ഇലക്ട്രിക് കാറുകളുടെ പോരാട്ടം! ഹ്യുണ്ടായി രാജ്യത്ത് അവതരിപ്പിക്കാൻ പോകുന്ന ഇവികൾ ഇതൊക്കെ

ഇവികളെ ജനങ്ങൾ രണ്ട് കൈയും നീട്ടി സ്വീകരിച്ചതോടെ ബ്രാൻഡുകൾ ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അവയിൽ ചില പുതിയ പദ്ധതികൾ അവതരിപ്പിക്കാൻ ആണ് കൊറിയൻ വാഹന ഭീമൻമാരായ ഹ്യുണ്ടായി ശ്രമിക്കുന്നത്. 2025 വർഷം കമ്പനിയെ സംബന്ധിച്ച് വളരെ നിർണായകമാണ് , കാരണം മറ്റൊന്നുമല്ല 2024 അവസാനത്തോടെയും 2025 -ലുമായി നാല് ഇലക്ട്രിക് കാറുകളാണ് ബ്രാൻഡ് രാജ്യത്ത് എത്തിക്കാൻ പോകുന്നത്. ഇപ്പോൾ വിപണിയിലുളള പല മോഡലുകളുടേയും ഇലക്ട്രിക് പതിപ്പുകൾ രാജ്യത്ത് കൊണ്ടുവരാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. അത് ഏതൊക്കെയാണ് എന്ന് വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ഹ്യുണ്ടായിയിൽ നിന്ന് പുറത്തിറക്കുന്ന ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഇലക്ട്രിക് വാഹനം ഇതിനകം തന്നെ ജനപ്രിയമായ ക്രെറ്റ മിഡ്-സൈസ് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പായിരിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2025 ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഓട്ടോ എക്‌സ്‌പോയിൽ ക്രെറ്റ ഇവി അരങ്ങേറ്റം കുറിക്കാനാണ് സാധ്യത.

ഡിസൈനിൻ്റെ കാര്യത്തിലേക്ക് നോക്കിയാൽ, ഹ്യുണ്ടായി ക്രെറ്റ EV അതിൻ്റെ ഭൂരിഭാഗവും ക്രെറ്റ ICE-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തന്നെയായിരിക്കും. എന്നിരുന്നാലും, ക്ലോസ്-ഓഫ് ഗ്രിൽ, വ്യത്യസ്‌ത ഫ്രണ്ട് ഫാസിയ, റിയർ ബമ്പറുകൾ, മറ്റ് ചില കാര്യങ്ങളൊക്കെ കുറച്ച് ഇവി-നിർദ്ദിഷ്ട ഡിസൈൻ സൂചകങ്ങൾ ഉണ്ടാകും. ഇൻ്റീരിയറിനെ സംബന്ധിച്ചിടത്തോളം, ഇത് മിക്കവാറും അതേപടി തന്നെ തുടരാനായിരിക്കും സാധ്യത.

എന്നിരുന്നാലും, ഡ്രൈവ് മോഡ് തിരഞ്ഞെടുക്കുന്നതിനുള്ള നോബ്, പുതിയ ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവ ഉൾപ്പെടെ ചില വ്യത്യാസങ്ങൾ ഉണ്ടാകും. പനോരമിക് സൺറൂഫ്, ADAS ലെവൽ 2, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയും മറ്റ് നിരവധി സവിശേഷതകളും ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. പവർട്രെയിൻ വിശദാംശങ്ങളിലേക്ക് വരുമ്പോൾ, ഇതിന് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ ലഭിക്കും. 20 മുതൽ 28 ലക്ഷം രൂപ വരെയായിരിക്കും വില.

ഹ്യുണ്ടായ് അടുത്തിടെ ആഗോളതലത്തിൽ അതിൻ്റെ ടോപ്പ്-ഓഫ്-ലൈൻ ക്രോസ്ഓവർ എസ്‌യുവിയായ അയോണിക് 5 ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയിരുന്നു. ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്കും എത്തുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഇത്തവണ, Ioniq 5 ഫേസ്‌ലിഫ്റ്റിന് 84 kWh ൻ്റെ വലിയ ബാറ്ററി പാക്ക് ലഭിക്കും, ഇത് നിലവിലെ മോഡലിൻ്റെ 631 കിലോമീറ്ററിനേക്കാൾ വലിയ റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്.

മെച്ചപ്പെടുത്തിയ അയോണിക് 5-നൊപ്പം നൽകുന്ന മറ്റ് അപ്‌ഡേറ്റുകളിൽ മെച്ചപ്പെട്ട ഡാംപറുകൾ,കൂടുതൽ സുഖത്തിനും ശബ്ദകുറവിനും വേണ്ടി മികച്ച ശബ്ദ ഇൻസുലേഷൻ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. അപ്ഡേറ്റഡ് ഗ്രിൽ, പുതിയ ബമ്പറുകൾ, പുതിയ അലോയ് വീലുകൾ എന്നിവയും ഇതിന് ലഭിക്കുന്നുണ്ട്.

ഇതിനകം വിജയിച്ച ടാറ്റ പഞ്ച് ഇവിക്ക് എതിരാളിയായി, അടുത്തിടെ ആഗോളതലത്തിൽ അനാച്ഛാദനം ചെയ്ത ഇൻസ്റ്റർ EV മൈക്രോ-എസ്‌യുവിയുടെ ലോഞ്ചിനായി ഹ്യുണ്ടായി ഒരുങ്ങുകയാണ്. ഈ മൈക്രോ-എസ്‌യുവി ഹ്യുണ്ടായിയിൽ നിന്നുള്ള ഇ-ജിഎംപി (കെ) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.എക്സ്റ്റീരിയറിൽ അത് വളരെ ആധുനികവും ഫ്യൂച്ചറിസ്റ്റിക്കുമായി തോന്നുന്ന ഒരു വിചിത്രമായ ഡിസൈൻ ഭാഷയാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഫീച്ചറുകളുടെ കാര്യത്തിൽ, ഡ്യുവൽ 10.25-ഇഞ്ച് സ്‌ക്രീനുകൾ, ADAS, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ എന്നിവയാൽ ലോഡുചെയ്യപ്പെടും. പവർട്രെയിൻ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം, ഇത് രണ്ട് മോട്ടോർ ഓപ്ഷനുകളിൽ നൽകാം: ഒന്ന് 97 bhp പവറും ഒന്ന് 115 bhp പവറും പുറപ്പെടുവിക്കുന്നതാണ്.

കൂടാതെ, രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ-42 kWh, 49 kWh-ഒരൊറ്റ പൂർണ്ണ ചാർജിൽ 300 കിലോമീറ്ററും 355 കിലോമീറ്ററും വാഗ്ദാനം ചെയ്യുന്നു. വിൽപ്പനയ്ക്കായി എത്തി കഴിഞ്ഞാൽ ഇത് ടാറ്റ പഞ്ച് ഇവിയിലും ഇന്ത്യയിലെ സിട്രോൺ ഇസി3 യ്ക്കും എതിരാളിയായിരിക്കുമെന്ന കാര്യത്ത്ൽ ഒരു സംശയവുമില്ല.

More from DriveSpark

Article Published On: Monday, October 28, 2024, 11:06 [IST]
English summary
Hyundai planning to offer new electric vehicles in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X