അവിശ്വസിനീയമായ വിലക്കുറവില്‍ 4 ഇലക്ട്രിക് കാറുകള്‍ വരുന്നു! ടാറ്റയുടെ ചങ്കിടിപ്പ് കൂട്ടി ഹ്യുണ്ടായി

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഇലക്ട്രിക് കാറുകളുടെ ഡിമാന്‍ഡ് വര്‍ധിച്ച് വരികയാണ്. നിലവില്‍ ടാറ്റ മോട്ടോര്‍സാണ് ഈ വിഭാഗത്തില്‍ ആധിപത്യം പുലര്‍ത്തുന്നത്. ഇന്ത്യയിലെ പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ വിപണിയുടെ 65% വിപണി വിഹിതം കൈയ്യടക്കി വെച്ചിരിക്കുന്നത് ടാറ്റ മോട്ടോര്‍സ് ആണ്. എന്നാല്‍ ഇവി വിപണിയിലേക്ക് ആദ്യം തന്നെ കാലെടുത്ത് വെച്ച കമ്പനികളില്‍ ഒന്നാണ് ഹ്യുണ്ടായി. 2019ല്‍ കോന ഇവിയിലൂടെയാണ് കൊറിയന്‍ കമ്പനി ഇവി സെഗ്‌മെന്റില്‍ ആദ്യമായി സാന്നിധ്യം അറിയിച്ചത്. 2023ല്‍ കാപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ യൂണിറ്റായി കൊണ്ടുവന്ന അയോണിക് 5 ഇവിയിലൂടെ പോര്‍ട്‌ഫോളിയോ വലുതാക്കി.

രാജ്യത്ത് ഇലക്ട്രിക് കാറുകളുടെ ഡിമാന്‍ഡ് കൂടിവരുന്ന സാഹചര്യത്തില്‍ നാല് പുത്തന്‍ മോഡലുകളുമായി ഹ്യുണ്ടായി മാസ് മാര്‍ക്കറ്റ് വിഭാഗത്തിലേക്ക് കടക്കാന്‍ പോകുകയാണ്. ഹ്യുണ്ടായിയുടെ പ്രാഥമിക ഓഹരി വില്‍പ്പനക്ക് മുന്നോടിയായാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കമ്പനിയുടെ വരാനിരിക്കുന്ന മോഡലുകളില്‍ ഹ്യുണ്ടായി ക്രെറ്റയുടെ ഇലക്ട്രിക് വേരിയന്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹ്യുണ്ടായിയുടെ വരാനിരിക്കുന്ന 4 ഇലക്ട്രിക് കാറുകളില്‍ നമുക്ക് എന്തൊക്കെ പ്രതീക്ഷിക്കാമെന്നാണ് ഈ ലേഖനത്തില്‍ വിവരിക്കാന്‍ പോകുന്നത്.

2024 hyundai creta

ഹ്യുണ്ടായി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്ന അടുത്ത ഇവി ജനപ്രിയ എസ്‌യുവിയായ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പാണ്. ഹ്യുണ്ടായി ക്രെറ്റ ഇവി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത് നിരവധി തവണ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. മിഡ്‌സൈസ് ഇലക്ട്രിക് എസ്‌യുവി 2025 ജനുവരിയില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 15 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെയാകും ഹ്യുണ്ടായി ക്രെറ്റ ഇവിയുടെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ക്രെറ്റ ഇവിയില്‍ 45 kWh ബാറ്ററി പായ്ക്ക് ആയിരിക്കും ഉപയോഗിച്ചേക്കുക.

ഏകദേശം 450 കിലോമീറ്ററായിരിക്കും ഈ ഇലക്ട്രിക് എസ്‌യുവിയുടെ ക്ലെയിംഡ് റേഞ്ച്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ കാറിന് 350 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. പരമാവധി 138 bhp പവറും 255 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ആയിരിക്കും കരുത്ത് പകരുക. ടാറ്റ കര്‍വ് ഇവി, എംജി ZS ഇവി, BTD അറ്റോ 3, വരാന്‍ പോകുന്ന മാരുതി eVX എന്നിവയുമായിട്ടായിരിക്കും ക്രെറ്റ ഇവി ഏറ്റുമുട്ടുക.

hyundai inster cross

ക്രെറ്റ ഇവിക്ക് ശേഷം ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്ന മറ്റൊരു ഇലക്ട്രിക് കാര്‍ ഇന്‍സ്റ്റര്‍ ഇവി ആയിരിക്കാം. വരാനിരിക്കുന്ന ഹ്യുണ്ടായി ഇന്‍സ്റ്റര്‍ ഇവി 2026ന്റെ രണ്ടാം പകുതിയില്‍ വില്‍പ്പനക്കെത്തുമെന്നാണ് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ പഞ്ച് ഇവിയുമായി ഹ്യുണ്ടായി ഇന്‍സ്റ്റര്‍ ഇവി കൊമ്പുകോര്‍ക്കും.

കാസ്‌പെര്‍ ഇവിയെ അടിസ്ഥാനപ്പെടുത്തി നിര്‍മിക്കുന്ന ഇന്‍സ്റ്ററിന്റെ അഡ്വഞ്ചര്‍ പതിപ്പായ ഇന്‍സ്റ്റര്‍ ക്രോസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇവികളില്‍ ഒന്നായിരിക്കും ഇന്‍സ്റ്റര്‍ ഇവി എന്നാണ് പ്രതീക്ഷിക്കുന്നത്. മേല്‍പ്പറഞ്ഞ രണ്ട് മോഡലുകള്‍ക്ക് ഇതിനകം പച്ചക്കൊടി ലഭിച്ചിട്ടുണ്ടെങ്കിലും ഹ്യുണ്ടായിയുടെ പൈപ്പ്‌ലൈനില്‍ രണ്ട് ഇവികള്‍ കൂടി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവ വെന്യു ഇവിയും ഗ്രാന്‍ഡ് i10 നിയോസ് ഇവിയുമാണ്.

hyundai venue

സബ് കോംപാക്ട് ഇലക്ട്രിക് എസ്‌യുവി വിഭാഗം വളരെ പ്രധാനമായതിനാല്‍ വെന്യു ഇവി ഹ്യുണ്ടായിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. ടാറ്റ നെക്സോണ്‍ ഇവി, വരാനിരിക്കുന്ന XUV300 ഇവി എന്നിവയ്ക്കെതിരെയാണ് വെന്യു ഇവി ഏറ്റുമുട്ടുക. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പാസഞ്ചര്‍ ഇലക്ട്രിക് കാറുകളില്‍ ഒന്നാണ് നെക്സോണ്‍ ഇവി. അടുത്ത തലമുറ വെന്യു അടുത്ത വര്‍ഷം എപ്പോഴെങ്കിലും ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും. മിക്കവാറും ന്യൂ-ജെന്‍ മോഡലിനെ അടിസ്ഥാനമാക്കിയായിരുക്കും വെന്യു ഇവിയുടെ രൂപകല്‍പ്പന.

മറുവശത്ത് ഗ്രാന്‍ഡ് i10 നിയോസിനെ അടിസ്ഥാനമാക്കിയുള്ള ഇവി എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാര്‍ വിപണിയിലെ ശക്തനായ ടാറ്റ ടിയാഗോ ഇവിയെ നേരിടും. താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന ഈ ഇവി ഹ്യുണ്ടായിക്ക് വന്‍ മുതല്‍ക്കൂട്ടാകും. വരാന്‍ പോകുന്ന ഈ കാറുകള്‍ തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയ ശേഷം വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനും കൊറിയക്കാര്‍ ആലോചിക്കുന്നുണ്ട്.

ഈ വര്‍ഷമാദ്യം മഹാരാഷ്ട്രയിലെ ജനറല്‍ മോട്ടോര്‍സിന്റെ തലേഗാവ് പ്ലാന്റ് ഹ്യുണ്ടായി ഏറ്റെടുത്തിരുന്നു. ഇത് ഇന്ത്യയിലെ തങ്ങളുടെ പ്രാഥമിക ഇവി നിര്‍മ്മാണ കേന്ദ്രങ്ങളിലൊന്നായി മാറ്റാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ ക്രെറ്റ ഇവിക്ക് ഏകദേശം 26,000 യൂണിറ്റുകളും ഇന്‍സ്റ്റര്‍ ഇവിക്ക് 65,000 യൂണിറ്റുകളുമായിരിക്കും നിര്‍മിക്കുക. അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഇവി പദ്ധതികള്‍ക്കായി ഹ്യുണ്ടായി 20,000 കോടി രൂപ നിക്ഷേപിക്കും.

More from DriveSpark

Article Published On: Sunday, October 20, 2024, 10:00 [IST]
English summary
Hyundai to introduce 4 mass market electric cars in india soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X