50,000 രൂപ മുതൽ രണ്ട് ലക്ഷം വരെ ഓഫറുകൾ, ഹ്യുണ്ടായിയുടെ ഓഫറുകൾ തീർന്നിട്ടില്ല കേട്ടോ

ഉത്സവ സീസണിൽ ആരംഭിച്ച ഓഫറുകളും കിഴിവുകളും പല ബ്രാൻഡുകളും ഇപ്പോഴും പിൻവലിച്ചിട്ടില്ല. വർഷാവസാന ഓഫറുകളും ഇപ്പോർ തൊട്ട് പല ബ്രാൻഡുകളും നൽകുന്നുണ്ട്. കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ ലൈനപ്പിലെ എല്ലാ വാഹനങ്ങൾക്കും മികച്ച ഓഫറുകളാണ് നൽകുന്നത്. കാർ വാങ്ങാൻ ഇപ്പോൾ പറ്റിയ സമയം തന്നെയാണ്. നിങ്ങൾക്ക് ഹ്യുണ്ടായി വാഹനം സ്വന്തമാക്കാൻ ആഗ്രഹമുണ്ട് എങ്കിൽ തീർച്ചയായും തുടർന്ന് വായിക്കാൻ മറക്കരുതേ. ആദ്യം ഗ്രാൻഡ് ഐ10 ലേക്ക് നോക്കിയാൽ വിപണിയിൽ കരുത്തരായ മാരുതി സ്വിഫ്റ്റ്, ടാറ്റ ടിയാഗോ എന്നിവയ്‌ക്ക് എതിരാളിയായ ഒരു ജനപ്രിയ ഹാച്ച്ബാക്കാണ് ഇത്. ഉപഭോക്താക്കൾക്ക് 58,000 രൂപ വരെ വിലയുള്ള ആനുകൂല്യങ്ങൾ വരെ മോഡലിന് കമ്പനി നൽകുന്നുണ്ട്.

ഹാച്ച്ബാക്കിൽ നിന്ന് സെഡാനിലേക്ക് വന്നാൽ ഓറ എന്ന മോഡലാണ് ഹ്യുണ്ടായിയുടെ മികച്ച മോഡൽ. സ്വകാര്യ ഉപഭോക്താക്കളും അത് പോലെ തന്നെ ടാക്സി ഫ്ലീറ്റിൽ ഉളളവർക്കും ഇത് വളരെ ജനപ്രിയ മോഡലാണ്. നിലവിൽ, ഇത് ഉൾപ്പെടെ 33,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.ഓഫറുകളിൽ മികച്ച് നിൽക്കുന്നത് ബ്രാൻഡിൻ്റെ മൈക്രോ എസ്‌യുവി എന്നറിയപ്പെടുന്ന എക്സ്റ്ററാണ്. വർഷാവസാന ആനുകൂല്യങ്ങളുടെ ഭാഗമായി, 48,000 രൂപ വരെയുള്ള ഓഫറുകളോടെ നിങ്ങൾക്ക് എക്‌സ്‌റ്റർ സ്വന്തമാക്കാം.

50 000

പ്രീമിയ ഹാച്ച്ബാക്ക് എന്ന പേരിൽ അറിയപ്പെടുന്നത് ഐ20 ആണ്. വർഷങ്ങളായി, കൊറിയൻ ബ്രാൻഡ് മോഡലിനെ പുതുക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ഇന്നും ഇത് ഒരു ജനപ്രിയ ചോയ്‌സ്. മാരുതി ബലേനോയും ടാറ്റ ആൾട്രോസും ആണ് ഇതിൻ്റെ നേരിട്ടുള്ള എതിരാളികൾ. ഈ മാസം 55,000 രൂപ വരെ വിലയുള്ള ഓഫറുകളുണ്ട് ഹാച്ച്ബാക്കിന്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് എസ്‌യുവികളിൽ ഒന്നാണ് വെന്യു. വാഹനത്തിൻ്റെ ടൺ കണക്കിന് സെഗ്‌മെൻ്റ്-ഫസ്റ്റ് അല്ലെങ്കിൽ സെഗ്‌മെൻ്റ്-മികച്ച സൗകര്യങ്ങളും ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകളുടെ ലഭ്യതയും ഉള്ളതിനാൽ മികച്ച ഡിമാൻ്റുണ്ട്.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് വന്നാൽ അയോണിക് 5 നും ബ്രാൻഡ് ഗംഭീര ഓഫറുകൾ നൽകുന്നുണ്ട്. ഇന്ത്യയിലെ ഹ്യുണ്ടായിയുടെ ഏറ്റവും ചെലവേറിയ വാഹനവും ലോകത്തിലെ ഏറ്റവും ജനപ്രിയമായ EV-കളിൽ ഒന്നാണിത്. നമ്മുടെ വിപണിയിൽ ഇലക്ട്രിക് കാറുകളുടെ ട്രെൻഡ് വർധിച്ചുവരികയാണ് എന്ന് എല്ലാവർക്കും അറിയാലവുന്നതാണല്ലോ. അയോണിക് 5 ന് രണ്ട് ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ട് നൽകുന്നു.

ഒരു സിംഗിള്‍ ഫുള്ളി ലോഡഡ് വേരിയന്റില്‍ ലഭ്യമാകുന്ന ഈ ഇലക്ട്രിക് കാറിന് 46.05 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഈ ഇലക്ട്രിക് കാറിനെ കുറിച്ച് പറയുമ്പോള്‍ ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സമര്‍പ്പിത പ്ലാറ്റ്‌ഫോമായ E-GMP (ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോം) അടിസ്ഥാനമാക്കിയുള്ള ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ മോഡലാണ് അയോണിക് 5.

പുതിയ പാരാമെട്രിക് പിക്‌സല്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഫ്‌ലഷ്-ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, ഫ്‌ലേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, 20 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് ഇവിയുടെ എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. അടയ്ക്കുമ്പോള്‍ എയറോഡൈനാമിക്സ് മെച്ചപ്പെടുത്തുകയും തുറക്കുമ്പോള്‍ വാഹനഭാഗങ്ങള്‍ തണുപ്പിക്കുകയും ചെയ്യുന്ന ആക്റ്റീവ് എയര്‍ ഫ്‌ലാപ്പും (എഎഎഫ്) ഇതിന്റെ സവിശേഷതയാണ്.

ഇവിയുടെ അകത്തളത്തില്‍ രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഒന്ന് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും മറ്റൊന്ന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും വേണ്ടിയാണ്. നാവിഗേഷന്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ലെവല്‍ 2 ADAS, പവര്‍ സീറ്റുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, 8 സ്പീക്കര്‍ ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, വെഹിക്കിള്‍ ടു ലോഡ് ഫംഗ്ഷന്‍ എന്ന് തുടങ്ങി നിരവധി നൂതന സവിശേഷതകള്‍ ഇതിന്റെ ഭാഗമാണ്.

പെര്‍മനെന്റ് സിങ്ക്രണസ് മോട്ടോറുമായി ഘടിപ്പിച്ച 72.6 kWh ബാറ്ററി പായ്ക്കാണ് അയോണിക് 5 ഇവിക്ക് കരുത്ത് പകരുന്നത്. പവര്‍ട്രെയിനിന് 216 bhp പവറും 350 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുണ്ട്. സിംഗിള്‍ സ്പീഡ് ട്രാന്‍സ്മിഷന്‍ വഴി റിയര്‍ വീലിലേക്ക് പവര്‍ എത്തിക്കുന്നു. ഇവി ഒറ്റ ചാര്‍ജില്‍ 631 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. 350kW DC ചാര്‍ജര്‍ ഉപയോഗിച്ച് 18 മിനിറ്റിനുള്ളില്‍ 10-80 ശതമാനം ചാര്‍ജ് ചെയ്യാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, November 20, 2024, 15:04 [IST]
English summary
Hyundai offering huge discounts grand i10 to ioniq 5 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X