'കുട്ടിമാമാ' ഹ്യുണ്ടായിയുടെ നിർമാണ പ്ലാൻ്റ് നേപ്പാളിലെത്തി, ആദ്യ വെന്യു പുറത്തിറക്കി ബ്രാൻഡ്
ഏതൊരു വാഹന നിർമാതാക്കൾക്കും അവരുടെ നിർമാണ പ്ലാൻ്റ് രാജ്യത്ത് ആരംഭിക്കുന്നതാണ് എപ്പോഴും ലാഭം. അക്കാര്യത്തിൽ ഹ്യുണ്ടായി എപ്പോഴും മുന്നിൽ തന്നെയാണ്. നേപ്പാളിൽ തങ്ങളുടെ നിർമാണ പ്ലാൻ്റ് ആരംഭിച്ചിരിക്കുകയാണ് കമ്പനി. പ്ലാൻ്റിൽ നിന്ന് ആദ്യത്തെ വെന്യു പുറത്തിറക്കുകയും ചെയ്തു. കമ്പനിയുടെ പ്രാദേശിക പങ്കാളിയായ ലക്ഷ്മി ഗ്രൂപ്പുമായി സഹകരിച്ച് നിർമ്മിച്ച ഹ്യുണ്ടായിയുടെ പുതിയ അസംബ്ലി പ്ലാൻ്റിന് വാർഷിക സ്ഥാപിത ശേഷി 5000 യൂണിറ്റുകളായിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
2024 മെയ് 10 ന് നേപ്പാളിലെ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലും റിപ്പബ്ലിക് ഓഫ് കൊറിയയുടെ അംബാസഡർ ടെ-യംഗ് പാർക്കും ചേർന്നാണ് പ്ലാൻ്റ് ഉദ്ഘാടനം ചെയ്തത്. പ്രാദേശിക അസംബ്ലിക്ക് അനുകൂലമായ അന്തരീക്ഷം വികസിപ്പിക്കാൻ ലക്ഷ്യമിട്ട് നേപ്പാൾ ഗവൺമെൻ്റിൽ നിന്ന് കൂടുതൽ പിന്തുണ പ്രതീക്ഷിക്കുന്നു എന്നാണ് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ ഉൻസൂ കിം പറഞ്ഞത്.

ഹ്യുണ്ടായിയെ സംബന്ധിച്ചിടത്തോളം പുതിയ ഒരു എതിരാളിയായി മാരുതി സുസുക്കി സ്വിഫ്റ്റ് എത്തിയിരിക്കുകയാണ്. വിൽപ്പനയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ബ്രാൻഡിൻ്റെ മൈക്രോ എസ്‌യുവി ആയ എക്സ്റ്റർ ആണ്. കഴിഞ്ഞ വര്‍ഷം ഹ്യുണ്ടായി പുറത്തിറക്കിയ മോഡലാണ് എക്‌സ്റ്റര്‍. നിലവിൽ പ്രതിമാസം 8000 യൂണിറ്റിലധികം വില്‍പ്പന നേടുന്ന മോഡലാണിത്.
എക്സ്റ്ററിനെ കുറിച്ച് പറയുമ്പോള്‍ ഇതില്‍ 5 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ സാധിക്കും. EX, EX (O), S, S (O), SX, SX (O), SX (O) കണക്ട് എന്നിങ്ങനെ ഏഴ് വേരിയന്റുകളിലും 17 ട്രിം ലെവലുകളിലുമായിട്ടാണ് എക്സ്റ്റര്‍ പുറത്തിറങ്ങുന്നത്. റേഞ്ചര്‍ കാക്കി, സ്റ്റാറി നൈറ്റ്, ഫിയറി റെഡ്, അറ്റ്ലസ് വൈറ്റ് എന്നിവയുള്‍പ്പെടെ 3 ഡ്യുവല്‍ ടോണ്‍, 6 മോണോ ടോണ്‍ നിറങ്ങളില്‍ ഈ മൈക്രോ എസ്‌യുവി തെരഞ്ഞെടുക്കാം.

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് എക്സ്റ്റിന് തുടിപ്പേകുന്നത്. പരമാവധി 81 bhp കരുത്തും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സുകളുമായി ജോടിയാക്കുന്നു. ഇതേ എഞ്ചിന്‍ തന്നെയാണ് പഞ്ച് സിഎന്‍ജി പതിപ്പുകളിലും വാഗ്ദാനം ചെയ്യുന്നത്. സിഎന്‍ജി മോഡില്‍ ഈ എഞ്ചിന്റെ പവറും ടോര്‍ക്കും 68 bhp, 96 Nm ആയി കുറയുന്നു.
എക്സ്റ്റര്‍ സിഎന്‍ജി വേരിയന്റ് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ. പവര്‍ ഔട്ട്പുട്ട് കുറവാണെങ്കിലും പഞ്ച് സിഎന്‍ജി മികച്ച മൈലേജ് നല്‍കും. ഹ്യുണ്ടായി എക്സ്റ്ററിന്റെ പെട്രോള്‍/മാനുവല്‍ മോഡലിന് ലിറ്ററിന് 19.4 കിലോമീറ്റര്‍ മൈലേജ് കിട്ടുമെന്നാണ് അവകാശവാദം. പെട്രോള്‍/എഎംടി മോഡല്‍ ലിറ്ററിന് 19.2 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. അതേസമയം പഞ്ച് സിഎന്‍ജിയുടെ മൈലേജ് കിലോഗ്രാമിന് 27.10 കിലോമീറ്ററാണ്.
സണ്‍റൂഫ്, ഡ്യുവല്‍ ക്യാമറകളുള്ള ഡാഷ്‌ക്യാം, 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജിംഗ് തുടങ്ങിയാണ് എക്‌സ്റ്ററിന്റെ അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രധാന ഫീച്ചറുകള്‍. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ എന്നീ സേഫ്റ്റി ഫീച്ചറുകളുമായാണ് എക്‌സ്റ്റര്‍ വരുന്നത്.
സ്വിഫ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ നിരവധി മാറ്റങ്ങളും ഫീച്ചറുകളുമാണ് എകസ്റ്ററിലുളളത്. ഏതൊരു വാഹനമാണെങ്കിലും നേരിട്ട് ചെന്ന് ബോധ്യപ്പെടുക എന്നതാണ് പ്രധാനം. നിങ്ങളൊരു എക്സ്റ്റർ ഉപഭോക്താവാണ് എങ്കിൽ നിങ്ങളുടെ അനുഭവം തുറന്നു പറയാൻ മടിക്കേണ്ട. വാഹനത്തിൻ്റെ സർവീസ്, മൈലേജ് എന്നിവയെ കുറിച്ച് നിങ്ങളുടെ അനുഭവം കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.


Click it and Unblock the Notifications








