വിറ്റാരയ്ക്ക് ഇത് താങ്ങാനാവുമോ? ക്രെറ്റ ലൈനപ്പ് വിപുലീകരിക്കാൻ കച്ചകെട്ടി ഹ്യുണ്ടായി; ഇവി ഉൾപ്പടെ വമ്പൻ പദ്ധതി
അടുത്തിടെ കാര്യമായ മാറ്റങ്ങളും അപ്പ്ഡേറ്റുകളുമായി എത്തിയ ഹ്യുണ്ടായി ക്രെറ്റ ദക്ഷിണ കൊറിയൻ ബ്രാൻഡിന് ഒരു വമ്പൻ വിജയമാണ്. പ്രതിമാസം ശരാശരി 12,000 -ത്തോളം യൂണിറ്റുകൾ വിൽക്കുന്നത് കണക്കിലെടുക്കുമ്പോൾ, ക്രെറ്റയുടെ മോഡൽ ലൈനപ്പ് വിപുലീകരിക്കുന്നത് കൂടുതൽ വലിയ ഇക്കോണമി സൃഷ്ടിക്കുന്നതിനുള്ള ഒരു ഉറപ്പായ മാർഗമാണ്.
2025 -ന്റെ തുടക്കത്തിൽ ജനപ്രിയ മിഡ് സൈസ് എസ്‌യുവിയുടെ രണ്ട് പുതിയ പതിപ്പുകൾ അവതരിപ്പിച്ചുകൊണ്ട് ഹ്യുണ്ടായി ഇത്തരം ഒരു നീക്കത്തിനാണ് തയ്യാറെടുക്കുന്നത്. ആദ്യം എത്തുന്നത് ക്രെറ്റയുടെ ഇവി പതിപ്പായിരിക്കും, ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കൾ തങ്ങളുടെ മൂന്നാമത്തെ ഇവിയാണ് ഇതിനെ തങ്ങളുടെ പോർട്ട്‌ഫോളിയോയിലേക്ക് ചേർക്കും.

ക്രെറ്റ ഇവിയുടെ സ്പൈ ഷോട്ടുകൾ കാണിക്കുന്നത് പോലെ, ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ പോലും ഇതിന് സവിശേഷമായ എക്സ്റ്റീരിയർ സ്റ്റൈലിംഗ് ഉണ്ടായിരിക്കും, കൂടാതെ അയോണിക് 5 -മായി ചില ഇന്റീരിയർ ഘടകങ്ങൾ പങ്കിടുകയും ചെയ്യുന്നു. കൂടാതെ, ഓൾ ഇലക്‌ട്രിക് ക്രെറ്റ പവർ ചെയ്യുന്നത് LG Chem വിതരണം ചെയ്യുന്ന 45 kWh ബാറ്ററി പായ്ക്ക് ആയിരിക്കും.
കൂടാതെ 138 bhp മാക്സ് പവറും, 255 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോർ വിദേശത്ത് ലഭ്യമായ ഏറ്റവും പുതിയ ജെൻ, എൻട്രി ലെവൽ കോന ഇവിയുമായി വാഹനം പങ്കിടുന്നു. താങ്ങാനാവുന്ന ഇവികൾ അവതരിപ്പിക്കുന്ന കാര്യത്തിൽ ഹ്യുണ്ടായി ഒരല്പം പിന്നിലാണ്.

ബ്രാൻഡ് 2019 -ൽ കോന ഇലക്ട്രിക് പുറത്തിറക്കുകയും അടുത്തിടെ അയോണിക് 5 കൊണ്ടുവരികയും ചെയ്‌തിരുന്നു, എന്നിരുന്നാലും ഈ മോഡലുകൾ ഒന്നും തന്നെ വിപണിയിൽ ഉപഭോക്താക്കളിൽ നിന്ന് ശ്രദ്ധ നേടിയിട്ടില്ല എന്നതാണ് വാസ്തവം. 45.95 ലക്ഷം രൂപയുടെ ഉയർന്ന വില കാരണം ഇവയുടെ വിൽപ്പനയും കുറവാണ്.
തങ്ങൾ വൈകിപ്പോയെന്നും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും തോന്നുന്നതിനാൽ ഇന്ത്യയിലേക്ക് കൂടുതൽ ഇവികൾ എങ്ങനെ അവതരിപ്പിക്കാമെന്ന് തങ്ങൾ പ്ലാൻ ചെയ്യാൻ ശ്രമിക്കുകയാണ് എന്ന് ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തരുൺ ഗാർഗ് പറഞ്ഞു. മാസ് മാർക്കറ്റ് ഇവി സെഗ്‌മെന്റിൽ വളരാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്നും, 2030 -ഓടെ പാസഞ്ചർ വാഹന വിപണിയിൽ 20-22 ശതമാനം ഇവികളുടെ വളർച്ച തങ്ങൾ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രെറ്റ അടിസ്ഥാനമാക്കിയുള്ള ഇവി മോഡൽ 2024 അവസാനത്തോടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും, 2025 -ന്റെ ആദ്യ പാദത്തിൽ വാഹനത്തിന്റെ വിലകൾ കമ്പനി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. എംജി ZS ഇവി, മാരുതിയുടെ വരാനിരിക്കുന്ന eVX, ടാറ്റ കർവ്വ് ഇവി എന്നിവയുടെ രൂപത്തിലാവും പ്രധാന എതിരാളികൾ.
അതോടൊപ്പം 2025 -ന്റെ തുടക്കത്തിൽ എത്തുന്ന ക്രെറ്റ N-ലൈൻ എന്ന മൂന്നാമത്തെ മോഡൽ അവതരിപ്പിച്ചുകൊണ്ട് ഹ്യുണ്ടായി ഇന്ത്യ തങ്ങളുടെ പെർഫോമെൻസിനെ അടിസ്ഥാനമാക്കിയുള്ള N-ലൈൻ ലൈനപ്പ് വിപുലീകരിക്കുന്നു. അടുത്തിടെ പുറത്തിറക്കിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്ലോസ് ബ്ലാക്ക്, ഫോക്‌സ്-ബ്രഷ്ഡ് അലുമിനിയം ബിറ്റുകൾ എന്നിവയ്‌ക്കൊപ്പം ക്ലബ് ചെയ്‌തിരിക്കുന്ന N-ലൈൻ സ്പെക്ക് റെഡ് ആക്‌സന്റുകളും ഇതിൽ വന്നേക്കാം.

ഇന്റീരിയറിന് ഓൾ ബ്ലാക്ക് തീം, N-ലൈൻ സ്പെക്ക് ഗിയർ ലിവർ, റെഡ് സ്റ്റിച്ചിംഗ് ഉള്ള സ്റ്റിയറിംഗ് വീൽ എന്നിവയും മറ്റ് എലമെന്റുകളും ലഭിക്കും. ക്രെറ്റ N-ലൈനിൽ പുതിയ 160 bhp പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നിരുന്നാലും ഇത് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ ലഭ്യമാകുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിൽ ഈ എഞ്ചിൻ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് യൂണിറ്റുമായി മാത്രം കണക്ട് ചെയ്തിരിക്കുന്നു. മറ്റ് N-ലൈൻ മോഡലുകളെപ്പോലെ സ്‌പോർട്ടിയർ സസ്പെൻഷൻ സജ്ജീകരണവും സ്‌പോർട്ടിയർ സൗണ്ടിംഗ് എക്‌സ്‌ഹോസ്റ്റും ട്വീക്ക് ചെയ്ത സ്റ്റിയറിംഗ് ഡൈനാമിക്‌സും ഹ്യുണ്ടായി ഇതോടൊപ്പം ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.


Click it and Unblock the Notifications