ഹ്യുണ്ടായി എന്തോ മനസിൽ കണ്ടിട്ടുണ്ട്, 6000 കോടി മുടക്കിയത് ഇതിനോ?...
ഇന്ത്യൻ വാഹന വിപണിയിൽ എപ്പോഴും മത്സരിച്ച് മുന്നിൽ തന്നെ നിൽക്കുന്ന ബ്രാൻഡാണ് ഹ്യുണ്ടായി. രാജ്യത്ത് തങ്ങളുടെ വേരുകൾ ഒന്നുകൂടി ഉറപ്പിക്കുന്നതിന് വേണ്ടി ഇപ്പോൾ മഹാരാഷ്ട്രയിലെ ജനറൽ മോട്ടോഴ്‌സ് ഇന്ത്യയുടെ തലേഗാവ് പ്ലാന്റിന്റെ ഏറെ പ്രതീക്ഷയോടെ ഏറ്റെടുത്തിരിക്കുകയാണ്. ദക്ഷിണ കൊറിയൻ നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം, ഈ നീക്കം ഒരു നിർണായക ചുവടുവെപ്പ് തന്നെയാണ്.
കഴിഞ്ഞ വർഷം, കാർ നിർമ്മാതാവ് അതിന്റെ എക്കാലത്തെയും ഉയർന്ന ആഭ്യന്തര വിൽപ്പനയാണ് രേഖപ്പെടുത്തിയത്, മൊത്തം 6,02,111 യൂണിറ്റുകൾ വിറ്റഴിച്ച് ആറ് ലക്ഷം എന്ന നാഴികകല്ലാണ് നേടിയത്. മേക്ക്-ഇൻ-ഇന്ത്യ ഫോർ ദ വേൾഡ് സംരംഭത്തിന് കീഴിൽ ഇന്ത്യയെ വിപുലമായ സ്മാർട്ട് മൊബിലിറ്റി സൊല്യൂഷനുകളുടെയും ആഗോള ഉൽപ്പാദനത്തിന്റെയും കേന്ദ്രമാക്കി മാറ്റുന്നതിന് വേണ്ടിയാണ് ഹ്യുണ്ടായിയുടെ ഈ ഏറ്റെടുക്കൽ എന്ന് തോന്നുന്നു.

തലേഗാവ് പ്ലാന്റിന് നിലവിൽ 1.30 ലക്ഷം യൂണിറ്റ് വാർഷിക ഉൽപ്പാദന ശേഷിയുണ്ട്, ഇത് കമ്പനിയുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി പ്ലാന്റിലെ അടിസ്ഥാന സൗകര്യങ്ങളും നിർമ്മാണ ഉപകരണങ്ങളും നവീകരിക്കുന്നതിനായി ഘട്ടം ഘട്ടമായുള്ള നിക്ഷേപങ്ങൾ കമ്പനി ആസൂത്രണം ചെയ്യുന്നുണ്ട്. 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെ ആഭ്യന്തര ഇന്ത്യന്‍ വിപണിയില്‍ 6,02,111 യൂണിറ്റുകള്‍ വിറ്റഴിച്ചതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
2022-ല്‍ ഇതേ കാലയളവില്‍ വിറ്റ 5,52,511 യൂണിറ്റിനേക്കാള്‍ ഒമ്പത് ശതമാനമാണ് വില്‍പ്പന വളര്‍ച്ച. കയറ്റുമതി വിഭാഗത്തിലും ഗണ്യമായ വളര്‍ച്ചക്ക് സാക്ഷ്യം വഹിച്ചു. 2022 കലണ്ടര്‍ വര്‍ഷം 1,48,300 യൂണിറ്റുകളായിരുന്നു കയറ്റുമതിയെങ്കില്‍ 2023-ല്‍ അത് 10 ശതമാനം ഉയര്‍ന്ന് 1,63,675 യൂണിറ്റുകളായി. 2023 ഡിസംബറില്‍ ഹ്യുണ്ടായി ഇന്ത്യ മൊത്തം 56,450 യൂണിറ്റ് വില്‍പ്പന നേടി. ആഭ്യന്തര വിപണിയില്‍ 42,750 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ 13,700 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു.

2023-ല്‍ ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ ഒട്ടുമിക്ക കാര്‍ നിര്‍മ്മാതാക്കളളും മികച്ച പ്രകടനം കാഴ്ചവെച്ചു. പോയ വര്‍ഷം ജനപ്രിയ സെഡാന്‍ മോഡലായ വെര്‍ണയുടെ നവീകരിച്ച പതിപ്പിനൊപ്പം മൈക്രോ എസ്‌യുവി സെഗ്‌മെന്റില്‍ ഹ്യുണ്ടായി എക്‌സ്റ്റര്‍ എന്ന മോഡല്‍ കൊണ്ടുവന്നത് കൊറിയന്‍ കമ്പനിക്ക് വന്‍ നേട്ടമായി. വില്‍പന കണക്കുകള്‍ക്കപ്പുറം സുരക്ഷയ്ക്കും നവീകരണത്തിനുമുള്ള ഹ്യുണ്ടായിയുടെ പ്രതിബദ്ധത തെളിയിച്ച വര്‍ഷം കൂടിയാണ് കഴിഞ്ഞ് പോയത്.
കമ്പനി എല്ലാ മോഡലുകളിലും ട്രിമ്മുകളിലുമായി ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ചെയ്തത് ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ചിരുന്നു. മൊത്തം റേഞ്ചില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ നിര്‍മാതാക്കളായി ഹ്യുണ്ടായി മാറിയിരുന്നു. ഇതിനിടെ ഹ്യുണ്ടായി വാഹനങ്ങള്‍ സേഫ്റ്റിയുടെ കാര്യത്തില്‍ പുതിയ അംഗീകാരം നേടുന്നതും തുടരുകയാണ്. 2023 ഹ്യുണ്ടായി വെര്‍ണ സെഡാന്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഭിമാനകരമായ 5-സ്റ്റാര്‍ റേറ്റിംഗ് നേടിയതാണ് അതില്‍ ഒന്ന്.
ഒപ്പം ഏറ്റവും പുതിയ ലോഞ്ചായ ഹ്യുണ്ടായി എക്‌സ്റ്റര്‍ 1 ലക്ഷത്തിലധികം ബുക്കിംഗുകള്‍ നേടി ഉപഭോക്താക്കളില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ പ്രശംസ നേടുകയും ചെയ്തു. വരും കാലങ്ങളില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനായി വൈവിധ്യമാര്‍ന്ന പോര്‍ട്‌ഫോളിയോയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഹ്യുണ്ടായി നിക്ഷേപം നടത്തുന്നത്.
ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക, ഓസ്ട്രേലിയ, ഏഷ്യാ പസഫിക്ക് എന്നീ മേഖലകളിലായി 88 രാജ്യങ്ങളില്‍ മെയിഡ് ഇന്‍ ഇന്ത്യ ഹ്യുണ്ടായി കാറുകള്‍ വില്‍പ്പനക്കെത്തുന്നു. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെയും അതിന്റെ ഇലക്ട്രിക് പതിപ്പിന്റെയും വരവോടെ വില്‍പ്പന ഇനിയും ഉയര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഹ്യുണ്ടായി ഇപ്പോള്‍.
പുതിയ എതിരാളികളുടെ കടന്നുവരവിനും അവ ഉയര്‍ത്തുന്ന കടുത്ത വെല്ലുവിളികള്‍ക്കിടയിലും സെഗ്മെന്റ് ലീഡറായി തുടരുകയാണ് ഹ്യുണ്ടായി ക്രെറ്റ. അപ്ഡേറ്റഡ് ക്രെറ്റ ഇപ്പോള്‍ ലോഞ്ചിന് തയാറായിക്കഴിഞ്ഞു. അകത്തുംപുറത്തും കാര്യമായ അപ്ഡേറ്റുകളുമായിട്ടാണ് മിഡ്‌സൈസ് എസ്‌യുവി വരുന്നത്. ഹ്യുണ്ടായിയുടെ ഈ ഏറ്റെടുക്കലിനെ കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും നിങ്ങൾക്ക് എന്താണ് തോന്നുന്നത് എന്ന് കമൻ്റ് ബോക്സിലൂടെ അറിയിക്കാൻ മറക്കരുതേ.


Click it and Unblock the Notifications








