ഹ്യുണ്ടായിയുടെ വക കുതിരപ്പവൻ, ഇവി ഉടമകൾക്ക് സന്തോഷവാർത്തയുമായി ബ്രാൻഡ്
ഇന്ത്യയിൽ ഇവികൾ വാങ്ങാൻ പദ്ധതിയിടുന്നവരെ ആദ്യം പിന്നോട്ട് വലിക്കുന്ന കാര്യം മതിയായ ചാർജിങ്ങ് സ്റ്റോഷനുകളില്ല എന്നതായിരിക്കും. എന്നാൽ ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കേണ്ടത് വാഹനനിർമാതാക്കളുടെ ആവശ്യം കൂടിയാണല്ലോ. ആ കാര്യത്തിൽ ഹ്യുണ്ടായി എന്നും മുന്നിൽ തന്നെയാണ് എന്ന കാര്യം പറയാതിരിക്കാൻ സാധിക്കില്ല. ഡിസംബർ അവസാനത്തോടെ രാജ്യത്ത് 50 ഫാസ്റ്റ് ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം. അത് മാത്രമല്ല അടുത്ത ഏഴ് വർഷത്തനുളളിൽ രാജ്യത്ത് 600 ഫാസ്റ്റ് ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഹ്യുണ്ടായിയുടെ പുതിയ ഇവിയുടെ വാർത്തകളിലേക്ക് നോക്കിയാൽ ഫ്‌ലാഗ്ഷിപ്പ് മോഡലായ അയോണിക് 9 (Hyundai Ioniq 9) ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുകയാണ്. മൂന്ന് വരി സീറ്റുകളുള്ള ഇലക്ട്രിക് എസ്‌യുവി മികച്ച ലുക്കും നിരവധി നൂതന സവിശേഷതകളുമായിട്ടാണ് എത്തുന്നത്. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കൊറിയയിലും അമേരിക്കയിലുമായിരിക്കും ഹ്യുണ്ടായി അയോണിക് 9 ഇവി ആദ്യം വില്‍പ്പനക്കെത്തുക. പിന്നീട് യൂറോപ്പിലും മറ്റ് വിദേശ വിപണികളിലും അവതരിപ്പിക്കും.

ഇന്ത്യയില്‍ നിലവില്‍ ഹ്യുണ്ടായി അയോണിക് 5 എന്ന മോഡല്‍ മാത്രമാണ് വില്‍ക്കുന്നത്. അയോണിക് 5-ന്റെ വല്ല്യേട്ടനായി വരും അയോണിക് 9. അതുകൊണ്ട് തന്നെ ആള്‍ അല്‍പ്പം പ്രീമിയമാണ്. കമ്പനിയുടെ ഇ-ജിഎംപി ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഇലക്ട്രിക് കാര്‍. ഈ ആക്കിടെക്ചറിന് കീഴില്‍ വരുന്ന മൂന്നാമത്തെയും ഏറ്റവും വലുതുമായ മോഡല്‍ ആണിത്. ഹ്യുണ്ടായി അയോണിക് 9 ഇലക്ട്രിക് എസ്‌യുവിക്ക് 5060 mm നീളവും 1980 mm വീതിയും 1790 mm ഉയരവുമുണ്ട്. ഇതിന്റെ വീല്‍ബേസ് 3130 mm ആണ്.
6-സീറ്റ്, 7-സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ഈ ഇലക്ട്രിക് എസ്‌യുവി ലഭ്യമാകും. ആദ്യത്തെ രണ്ട് നിര സീറ്റുകളില്‍ മസാജ് ഫംഗ്ഷന്‍ ലഭ്യമാണ്. രണ്ടാം നിര സീറ്റുകള്‍ 180 ഡിഗ്രി വരെ തിരിക്കാം. ഹ്യുണ്ടായി യൂണിവേഴ്‌സല്‍ ഐലന്‍ഡ് 2.0 എന്ന് വിളിക്കുന്ന ക്രമീകരിക്കാവുന്ന കണ്‍സോളും ആംറെസ്റ്റ് ഉണ്ട്. അത് രണ്ടാമത്തെ വരിയില്‍ നിന്ന് ആക്‌സസ് ചെയ്യാന്‍ കഴിയും. മുകളിലും താഴെയുമുള്ള ട്രേകളില്‍ 5.6 ലിറ്ററും 12.6 ലിറ്റര്‍ സംഭരണ ശേഷിയുമുണ്ട്.
പനോരമിക് സണ്‍റൂഫ്, 12 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, 12 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് കര്‍വ്ഡ് ഡിസ്പ്ലേ എന്നീ ഫീച്ചറുകളും കാറില്‍ ഒരുക്കിയിരിക്കുന്നു. ആംബിയന്റ് ലൈറ്റിംഗ്, റൂഫ് മൗണ്ടഡ് എയര്‍ വെന്റുകള്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മൂന്ന് വരികളിലും 100W യുഎസ്ബി C പോര്‍ട്ട്, 8-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, 14-സ്പീക്കര്‍ ബോസ് സിസ്റ്റം എന്നിവ ലഭിക്കുന്നു.
620 ലിറ്ററാണ് കാറിന്റെ ബൂട്ട് ശേഷി. മൂന്നാം നിര സീറ്റുകള്‍ മടക്കിയാല്‍ ഇത് 1,323 ലിറ്ററാക്കി ഉയര്‍ത്താം. ഹ്യുണ്ടായി അയോണിക് 9 ഇവിക്ക് 110.3 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. WLTP സൈക്കിളില്‍ ഇത് ഫുള്‍ ചാര്‍ജില്‍ 620 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് പറയപ്പെടുന്നു. 19 ഇഞ്ച് വീല്‍ ഘടിപ്പിച്ച ലോംഗ് റേഞ്ച് പതിപ്പിന്റെ കണക്കുകള്‍ ആണ് ഇത്.
50kW ചാര്‍ജര്‍ ഉപയോഗിച്ച് 24 മിനിറ്റിനുള്ളില്‍ ഇത് 10 മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇതിന് 400V, 800V ചാര്‍ജിംഗ് ശേഷിയും വെഹിക്കിള്‍-ടു-ലോഡ് (V2L) സവിശേഷതയുമുണ്ട്. അതായത് ഇവിയുടെ സഹായത്തോടെ ഗൃഹോപകരണങ്ങളും മറ്റ് ഇലക്ട്രിക് കാറുകളും നമുക്ക് ചാര്‍ജ് ചെയ്യാം. RWD, AWD ഓപ്ഷനുകള്‍ ഇലക്ട്രിക് എസ്‌യുവി ലഭ്യമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








