ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ

നടക്കാനിരിക്കുന്ന 30 -ാം വാർഷികത്തിന് മുന്നോടിയായി, ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ഇതിനകം തന്നെ തങ്ങളുടെ 2030 പ്ലാനുകൾ ആവിഷ്കരിക്കുകയാണ്. 'ഇന്നവേറ്റർ ഇൻ മൊബിലിറ്റി ആൻഡ് ബിയോണ്ട്' എന്നതാണ് ഈ തന്ത്രത്തിന്റെ ആപ്തവാക്യം. ഹ്യുണ്ടായിയുടെ അനുബന്ധ സ്ഥാപനമായ കിയ ഇന്ത്യയും 'കിയ 2.0' സ്ട്രാറ്റജിയിലൂടെ ക്വാണ്ടിറ്റിയിലും ക്വാളിറ്റിയിലും വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനായി തങ്ങളുടെ ഓപ്പറേഷനുകൾ മെച്ചപ്പെടുത്തി.

ഇക്കാര്യത്തിൽ, ഭാവിയിലേക്കുള്ള കമ്പനിയുടെ മിഡ് ടു ലോംഗ് ടേം മൊബിലിറ്റി തന്ത്രങ്ങൾ അവലോകനം ചെയ്യുന്നതിനായി ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ യൂസുൻ ചുങ് ഇന്ത്യ സന്ദർശിച്ചു. ദക്ഷിണ കൊറിയയ്ക്ക് പുറത്ത് ഇതാദ്യമായാണ് എക്‌സിക്യൂട്ടീവ് ചെയർമാർ വിദേശ ടൗൺ ഹാൾ മീറ്റിംഗ് നടത്തുന്നത്.

ഹ്യുണ്ടായി മോട്ടോർ കമ്പനിയുടെ പ്രസിഡൻ്റും സിഇഒയുമായ ജെഹൂൺ ചാങ്, ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഉൻസൂ കിം എന്നിവരുൾപ്പെടെ ഹ്യുണ്ടായി മോട്ടോറിൻ്റെ പ്രധാന എക്സിക്യൂട്ടീവുകളും ഈ യോഗത്തിൽ പങ്കെടുത്തു. അതിവേഗം വളരുന്ന ഇന്ത്യൻ വാഹന വിപണിയിൽ പ്രൊഡക്ഷൻ മുന്നേറ്റത്തിന് കൂടുതൽ ശ്രദ്ധ നൽകണം എന്ന തീരുമാനത്തോടെ യോഗം സമാപിച്ചു.

ഇന്ത്യയിൽ ഹ്യുണ്ടായി, കിയ ബ്രാൻഡുകൾ സംയോജിപ്പിച്ച് ഏകദേശം 1.5 ദശലക്ഷം വാഹനങ്ങളുടെ വാർഷിക ഉൽപ്പാദന ശേഷി സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഈ പ്ലാനിൻ്റെ ഒരു പ്രധാന ഫെസിലിറ്റേറ്റർ എന്നത് ഇവി ലൈനപ്പിൻ്റെ വിപുലീകരണവും ഒരു ആക്സിലറേറ്റഡ് കസ്റ്റമർ ഇവി ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതുമായിരിക്കും.

ഹ്യുണ്ടായി അടുത്തിടെ GM -ൽ നിന്ന് ഏറ്റെടുത്ത പൂനെ പ്ലാൻ്റിൽ കഴിഞ്ഞ വർഷം ഉൽപ്പാദനം ആരംഭിച്ചത് അവരുടെ ഈ പുതിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും. കമ്പനി നിലവിൽ പൂനെ പ്ലാൻ്റിൽ അപ്പ്ഡേറ്റുകൾ വരുത്തുകയും പ്രതിവർഷം രണ്ട് ലക്ഷം യൂണിറ്റ് ഉൽപ്പാദന കേന്ദ്രം ഇവിടെ സ്ഥാപിക്കുകയും ചെയ്യുന്നു. 2025 -ൻ്റെ രണ്ടാം പകുതിയിൽ ഈ പ്ലാന്റിൽ ഉത്പാദനം ആരംഭിക്കും എന്ന് കണക്കാക്കപ്പെടുന്നു.

പൂനെ പ്ലാൻ്റിൻ്റെ രണ്ട് ലക്ഷം കപ്പാസിറ്റിയും ചെന്നൈ പ്ലാൻ്റിൻ്റെ നിലവിലെ 8.24 ലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷിയും സംയോജിപ്പിച്ച്, ഹ്യുണ്ടായി മോട്ടോർ 10 ലക്ഷം (1 മില്യൺ) യൂണിറ്റുകളുടെ വാർഷിക ഉൽപ്പാദന ശേഷി ലക്ഷ്യമിടുന്നു. 2024 ആദ്യ പകുതിയോടെ കിയ ഇന്ത്യയുടെ വാർഷിക ഉൽപ്പാദന ശേഷി 4.31 ലക്ഷം യൂണിറ്റായി നിർമ്മാതാക്കൾ വികസിപ്പിക്കും.

കിയയുടെ സംഖ്യകൾ കൂടെ സംയോജിപ്പിച്ച്, ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പ് പ്രതിവർഷം 15 ലക്ഷം (1.5 മില്യൺ) വാർഷിക ഉൽപ്പാദന ശേഷിലേക്ക് ഉയരാനാണ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ ഈ പ്രൊഡക്ഷൻ അപ്പഗ്രേഡിൽ ഇലക്ട്രിക് വാഹനങ്ങൾ നിർണായക പങ്ക് വഹിക്കും. 2025 -ൽ ഇന്ത്യൻ വിപണിയിൽ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന തങ്ങളുടെ ആദ്യത്തെ ഇവി മോഡൽ അവതരിപ്പിക്കാനാണ് ഹ്യുണ്ടായി ലക്ഷ്യമിടുന്നത്.

ഈ ഇന്ത്യൻ നിർമ്മിത ഇലക്ട്രിക് മോഡൽ, ക്രെറ്റ ഇവി ആയിരിക്കാനാണ് സാധ്യത. 2024 അവസാനത്തോടെ ഹ്യുണ്ടായിയുടെ ചെന്നൈ പ്ലാൻ്റിൽ വാഹനത്തിൻ്റെ മാസ് പ്രൊഡക്ഷൻ ആരംഭിക്കും. 2030 -ഓടെ ഇന്ത്യയിൽ അഞ്ച് പുതിയ ഇവികൾ ഉൾപ്പെടുത്തി തങ്ങളുടെ ഇലക്ട്രിക് പോർട്ട്‌ഫോളിയോ വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇവികളോടുള്ള ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ സമഗ്രമായ സമീപനം 2030 -ഓടെ ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ കൂടുതലായി വിപുലീകരിക്കുന്നതിനും കാരണമാകും. ഹ്യുണ്ടായി മാത്രമല്ല, കിയയും ഇന്ത്യൻ ഇവി രംഗത്ത് ഒരു കോളിളക്കം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു. ബ്രാൻഡിന്റെ ആദ്യത്തെ പ്രാദേശിക ഇവി 2025 -ൽ ഉൽപ്പാദനം തുടങ്ങും.

അടുത്തിടെ, ഇന്ത്യയ്‌ക്കായി സമർപ്പിത ഇവികൾക്ക് കരുത്ത് പകരുന്ന ബാറ്ററി സെല്ലുകളുടെ പ്രാദേശിക നിർമ്മാണം മെച്ചപ്പെടുത്താനുള്ള ശ്രമത്തിൽ, ഹ്യുണ്ടായിയും കിയയും പ്രമുഖ ഇന്ത്യൻ ബാറ്ററി കമ്പനിയായ എക്‌സൈഡുമായി ഒരു സഖ്യം സ്ഥാപിച്ചിരുന്നു. പ്രാദേശികമായി നിർമ്മിക്കുന്ന ഇവിയിലൂടെ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ കാര്യമായ വിഹിതം കൈക്കലാക്കാം എന്ന പ്രതീക്ഷയിലാണ് ദക്ഷിണ കൊറിയൻ വാഹന ഭീമൻ.

More from DriveSpark

Article Published On: Thursday, April 25, 2024, 14:59 [IST]
English summary
Hyundai to start made in india creta ev production by end of 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X