ലക്ഷം ലക്ഷം പിന്നാലെ! 2023-ല്‍ ഹ്യുണ്ടായി വിറ്റ കാറുകളുടെ എണ്ണം കണ്ട് ഞെട്ടി മാരുതി!

1996-ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി നിലവില്‍ മാരുതി സുസുക്കിക്ക് പിന്നില്‍ വില്‍പ്പനയില്‍ രണ്ടാം സ്ഥാനക്കാരായാണ് നിലകൊള്ളുന്നത്. 2023 കലണ്ടര്‍ വര്‍ഷം ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (HMIL) ഇന്ത്യന്‍ വാഹന വിപണിയില്‍ മുന്‍നിരക്കാരന്‍ എന്ന എന്ന നിലയില്‍ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.

തകര്‍പ്പന്‍ വില്‍പ്പന നേട്ടത്തോടെ 2023-ന് തിരശ്ശീല വീഴ്ത്തിയ ഹ്യുണ്ടായി സുപ്രധാന നാഴികക്കല്ലുകളും തന്ത്രപരമായ മുന്നേറ്റങ്ങളും അടയാളപ്പെടുത്തി.2023 കലണ്ടര്‍ വര്‍ഷത്തില്‍ ആഭ്യന്തര വിപണിയില്‍ ആറ് ലക്ഷം വില്‍പ്പന നാഴികക്കല്ല് കടന്നതായി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറിയ ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണിത്.

new hyundai i20

2023 ജനുവരി മുതല്‍ ഡിസംബര്‍ വരെ ആഭ്യന്തര ഇന്ത്യന്‍ വിപണിയില്‍ 6,02,111 യൂണിറ്റുകള്‍ വിറ്റഴിച്ചതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2022-ല്‍ ഇതേ കാലയളവില്‍ വിറ്റ 5,52,511 യൂണിറ്റിനേക്കാള്‍ ഒമ്പത് ശതമാനമാണ് വില്‍പ്പന വളര്‍ച്ച. കയറ്റുമതി വിഭാഗത്തിലും ഗണ്യമായ വളര്‍ച്ചക്ക് സാക്ഷ്യം വഹിച്ചു. 2022 കലണ്ടര്‍ വര്‍ഷം 1,48,300 യൂണിറ്റുകളായിരുന്നു കയറ്റുമതിയെങ്കില്‍ 2023-ല്‍ അത് 10 ശതമാനം ഉയര്‍ന്ന് 1,63,675 യൂണിറ്റുകളായി.

2023 ഡിസംബറില്‍ ഹ്യുണ്ടായി ഇന്ത്യ മൊത്തം 56,450 യൂണിറ്റ് വില്‍പ്പന നേടി. ആഭ്യന്തര വിപണിയില്‍ 42,750 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ 13,700 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. 2023-ല്‍ ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ ഒട്ടുമിക്ക കാര്‍ നിര്‍മ്മാതാക്കളളും മികച്ച പ്രകടനം കാഴ്ചവെച്ചു. പോയ വര്‍ഷം ജനപ്രിയ സെഡാന്‍ മോഡലായ വെര്‍ണയുടെ നവീകരിച്ച പതിപ്പിനൊപ്പം മൈക്രോ എസ്‌യുവി സെഗ്‌മെന്റില്‍ ഹ്യുണ്ടായി എക്‌സ്റ്റര്‍ എന്ന മോഡല്‍ കൊണ്ടുവന്നത് കൊറിയന്‍ കമ്പനിക്ക് വന്‍ നേട്ടമായി.

hyundai exter

വില്‍പന കണക്കുകള്‍ക്കപ്പുറം സുരക്ഷയ്ക്കും നവീകരണത്തിനുമുള്ള ഹ്യുണ്ടായിയുടെ പ്രതിബദ്ധത തെളിയിബ്ബ വര്‍ഷം കൂടിയാണ് കഴിഞ്ഞ് പോയത്. കമ്പനി എല്ലാ മോഡലുകളിലും ട്രിമ്മുകളിലുമായി ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ചെയ്തത് ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ചിരുന്നു. മൊത്തം റേഞ്ചില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാര്‍ നിര്‍മാതാക്കളായി ഹ്യുണ്ടായി മാറിയിരുന്നു.

ഇതിനിടെ ഹ്യുണ്ടായി വാഹനങ്ങള്‍ സേഫ്റ്റിയുടെ കാര്യത്തില്‍ പുതിയ അംഗീകാരം നേടുന്നതും തുടരുകയാണ്. 2023 ഹ്യുണ്ടായി വെര്‍ണ സെഡാന്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഭിമാനകരമായ 5-സ്റ്റാര്‍ റേറ്റിംഗ് നേടിയതാണ് അതില്‍ ഒന്ന്. ഒപ്പം ഏറ്റവും പുതിയ ലോഞ്ചായ ഹ്യുണ്ടായി എക്‌സ്റ്റര്‍ 1 ലക്ഷത്തിലധികം ബുക്കിംഗുകള്‍ നേടി ഉപഭോക്താക്കളില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ പ്രശംസ നേടുകയും ചെയ്തു.

hyundai creta

മിഡസ്‌സൈസ് എസ്‌യുവിയായ ക്രെറ്റ ഒഴികെ കമ്പനി അതിന്റെ മുഴുവന്‍ മോഡല്‍ നിരയും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. സെഗ്‌മെന്റ് ലീഡറായ ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് 2024 ജനുവരി 16-ന് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2023-ലും ഞങ്ങള്‍ ഞങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് നിറവേറ്റുന്നതിനായി ഞങ്ങളുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 50,000 യൂണിറ്റ് വര്‍ധിപ്പിച്ചതായി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് സിഒഒ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

വരും കാലങ്ങളില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനായി വൈവിധ്യമാര്‍ന്ന പോര്‍ട്‌ഫോളിയോയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഹ്യുണ്ടായി നിക്ഷേപം നടത്തുന്നത്. പുതിയ എതിരാളികളുടെ കടന്നുവരവിനും അവ ഉയര്‍ത്തുന്ന കടുത്ത വെല്ലുവിളികള്‍ക്കിടയിലും സെഗ്മെന്റ് ലീഡറായി തുടരുകയാണ് ഹ്യുണ്ടായി ക്രെറ്റ. അപ്ഡേറ്റഡ് ക്രെറ്റ ഇപ്പോള്‍ ലോഞ്ചിന് തയാറായിക്കഴിഞ്ഞു. അകത്തുംപുറത്തും കാര്യമായ അപ്ഡേറ്റുകളുമായിട്ടാണ് മിഡ്‌സൈസ് എസ്‌യുവി വരുന്നത്.

hyundai grand i10 nios

രണ്ട് പെട്രോള്‍ മോട്ടോറും ഒരു ഡീസല്‍ യൂണിറ്റുമടക്കം മൂന്ന് എഞ്ചിന്‍ ഓപ്ഷനുമായിട്ടായിരിക്കും ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വരിക. ADAS സേഫ്റ്റി സ്യൂട്ട് ആയിരിക്കും പ്രധാന കൂട്ടിച്ചേര്‍ക്കല്‍. ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാവിന് നിലവില്‍ രാജ്യത്തുടനീളം 1,366 സെയില്‍സ് ഔട്ട്ലെറ്റുകളും 1,548 സര്‍വീസ് ഔട്ട്ലെറ്റുകളും ഉണ്ട്. മൊത്തം 13 പാസഞ്ചര്‍ വാഹനങ്ങളാണ് കൊറിയന്‍ കമ്പനി ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നത്.

ഗ്രാന്‍ഡ് i10 നിയോസ്, i20, i20 N-ലൈന്‍, ഓറ, എക്‌സ്റ്റര്‍, വെന്യു, വെന്യു N-ലൈന്‍, വെര്‍ണ, ക്രെറ്റ, അല്‍കസാര്‍, ട്യസോണ്‍, കോന ഇലക്ട്രിക്, അയോണിക 5 എന്നിവയാണ് ഹ്യൂണ്ടായിയുടെ ഇന്ത്യയിലെ പോര്‍ട്‌ഫോളിയോയിലുള്ള കാറുകള്‍. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലുള്ള ഫാക്ടറിയില്‍ നിന്ന് വിവിധ വിദേശ വിപണികളിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.

hyundai kona ev

ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക, ഓസ്ട്രേലിയ, ഏഷ്യാ പസഫിക്ക് എന്നീ മേഖലകളിലായി 88 രാജ്യങ്ങളില്‍ മെയിഡ് ഇന്‍ ഇന്ത്യ ഹ്യുണ്ടായി കാറുകള്‍ വില്‍പ്പനക്കെത്തുന്നു. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെയും അതിന്റെ ഇലക്ട്രിക് പതിപ്പിന്റെയും വരവോടെ വില്‍പ്പന ഇനിയും ഉയര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഹ്യുണ്ടായി ഇപ്പോള്‍.

Article Published On: Monday, January 1, 2024, 17:45 [IST]
English summary
Hyundai sold over 6 lakh cars in 2023 highest ever domestic sales in a calendar year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X