലാന്റില്‍ പുതിയ വാഹനങ്ങളുടെ നിര്‍മ്മാണം ആരംഭിക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി. അല്‍കസാറിനും ട്യൂസോണിനും ഇടയില്‍ സ്ഥാനം പിടിക്കുന്ന ഒരു പുത്തന്‍ എസ്‌യുവി ഹ്യുണ്ടായി പുറത്തിറക്കാന്‍ പോകുകയാണെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മുതല്‍ 30 മാസത്തിനുള്ളില്‍ ഈ കാര്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഹ്യുണ്ടായി പുറത്തിറക്കുന്ന ആദ്യ ഹൈബ്രിഡ് കാര്‍ മോഡല്‍ ആയിരിക്കും ഇത്. Ni1i എന്നാണ് ഈ കാറിന്റെ കോഡ് നാമം.

മാരുതി സുസുക്കി, ടൊയോട്ട എന്നീ കാറുകള്‍ പെട്രോള്‍ ഹൈബ്രിഡ് മോഡലുകളുമായി വിപണി കൈയ്യടക്കുന്ന സാഹചര്യത്തിലാണ് ഹ്യുണ്ടായിയും ഈ വിഭാഗത്തില്‍ ഒരു കൈനോക്കാന്‍ എത്തുന്നത്. ആഗോള തലത്തില്‍ ഇവികള്‍ക്കുള്ള ഡിമാന്‍ഡ് കുറയുന്ന സാഹചര്യത്തില്‍ ഹൈബ്രിഡുകളിലേക്ക് പല കമ്പനികളും ശ്രദ്ധ തിരിരിച്ചിട്ടുണ്ട്. ഇന്ത്യയിലും ഹൈബ്രിഡ് കാറുകള്‍ക്ക് മികച്ച ഡിമാന്‍ഡാണ്. ഈ പുതിയ ഹ്യുണ്ടായി കാറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.

പുതിയ എസ്‌യുവിയില്‍ ഏത് എഞ്ചിനാണ് ഉപയോഗിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാണ് ഹ്യുണ്ടായി ശ്രമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലുള്ള ട്യൂസോണില്‍ സജ്ജീകരിച്ച 1.6 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനുണ്ട്. എന്നാല്‍ ഇന്ത്യന്‍ വിപണി കണക്കിലെടുത്ത് ഈ ഹൈബ്രിഡ് സാങ്കേതികവിദ്യ നിലവില്‍ വാഗ്ദാനം ചെയ്യുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനുമായി സംയോജിപ്പിച്ച് ഹ്യുണ്ടായി ഒരു പുതിയ എഞ്ചിന്‍ വികസിപ്പിച്ചേക്കുമെന്നാണ് അഭ്യൂഹം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, November 2, 2024, 22:11 [IST]
English summary
Hyundai motor has unveiled a concept model of hydrogen fuel cell electric car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X