ഇനി അല്‍പ്പം 'റഫ്' ആകാം! കിടിലന്‍ മോക്കോവറുമായി വെന്യു അഡ്വഞ്ചര്‍ എഡിഷന്‍ എത്തി

ക്രെറ്റ, അല്‍കസാര്‍ എന്നീ മോഡലുകള്‍ക്ക് ശേഷം ഉത്സവ സീസണ്‍ മുന്‍നിര്‍ത്തി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ വെന്യു സബ് കോംപാക്ട് എസ്‌യുവിക്ക് അഡ്വഞ്ചര്‍ എഡിഷന്‍ സമ്മാനിച്ചു. വാഹനത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനേക്കാള്‍ സൗന്ദര്യവര്‍ദ്ധക മാറ്റങ്ങളോടെയാണ് അഡ്വഞ്ചര്‍ എഡിഷന്‍ വരുന്നത്. എസ്‌യുവിയുടെ ക്യാബിനിലും പുറത്തും ഈ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. S(O)+, SX, SX(O) എന്നീ വെന്യൂ വേരിയന്റുകളിലാണ് ഹ്യുണ്ടായി അഡ്വഞ്ചര്‍ പതിപ്പ് വാഗ്ദാനം ചെയ്യുന്നത്. ഹ്യുണ്ടായി വെന്യു അഡ്വഞ്ചര്‍ പതിപ്പിന്റെ വിലയും സാധാരണ പതിപ്പില്‍ നിന്ന് അത് എങ്ങനെ വ്യത്യസ്തമാകുന്നു എന്നത് അടക്കമുള്ള കാര്യങ്ങള്‍ ചുവടെ വായിക്കാം.

ഹ്യുണ്ടായി വെന്യു അഡ്വഞ്ചര്‍ എഡിഷന്റെ വില ആരംഭിക്കുന്നത് 10.15 ലക്ഷം രൂപ മുതലാണ്. ഉയര്‍ന്ന സ്പെക്ക് SX, SX(O) വേരിയന്റുകള്‍ക്ക് യഥാക്രമം 11.21 ലക്ഷം രൂപയും 13.38 ലക്ഷം രൂപയുമാണ് വില. എക്സ്ഷോറൂം വിലകളാണിത്. പ്രത്യേക റേഞ്ചര്‍ കാക്കി പെയിന്റ് സ്‌കീമിന് പുറമേ, അറ്റ്‌ലസ് വൈറ്റ്, അബിസ് ബ്ലാക്ക്, ടൈറ്റന്‍ ഗ്രേ എന്നിവയുള്‍പ്പെടെയുള്ള മറ്റ് മോണോടോണ്‍ നിറങ്ങളിലും അഡ്വഞ്ചര്‍ എഡിഷന്‍ ലഭ്യമാകും.

hyundai venue adventure edition

ഡ്യുവല്‍ ടോണ്‍ ഓപ്ഷനുകളിലും കാര്‍ വാങ്ങാന്‍ സാധിക്കും. ബ്ലാക്ക് റൂഫുള്ള റേഞ്ചര്‍ കാക്കി, ബ്ലാക്ക് റൂഫുള്ള ടൈറ്റന്‍ ഗ്രേ, ബ്ലാക്ക് റൂഫുള്ള അറ്റ്ലാസ്റ്റ് വൈറ്റ്. ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകള്‍ക്ക് മോണോടോണ്‍ ഓപ്ഷനുകളേക്കാള്‍ 15,000 രൂപ വില കൂടുതലാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ പുതിയ ഹ്യുണ്ടായി വെന്യു അഡ്വഞ്ചര്‍ എഡിഷന് ഇപ്പോള്‍ ബ്ലാക്ക്-ഔട്ട് ഫ്രണ്ട്, റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍, അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റില, ഒആര്‍വിഎം എന്നിവ ഉപയോഗിച്ച് വ്യത്യസ്തമായ രൂപം നല്‍കിയിരിക്കുന്നു. അതോടൊപ്പം, വെന്യു എസ്യുവിയുടെ ഗ്രില്ലിലുള്ള ഹ്യുണ്ടായി ബാഡ്ജും കറുപ്പിച്ചിട്ടുണ്ട്. ഡോറുകളില്‍ ബോഡി ക്ലാഡിംഗ് ചേര്‍ത്തതിനൊപ്പം ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകള്‍ ചുവപ്പ് നിറത്തിലാണ് വരുന്നത്.

hyundai venue adventure edition interior

എസ്‌യുവിയുടെ മുന്‍വശത്ത് ഒരു അഡ്വഞ്ചര്‍ എഡിഷന്‍ ബാഡ്ജ് ചേര്‍ത്തിട്ടുണ്ട്. എസ്‌യുവിയുടെ അകത്തളത്തിലും ബ്ലാക്ക്ഡ്-ഔട്ട് തീം തന്നെയാണ് ഹ്യുണ്ടായി പിന്തുടരുന്നത്. ഗ്രേ, ബ്ലാക്കള നിറങ്ങള്‍ ലഭിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് പതിപ്പിലെ ഡ്യുവല്‍-ടോണ്‍ ഇന്റീരിയറിനെ അപേക്ഷിച്ച് ഇത് പ്രധാനപ്പെട്ട മാറ്റമാണ്. എക്‌സ്റ്റീരിയര്‍ ഡിസൈനു ക്യാബിന്‍ സമന്വയിപ്പിക്കുന്നതിന് സീറ്റുകളില്‍ പച്ച ഇന്‍സെര്‍ട്ടുകള്‍ ചേര്‍ത്തിട്ടുണ്ട്. കൂടാതെ പുതിയ 3D മാറ്റുകളും പെഡലുകള്‍ക്ക് സ്‌പോര്‍ട്ടി ഡിസൈനും നല്‍കി. മുന്‍വശത്ത് ഡാഷ്‌ക്യാമും ഡ്യുവല്‍ ക്യാമറകളും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.

ഹ്യുണ്ടായി വെന്യു അഡ്വഞ്ചര്‍ എഡിഷന്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാങ്ങാന്‍ സാധിക്കുക. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഘടിപ്പിച്ച 83 bhp പവറും 114 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ യൂണിറ്റാണ് ഒന്നാമത്തേത്. ഉയര്‍ന്ന വേരിയന്റുകളില്‍ 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് 3 സിലിണ്ടര്‍ പെട്രോള്‍ മോട്ടോര്‍ തുടിപ്പേകും.

hyundai venue adventure edition rear profile

120 bhp പവറും 172 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കുന്നു. ഖേദകരമെന്നു പറയട്ടെ ക്രെറ്റയ്ക്കും സെല്‍റ്റോസിനും കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഹ്യുണ്ടായി വെന്യു അഡ്വഞ്ചര്‍ എഡിഷന് നഷ്ടമാകും.

ഉത്സവ സീസണിന് മുന്നോടിയായി പുറത്തിറക്കിയ ഈ പ്രത്യേക പതിപ്പ് വില്‍പ്പന വര്‍ദ്ധിപ്പിക്കാനും സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്മെന്റില്‍ ഹ്യുണ്ടായിയുടെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്. സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ ടാറ്റ നെക്സോണ്‍, മാരുതി സുസുക്കി ബ്രെസ, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO, നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗര്‍ തുടങ്ങിയ മോഡലുകളെയാണ് ഹ്യുണ്ടായി വെന്യു നേരിടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, September 17, 2024, 15:21 [IST]
English summary
Hyundai venue adventure edition launched in india price upgrades feature specification details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X