ഹ്യുണ്ടായി ഇങ്ങനെയൊരു കാര്‍ വില്‍ക്കുന്നത് പോലും പലര്‍ക്കുമറിയില്ല! വാങ്ങനെത്തിയത് വെറും 110 പേര്‍

വില്‍പ്പനയുടെ കാര്യത്തില്‍ ഇന്ത്യയില്‍ മാരുതി സുസുക്കിക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരാണ് ഹ്യുണ്ടായി (Hyundai). ഇന്ത്യയില്‍ എത്തി പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ രാജ്യത്തെ ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡുകളില്‍ ഒന്നായി വളരാന്‍ ഹ്യുണ്ടായിക്ക് സാധിച്ചിട്ടുണ്ട്. 2024 മാര്‍ച്ചില്‍ 53000 കാറുകളാണ് കൊറിയന്‍ കമ്പനി ആഭ്യന്തര വിപണിയില്‍ വിറ്റത്.

2023 മാര്‍ച്ചുമായി താരതമ്യം ചെയ്യുമ്പോള്‍ 4.7 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാന്‍ കമ്പനിക്കായി. ജനുവരിയില്‍ പുറത്തിറങ്ങിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വില്‍പ്പന ഉയര്‍ത്താന്‍ കമ്പനിയെ സഹായിച്ചു. കഴിഞ്ഞ മാസം മൊത്തം 16,458 ക്രെറ്റ കാറുകളാണ് വിറ്റത്. മിഡ്‌സൈസ് എസ്‌യുവി ലോഞ്ച് ചെയ്തതില്‍ പിന്നെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില്‍പ്പന കണക്കാണിത്. എന്നാല്‍ ക്രെറ്റയുടെ ആയിരക്കണക്കിന് യൂണിറ്റുകള്‍ കച്ചവടം ചെയ്യുമ്പോള്‍ വില്‍പ്പന വെറും മൂന്നക്കത്തില്‍ ഒതുങ്ങിയ ഒരു ഹ്യുണ്ടായി എസ്‌യുവിയുണ്ട്.

hyundai creta n line

ക്രെറ്റയുടെ വല്ല്യേട്ടനായി വരുന്ന ട്യൂസോണിനിനെ (Hyundai Tuscon) കുറിച്ചാണ് പറഞ്ഞ് വരുന്നത്. കഴിഞ്ഞ മാസം ഹ്യുണ്ടായി ട്യൂസോണിന്റെ 110 യൂണിറ്റുകള്‍ മാത്രമാണ് ഷോറൂമില്‍ നിന്നിറങ്ങിയത്. 2023 മാര്‍ച്ചില്‍ വിറ്റ 581 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 81 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. ക്രെറ്റ ഹിറ്റായിട്ടും അതിന്റെ വല്ല്യേട്ടനായ ട്യൂസോണിനെ ജനങ്ങള്‍ കൈയ്യൈാഴിയാനുള്ള കാരണം എന്തായിരിക്കും. അത് ഞങ്ങള്‍ പറഞ്ഞു തരാം. അതിന് മുമ്പ് നമുക്ക് എസ്‌യുവിയെ ഒന്ന് പരിചയപ്പെടാം.

രണ്ട് വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി ട്യൂസോണ്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ആദ്യത്തെ എഞ്ചിന്‍ ഓപ്ഷന്‍. 186 bhp പവറും 416 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഡീസല്‍ എഞ്ചിന് പുറമെ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലും ട്യൂസോണ്‍ വാങ്ങാന്‍ സാധിക്കും. 156 bhp പവറും 192 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇത്.

hyundai tucson

ഈ രണ്ട് എഞ്ചിനുകളും ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് ഇണചേര്‍ത്തിരിക്കുന്നത്. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡ്രൈവര്‍ ഡിസ്‌പ്ലേ, പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, കണക്ടഡ് കാര്‍ ടെക് എന്നിവയാണ് ഈ എസ്‌യുവിയുടെ ക്യാബിനില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രധാന സവിശേഷതകള്‍.

6 എയര്‍ ബാഗുകള്‍, 360 ഡിഗ്രി ക്യാമറ. തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ഈ കാറില്‍ ഒരുക്കിയിട്ടുണ്ട്. 29.02 ലക്ഷം മുതല്‍ 35.94 ലക്ഷം രൂപ വരെയാണ് ഈ ഹ്യുണ്ടായി കാറിന്റെ എക്‌സ്‌ഷോറൂം വില. ഈ ഹ്യുണ്ടായി കാറിന്റെ വില്‍പ്പന കുറയാനുള്ള കാരണങ്ങളില്‍ ഒന്നായി നമുക്ക് പറയാന്‍ സാധിക്കുന്നത് ഇതിന്റെ ഉയര്‍ന്ന വില തന്നെയാണ്. ഇതേ വില നിലവാരത്തില്‍ വരുന്ന എതിരാളികള്‍ ട്യൂസോണിനേക്കാള്‍ അധിക സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

hyundai tucson rear

അങ്ങനെ വരുമ്പോള്‍ കൂടുതല്‍ പണം മുടക്കി ഈ കാര്‍ വാങ്ങാന്‍ ജനങ്ങള്‍ തയാറാകില്ലെല്ലോ. ഈ കാരണങ്ങള്‍ കൊണ്ടാണ് ട്യൂസോണിന്റെ വില്‍പ്പന ഓരോ മാസവും കുറയുന്നത്. എന്നാല്‍ കച്ചവടം വര്‍ധിപ്പിക്കാനായി ഈ മോഡലിന്റെ 2023 മോഡല്‍ ഇയര്‍ സ്‌റ്റോക്കുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ട് ലക്ഷം രൂപ വരെയാണ് MY23 വാഹനങ്ങള്‍ക്ക് കിഴിവ് ലഭിക്കുക.

കാലാനുസൃതമായ മാറ്റങ്ങളുമായി എത്തിയാല്‍ ഈ പ്രീമിയം എസ്‌യുവിയുടെ വില്‍പ്പന കൂട്ടാന്‍ കമ്പനിക്ക് സാധിക്കും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യൂറോപ്യന്‍, അമേരിക്കന്‍ വിപണികളില്‍ എത്താന്‍ പോകുന്ന ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് കൊറിയന്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു. അകത്തും പുറത്തും കാര്യമായ മാറ്റങ്ങളുമായി വരുന്ന ഈ കാര്‍ വൈകാതെ ഇന്ത്യയിലുമെത്തും. ഹൈബ്രിഡ് കാറുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരമേറി വരികയാണ്. അത്തരമൊരു സാഹചര്യത്തില്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ വാഗദാനം ചെയ്യുന്ന ട്യൂസോണിന് വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചേക്കും.

More from DriveSpark

Article Published On: Monday, April 8, 2024, 18:32 [IST]
English summary
Hyundai tucson sales in march 2024 were only 110 units reasons explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X