ജിഎസ്ടി വേണ്ട! 1.7 ലക്ഷം രൂപ കുറവില്‍ ഈ കാര്‍ വാങ്ങാന്‍ ഇങ്ങനെയൊരു വഴിയുണ്ടായിരുന്നോ?

രാജ്യത്തെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് സിഎസ്ഡി ക്യാന്റീന്‍ വഴി വാഹനങ്ങള്‍ ലഭ്യമാകുന്ന കാര്യം നിങ്ങള്‍ക്ക് അറിയാമായിരിക്കും. ജിഎസ്ടി കിഴിച്ച് വന്‍ തുക ലാഭത്തില്‍ കാര്‍ വാങ്ങാനുള്ള അവസരമാണ് ഇതുവഴി സൈനിക ഉദ്യോഗസ്ഥര്‍ക്ക് കൈവരുന്നത്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ജനപ്രിയ സബ് 4 മീറ്റര്‍ എസ്‌യുവിയാണ് വെന്യു. ഈ കാറും ഇന്ത്യന്‍ ആര്‍മി ക്യാന്റീന്‍ വഴി സൈനിക ഉദ്യോഗസ്ഥര്‍ക്ക് നികുതി കൂടാതെ വാങ്ങാം. ഹ്യുണ്ടായി വെന്യു കാറിന്റെ സിഎസ്ഡി ക്യാന്റീന്‍ വിലയും എക്‌സ്‌ഷോറൂം വിലയും തമ്മിലുള്ള താരതമ്യമാണ് ഈ ലേഖനത്തില്‍ വായിക്കാന്‍ സാധിക്കുക.

മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി വെന്യു ഓഫര്‍ ചെയ്യുന്നത്. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളും സിഎസ്ഡി ക്യാന്റീനില്‍ ലഭ്യമാണെങ്കിലും ചില വേരിയന്റുകള്‍ ലഭ്യമല്ല. ആദ്യം നമുക്ക് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്റെ വിലകള്‍ പരിശോധിക്കാം. 1.2 ലിറ്റര്‍ പെട്രോള്‍ മാനുവല്‍ E വേരിയന്റിന് 7.94 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. എന്നാല്‍ ആര്‍മി കാന്റീനില്‍ ഇതിന് 6.61 ലക്ഷം രൂപ മതി. ലാഭം 1.33 ലക്ഷം രൂപ.

hyundai venue front

വെന്യു 1.2 ലിറ്റര്‍ പെട്രോള്‍ S വേരിയന്റ് പൊതു വിപണിയില്‍ 9.10 ലക്ഷം രൂപയ്ക്കും ആര്‍മി കാന്റീനില്‍ 7.77 ലക്ഷം രൂപയ്ക്കുമാണ് വില്‍ക്കുന്നു. ജവാന്‍മാര്‍ക്ക് ഇത് 1.33 ലക്ഷം രൂപ ലാഭത്തില്‍ ലഭിക്കുന്നു. ഇതേ എഞ്ചിന്‍ ഓപ്ഷനില്‍ തന്നെ S(0) വേരിയന്റ് 1.58 ലക്ഷം രൂപ ലാഭത്തില്‍ ആര്‍മി ക്യാന്റീനില്‍ നിന്ന് വാങ്ങാം.

പുറത്ത് ഈ വേരിയന്റിന് 9.88 ലക്ഷം രൂപ മുടക്ക് വരും. ഉയര്‍ന്ന മോഡലുകളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വെന്യുവിന്റെ SX വേരിയന്റ് ആര്‍മി കാന്റീനില്‍ 9.36 ലക്ഷം രൂപക്ക് വാങ്ങുന്നത് വഴി 1.69 ലക്ഷം പോക്കറ്റിലാക്കാം. ഈ വേരിയന്റിന് പുറത്ത് 11.05 ലക്ഷം രൂപയാണ് വില.

hyundai venue

അടുത്തതായി നമുക്ക് വെന്യുവിന്റെ ടര്‍ബോ പെട്രോള്‍ ഓപ്ഷനുകളുടെ വില നോക്കാം. വെന്യൂവിന്റെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോളിന്റെ S (0), SX (0) വേരിയന്റുകളാണ് സിഎസ്ഡി ക്യാന്റീനില്‍ വില്‍ക്കുന്നത്. ഇതില്‍ S(0) വേരിയന്റിന് 10.75 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. 1.61 ലക്ഷം രൂപ ലാഭത്തില്‍ 9.13 ലക്ഷം രൂപയ്ക്ക് ആര്‍മി ക്യാന്റീനില്‍ ഈ വേരിയന്റ് ലഭ്യമാണ്.

SX (O) വേരിയന്റിന് പൊതു വിപണിയില്‍ 12.44 ലക്ഷം രൂപയാണ് വില. എന്നാല്‍ സിഎസ്ഡി ക്യാന്റീനില്‍ 10.75 ലക്ഷം മാത്രം മതി. ലാഭിക്കാനാകുക 1.69 ലക്ഷം രൂപയാണ്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുകളും ലഭ്യമാണ്. S (0) ഓട്ടോമാറ്റിക് വേരിയന്റിന് സാധാരണക്കാര്‍ക്ക് 11.85 ലക്ഷം രൂപയ്ക്കാണ് ലഭിക്കുക. എന്നാല്‍ ആര്‍മിക്കാര്‍ക്ക് ഇത് 10.13 ലക്ഷം രൂപക്ക് കിട്ടും. ലാഭം 1.72 ലക്ഷം രൂപ.

hyundai venue interior

വെന്യു SX (O) ഡിസിടി ഗിയര്‍ബോക്സ് ഓപ്ഷനില്‍ വാങ്ങുമ്പോള്‍ 1.87 ലക്ഷം രൂപയാണ് ആര്‍മിക്കാര്‍ക്ക് ലാഭിക്കാനാകുക. സിഎസ്ഡി ക്യാന്റീനില്‍ 11.36 ലക്ഷം രൂപക്ക് വില്‍ക്കുന്ന ഈ വേരിയന്റിന് പുറത്ത് 13.23 ലക്ഷം രൂപ വില വരും. അവസാനമായി നമ്മള്‍ ക്യാന്റീനില്‍ ലഭ്യമാകുന്ന വെന്യുവിന്റെ ഡീസല്‍ വേരിയന്റുകള്‍ ഏതൊക്കെയെന്ന് നോക്കാം.

S പ്ലസ്, SX, SX (O) എന്നീ വേരിയന്റുകള്‍ 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ മാനുവല്‍ ഓപ്ഷനില്‍ ലഭ്യമാണ്. S പ്ലസ് ഡീസല്‍ വേരിയന്റിന് പുറത്ത് 10.70 ലക്ഷം രൂപയും ആര്‍മി ക്യാന്റീനില്‍ 9.42 ലക്ഷം രൂപയുമാണ് വില. 1.29 ലക്ഷം രൂപയാണ് ലാഭം. വെന്യു SX ഡീസല്‍ വേരിയന്റിന് പൊതു വിപണിയില്‍ 12.37 ലക്ഷം രൂപയും ക്യാന്റീനില്‍ 10.90 ലക്ഷം രൂപയുമാണ് വില. ഇതുവഴി 1.47 ലക്ഷം ലാഭിക്കാനാകും.

സിഎസ്ഡി ക്യാന്റീനിലൂടെ വില്‍ക്കുന്ന ഈ കാറുകള്‍ വാങ്ങാനും വില്‍ക്കാനുമെല്ലാം പ്രത്യേകം വ്യവസ്ഥകള്‍ ഉണ്ട്. ഹ്യുണ്ടായി വെന്യു പോലുള്ള ജനപ്രിയ കാറുകള്‍ ഇത്തരത്തില്‍ കുറഞ്ഞ വിലയില്‍ ക്യാന്റീനിലൂടെ ലഭ്യമാകുന്ന വിവരം സൈനിക ഉദ്യോഗസ്ഥരെ അറിയിക്കാനാണ് ഞങ്ങള്‍ ഈ ലേഖനം വഴി ഉദ്ദേശിക്കുന്നത്. മാന്യ വായനക്കാരുടെ കുടുംബത്തിലോ സുഹൃദ്വലയത്തിലോ പെടുന്ന ഏതെങ്കിലും സൈനികര്‍ ഹ്യുണ്ടായി വെന്യു വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഈ ലേഖനം അയച്ച് കൊടുക്കുക.

More from DriveSpark

Article Published On: Sunday, August 25, 2024, 14:00 [IST]
English summary
Hyundai venue csd vs ex showroom price comparison as of august 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X