പുത്തൻ ബാറ്ററിയും കൂടുതൽ റേഞ്ചും; അയോണിക് 5 -ന്റെ മുഖം മിനുക്കി ഹ്യുണ്ടായി, മാറ്റങ്ങൾ ഇങ്ങനെ

സമീപകാലത്ത് ഹ്യുണ്ടായിയെ എന്ന ബ്രാൻഡിനെ കാർ പ്രേമികളുടെ മൈക്രോസ്കോപ്പിന് കീഴിൽ കൊണ്ടുവന്ന ഒരു കാറാണ്, അയോണിക് 5 എന്നത്. കാറിൻ്റെ ഐക്കണിക് നിയോ റെട്രോ ഡിസൈൻ പലരുടെയും താൽപ്പര്യങ്ങളെ തൃപ്തിപ്പെടുത്തി. 2024 -ൽ ഹ്യുണ്ടായി ഇവിയ്ക്ക് ഒരു ചെറിയ മുഖം മിനുക്കൽ നൽകിയിരിക്കുകയാണ്.

2024 ഹ്യുണ്ടായി അയോണിക് 5 ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം, സ്പോർട്ടി അയോണിക് 5 N മോഡലിന് താഴെയായി സ്ഥിതി ചെയ്യുന്ന ഒരു പുതിയ അയോണിക് 5 N -ലൈൻ പതിപ്പും കമ്പനി വെളിപ്പെടുത്തി. ഡിസൈൻ മാറ്റങ്ങൾ എന്ന് പറയുമ്പോൾ, വ്യത്യാസങ്ങൾ കണ്ടെത്താൻ ഒരാൾ ഭൂതക്കണ്ണാടി വെച്ച് ഒരല്പം കഷ്ടപ്പെടണം.

5 -

അയോണിക് 5 -ൻ്റെ പ്രധാന ശക്തി കേന്ദ്രങ്ങളിലൊന്ന് ഡിസൈൻ ആയിരുന്നതിനാൽ ഇതിൽ കാര്യമായി തൊട്ടുകളിക്കാൻ കമ്പനി മുതിർന്നിട്ടില്ല. പ്രധാന എക്സ്റ്റീരിയർ ഡിസൈൻ മാറ്റങ്ങൾ ഒരു സ്പോർട്ടി ട്രീറ്റ്മെൻ്റ് ലഭിക്കുന്ന ഫ്രണ്ട്, റിയർ ബമ്പറുകളിൽ മാത്രമായി ഒതുങ്ങുന്നു. ORVM -കൾക്ക് പകരം അകത്ത് പ്രത്യേക സ്ക്രീനുകളുള്ള ക്യാമറകളുണ്ട്.

ബമ്പറുകളിലേക്കുള്ള ഈ റിവിഷൻ 20 mm നീളത്തിൽ വർധനവിന് കാരണമാകുന്നു. എയറോ പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനായി 50 mm വലിയ റിയർ സ്‌പോയിലറും ഇതിൽ ഉണ്ട്. ഫ്രണ്ട് ഫാസിയയിൽ അല്പം പുനർരൂപകൽപ്പന ചെയ്ത ബമ്പർ വരുന്നു. ലോവർ ബമ്പറിന് ഇപ്പോൾ ഒരു സിംഗിൾ പീസ് ബുൾ ബാർ പോലെയുള്ള ഒരു എലമെന്റ് ലഭിക്കുന്നു.

5 -

മുമ്പ് ഒരു വ്യക്തമായ പാർട്ടീഷൻ ഇതിന് ഉണ്ടായിരുന്നു. അയോണിക് 5 -ൻ്റെ ഐക്കണിക് എൽഇഡി DRL -കൾക്ക് ഒരു സെൻട്രൽ എൽഇഡി എലമെന്റും ലഭിക്കും. പിൻ ബമ്പറിലും സമാനമായ പരിഷ്കാരങ്ങൾ നമുക്ക് കാണാൻ കഴിയും. മൊത്തത്തിലുള്ള ലുക്സ് ഇപ്പോൾ വളരെ സ്പോർട്ടിയും കൂടുതൽ ആകർഷകവുമാണ്. മറ്റ് എക്സ്റ്റീരിയർ മാറ്റങ്ങളിൽ ഒരു കൂൾ ഫിനിഷിനായി പുതിയ എയറോഡൈനാമിക് വീലുകളും ഉൾപ്പെടുന്നു.

അകത്തളത്തിലേക്ക് നീങ്ങുമ്പോൾ, ഹ്യുണ്ടായി കുറച്ച് ചെറിയ പരിഷ്കാരങ്ങളും ഇതിൽ വരുത്തിയിട്ടുണ്ട്. പതിവായി നാം ഉപയോഗിക്കുന്ന ഫംഗ്ഷനുകൾക്കായി ഹ്യുണ്ടായി കുറച്ച് ഫിസിക്കൽ ബട്ടണുകൾ ചേർത്തിട്ടുണ്ട്. കൂടുതൽ സൗകര്യത്തിനും ഉപയോഗക്ഷമതയ്ക്കുമായി വയർലെസ് ചാർജിംഗ് പാഡ് റീ-പൊസിഷൻ ചെയ്തിട്ടുണ്ട്. ക്ലൈമറ്റ് കൺട്രോൾ സവിശേഷതകൾ നിയന്ത്രിക്കുന്നതിനുള്ള ഹ്യുണ്ടായിയുടെ ടച്ച് സെൻസിറ്റീവ് പാനലും ഇതിൽ പരിഷ്‌ക്കരിച്ചിട്ടുണ്ട്.

5 -

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മോഡലിനൊപ്പം വാഗ്ദാനം ചെയ്യുന്ന യുഎസ്ബി പോർട്ടുകളെക്കുറിച്ച് ഹ്യുണ്ടായി ഒന്നും പരാമർശിച്ചിട്ടില്ല. ഇത് എടുത്തു പറയുന്നതിനുള്ള കാരണം എന്തെന്നാൽ, പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലിന് കാലഹരണപ്പെട്ട ടൈപ്പ്-A പോർട്ടുകളാണ് ലഭിച്ചിരുന്നത് ആധുനിക ടൈപ്പ്-C പോർട്ടുകൾ ഇതിൽ ഉണ്ടായിരുന്നില്ല, എന്നാൽ അവ അയോണിക് 5 -ൻ്റെ കിയ സഹോദരനായ EV6 -ൽ ഉണ്ടായിരുന്നു. ഇതുകൂടാതെ, OTA അപ്‌ഡേറ്റുകൾക്കൊപ്പം മെച്ചപ്പെട്ട കണക്‌റ്റഡ് കാർ നാവിഗേഷൻ കോക്ക്‌പിറ്റ് (ccNC) പുതിയ ഫെയ്‌സ്‌ലിഫ്റ്റിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഷാസിയുടെ ബലം മെച്ചപ്പെടുത്തുന്നതിനൊപ്പം, ഹ്യുണ്ടായി കുറച്ച് സുരക്ഷാ സവിശേഷതകളും ചേർത്തിട്ടുണ്ട്, അതിൽ ഹാൻഡ്‌സ്ഓ ൺ ഡിറ്റക്ഷൻ (HOD) സ്റ്റിയറിംഗ് വീൽ, ലെയിൻ കീപ്പിംഗ് അസിസ്റ്റ് 2, റിമോട്ട് സ്മാർട്ട് പാർക്കിംഗ് അസിസ്റ്റ് 2 (RSPA 2), ഫോർവേഡ്/ സൈഡ്/ റിവേഴ്സ് പാർക്കിംഗ് കൊളീഷൻ അവോയിഡൻസ് അസിസ്റ്റ് (PCA-F/S/R) എന്നിവ ഉൾപ്പെടുന്നു.

5 -

ഫ്രണ്ട് ലൈറ്റിംഗ് സിസ്റ്റം (IFS), ഡിജിറ്റൽ കീ 2, ബിൽറ്റ് ഇൻ കാം 2, രണ്ടാം നിര സീറ്റിന് റിമോട്ട് ഫോൾഡിംഗ് ഫംഗ്ഷൻ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ഫീച്ചറുകൾ. ഉജ്ജ്വലമായ ഹ്യുണ്ടായി അയോണിക് 5 N -ൻ്റെ എല്ലാ ആവേശകരമായ ഡിസൈനും പെർഫോമെൻസും നമുക്കറിയാം. എന്നിരുന്നാലും, ഹ്യുണ്ടായി ഒരു പുതിയ അയോണിക് 5 N -ലൈൻ പതിപ്പ് ഇതോടൊപ്പം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഈ മോഡൽ ഹൈ പെർഫോമെൻസ് N മോഡലിന് താഴെയായി പ്ലേസ് ചെയ്തിരിക്കുന്നു. നോർമൽ വാഹനങ്ങളുടെ കൂടുതൽ സ്പോർട്ടി രൂപത്തിലുള്ള പതിപ്പുകളുടെ വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനുള്ള കമ്പനിയുടെ ശ്രമമാണ് ഇത്. 20 ഇഞ്ച് അലൂമിനിയം വീലുകൾ, സ്‌പോർട്ടി സൈഡ് സ്‌കേർട്ടുകൾ, N -ലൈൻ ബാഡ്‌ജിംഗോടുകൂടിയ യുണീക്ക് ബമ്പറുകൾ എന്നിവ ഇതിന്റെ പ്രധാന ഹൈലൈറ്റുകളാണ്.

5 -

അവസാനമായി, 2024 ഹ്യുണ്ടായി അയോണിക് 5 ഫെയ്‌സ്‌ലിഫ്റ്റിന് പവർട്രെയിന്റെ ഡിപ്പാർട്ട്‌മെൻ്റിലും മാന്യമായ അപ്പ്ഡേറ്റുകൾ ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്. വാഹനത്തിന്റെ, ബാറ്ററി ഇപ്പോൾ ഒരു 84 kWh യൂണിറ്റാണ്, നിലവിലെ അയോണിക് 5 -ൽ കാണുന്ന 77.4 kWh സജ്ജീകരണത്തിൽ നിന്ന് ഇത് ഇപ്പോൾ ഉയർന്നിട്ടുണ്ട്.

പുതിയ ബാറ്ററി പായ്ക്കിന് ആനുപാതികമായി, വാഹനത്തിന്റെ ഡ്രൈവിംഗ് റേഞ്ചും മുമ്പത്തേക്കാൾ കൂടുതൽ വർധിച്ചു. ഹ്യുണ്ടായി ഇന്ത്യ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ CKD റൂട്ട് വഴി ഈ പുതുക്കിയ മോഡൽ ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവന്നേക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

More from DriveSpark

Article Published On: Monday, March 4, 2024, 21:28 [IST]
English summary
Hyundai unveiled 2024 facelift for ionic 5 ev with new
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X