തമിഴ്നാട്ടിലേക്ക് നിക്ഷേപത്തിൻ്റെ കുത്തൊഴുക്ക്; ഹ്യുണ്ടായിയുടെ വക 6180 കോടി രൂപ, സ്റ്റാലിൻ വേറെ ലെവൽ
ഏതൊരു സംസ്ഥാനം ആയാലും പുറത്ത് നിന്ന് വരുന്ന നിക്ഷേപങ്ങൾ കൂടുന്തോറും വികസനങ്ങളും വർധിക്കും. 2024 -ൽ തമിഴ്നാട്ടിലക്ക് കോടികകളുടെ നിക്ഷേപമാണ് എത്തിക്കൊണ്ടിരിക്കുന്നത്, അതിൽ പ്രധാനപ്പെട്ടത് ഹ്യുണ്ടായി മോട്ടോർസ് നടത്തിയതാണ്. 6180 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി തമിഴ്നാട്ടിൽ നടത്തിയിരിക്കുന്നത്.
തമിഴ്‌നാട് ഗ്ലോബൽ ഇൻവെസ്‌റ്റേഴ്‌സ് മീറ്റ് 2024ന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഈ പുതിയ നിക്ഷേപം സംബന്ധിച്ച് ഹ്യൂണ്ടായ് തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചത്. സംസ്ഥാനത്തെ സാമൂഹികവും സാമ്പത്തികപരവുമായ വികസനം വർധിപ്പിക്കുന്നതിനും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ സംസ്ഥാനത്തിന്റെ പരിശ്രമം ശക്തിപ്പെടുത്തുന്നതിനുള്ള പിന്തുണയായിട്ടാണ് ഈ ഗണ്യമായ നിക്ഷേപമെന്ന് ഹ്യൂണ്ടായി മോട്ടോർ ഇന്ത്യ എംഡിയും സിഇഒയുമായ അൻസൂ കിം ചടങ്ങിൽ പറഞ്ഞു.

സംസ്ഥാന സർക്കാരുമായുള്ള ഈ സഹകരണം കേവലം നിക്ഷേപത്തിനപ്പുറം സുസ്ഥിരതയ്ക്കും ഹരിത ഭാവിക്കുമുള്ള നമ്മുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ശക്തമായ ഹൈഡ്രജൻ സാങ്കേതിക പരിസ്ഥിതി വ്യവസ്ഥയെ വളർത്തിയെടുക്കുന്നതിന് ഊർജ്ജം പകരുന്നതുമായിരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളവുമായി താരതമ്യം ചെയ്താൽ അയൽസംസ്ഥാനമായ തമിഴ്നാട്ടിലേക്കാണ് നിക്ഷേപകർ കൂടുതലായി എത്തുന്നത്.
ഹ്യുണ്ടായി ആരാധകർ കാത്തിരിക്കുന്ന ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ജനുവരി 16 -ന് എത്തുകയാണ്. റിയര്‍ സ്പോയിലറുമായി സംയോജിപ്പിച്ചിരിക്കുന്ന ഹൈ മൗണ്ടഡ് ബ്രേക്ക് ലാമ്പും ടെയില്‍ഗേറ്റ് മൗണ്ടഡ് രജിസ്ട്രേഷന്‍ പ്ലേറ്റും ആണ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ പിന്‍വശത്തെ ശ്രദ്ധേയമായ മറ്റ് രണ്ട് ഹൈലൈറ്റുകള്‍. തല്‍ഫലമായി കമ്പനി ലോഗോയുടെ സ്ഥാനം ചെറുതായി മാറും. ഇവ കൂടാതെ എസ്‌യുവിയുടെ മുന്നിലും പിന്നിലും ബമ്പറുകള്‍ റീഡിസൈൻ ചെയ്യും.

മാറ്റം വരുത്തിയ ഗ്രില്ലും എല്‍ഇഡി ഹെഡ്ലാമ്പുകളും ഉപയോഗിച്ച് മുന്‍വശം പൂര്‍ണമായും നവീകരിക്കാനാണ് പദ്ധതി. പുതിയ 5-സ്‌പോക്ക് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളാണ് മറ്റൊരു പ്രധാന മാറ്റം. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിനും ഹ്യുണ്ടായി നിലനിര്‍ത്താനാണ് സാധ്യത. 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ 114 bhp പവറും 144 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.
അതേസമയം ഡീസല്‍ എഞ്ചിന്‍ 114 bhp പവറും 250 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ആദ്യം നിര്‍ത്തലാക്കിയ 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് പകരം പുതിയ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റ് ഹ്യുണ്ടായി പവര്‍ട്രെയിന്‍ ഓപ്ഷനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഹ്യുണ്ടായി വെര്‍ണയിലും കിയ സെൽറ്റോസിലും ഉപയോഗിച്ചിരിക്കുന്ന ഈ എഞ്ചിൻ 158 bhp കരുത്തില്‍ 253 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കുന്നു.

6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്, ഒരു സിവിടി ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്, 6 സ്പീഡ് ക്ലച്ച്‌ലെസ് മാനുവല്‍ എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വരിക. ഗണ്യമായ സൗന്ദര്യവര്‍ദ്ധക മെച്ചപ്പെടുത്തലുകള്‍ക്കും ഫീച്ചറുകള്‍ അപ്ഗ്രേഡുകള്‍ക്കും വിധേയമാകും, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും കമ്പനി കൂടുതല്‍ ഫീച്ചറുകള്‍ ചേര്‍ക്കും.
360-ഡിഗ്രി സറൗണ്ട് ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, വെന്റിലേഷനോടുകൂടിയ പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത HVAC കണ്‍ട്രോള്‍സ് തുടങ്ങിയവയാണ് പ്രതീക്ഷിക്കുന്നത്. കാറിന്റെ സേഫ്റ്റി ഫീച്ചറുകളിലും വമ്പന്‍ അപ്‌ഡേറ്റാണ് പ്രതീക്ഷിക്കുന്നു. ലെവല്‍ 2 ADAS ആയിരിക്കും ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിലെ ഏറ്റവും വലിയ കൂട്ടിച്ചേര്‍ക്കല്‍.

സമഗ്രമായ അപ്‌ഡേറ്റുകളുടെ ഫലമായി 2024 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് കാര്യമായ വിലവര്‍ധനവ് പ്രതീക്ഷിക്കുന്നു. നിലവില്‍ 10.87 ലക്ഷം മുതല്‍ 19.20 ലക്ഷം രൂപ വരെയാണ് ക്രെറ്റയുടെ വില. പുതിയ ക്രെറ്റയുടെ ബേസ് വേരിയന്റിന് 11 ലക്ഷം രൂപയും ADAS സജ്ജീകരിച്ച ഫുള്ളി ലോഡഡ് വേരിയന്റിന് 21 ലക്ഷം രൂപയുമാണ് വില പ്രതീക്ഷിക്കുന്നത്. തമിഴ്നാട്ടിലെ നിക്ഷേപത്തെകുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.


Click it and Unblock the Notifications








