ഹ്യുണ്ടായി വെർണയെ സാൻഡ്‌വിച്ചാക്കി ലോറിയും പിക്കപ്പും, ഞെട്ടിക്കുന്ന ഡാഷ്‌ക്യാം വീഡിയോ
ഹൈവേകളിലൂടെ പോകുമ്പോൾ സ്പീഡ് ലിമിറ്റ് പലരും ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. ചിലപ്പോൾ മുന്നിൽ പോകുന്ന വാഹനം പെട്ടെന്ന് വേഗത കുറച്ചാൽ നമ്മൾ ശ്രദ്ധിക്കമെന്നില്ല, അങ്ങനെ അപകടം സംഭവിക്കാറുമുണ്ട്.അത്തരത്തിൽ ഒരു അപകടം സംഭവിച്ചതിൻ്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഇത് എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. പുത്തൻ ഹ്യുണ്ടായി വെർണയുടെ പിന്നിൽ മഹീന്ദ്ര ബൊലേറോ പിക്കപ്പ് ഇടിക്കുകയും വെർണ മുന്നിലുളള ലോറിയിൽ ഇടിക്കുകയുമായിരുന്നു. വാഹനത്തിൻ്റെ മു്നിലും പിന്നിലും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
തമിഴ്‌നാട്ടിലെ ഒരു ഹൈവേയിലാണ് അപകടം നടന്നത്. ഹ്യുണ്ടായ് വെർണയിലെ ഡാഷ്‌ക്യാമിലാണ് അപകടത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞത്. ഹൈവേയിലെ വേഹപരിധിക്കുളളിൽ തന്നെയായിരുന്നു വാഹനം സഞ്ചരിച്ചു കൊണ്ടിരുന്നത്. വെർണയ്ക്ക് മുന്നിൽ ഒരു ലോറി ഉണ്ടായിരുന്നു, കാറിൻ്റെ ഡ്രൈവർ ലോറിയിൽ നിന്ന് സുരക്ഷിതമായ അകലം പാലിച്ച് തന്നെയാണ് പൊയ്ക്കൊണ്ടിരുന്നത്. തുടർന്ന് ട്രക്കും വെർണയും റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ച ഹൈവേയിലെ ഒരു സ്ഥലത്തെത്തിയപ്പോൾ വേഗത കുറച്ചു.

എന്നാൽ പിന്നിൽ നിന്ന് ഒരു മഹീന്ദ്ര ബൊലേറോ പിക്കപ്പ് ട്രക്ക് അടുത്തുവരികയും ചില കാരണങ്ങളാണ് മുന്നിൽ നിർത്തിയ വെർണയെയും ട്രക്കും ബൊലേറോ പിക്കപ്പ് ഡ്രൈവർ ശ്രദ്ധിച്ചില്ല. ബൊലേറോ പിക്ക്-അപ്പ് ഡ്രൈവർ വേഗത കുറയ്ക്കാൻ ശ്രമിച്ചുവെങ്കിലും ഹ്യൂണ്ടായ് വെർണയുടെ പിൻഭാഗത്ത് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹ്യുണ്ടായി വെർണ മുന്നോട്ട് നീങ്ങി ട്രക്കിനും പിക്കപ്പിനുമിടയിൽ ഞെരുങ്ങുകയായിരുന്നു. വീഡിയോയിൽ കാറിൻ്റെ നാശനഷ്ടങ്ങൾ നമുക്ക് വ്യക്തമായി കാണാൻ കഴിയും.
സെഡാൻ്റെ പിൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. ടെയിൽഗേറ്റ്, ടെയിൽ ലാമ്പുകൾ, ബമ്പർ, പിൻ വീലുകൾക്ക് പോലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ അപകടത്തിൽ സെഡാൻ്റെ സി പില്ലറും തകർന്നു. സെഡാൻ്റെ മുൻവശവും സാരമായി തകർന്നിട്ടുണ്ട്. കാർ ട്രക്കിനടിയിൽപ്പെട്ടതിനാൽ ബോണറ്റും ഹെഡ്‌ലാമ്പുകളും ബമ്പറും എല്ലാം തകർന്നു.

കാറിൻ്റെ ക്യാബിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലാത്തതിനാൽ കാറിലുണ്ടായിരുന്നവർ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പിക്കപ്പ് ഡ്രൈവർക്കെതിരെ വെർണയുടെ ഉടമ പരാതി നൽകിയതായി വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോയിൽ നിന്ന് പിക്കപ്പ് ഡ്രൈവറിൻ്റെ ഭാഗത്താണ് തെറ്റ് എന്ന് മനസിലാക്കാം പക്ഷേ എന്താണ് കാരണമെന്ന് ഇതു വരെ വ്യക്തമായിട്ടില്ല. ഡ്രൈവർ ഉറങ്ങിപോയതോ, മുന്നിലുളള വാഹനത്തെ ശ്രദ്ധിക്കാത്തതോ ആവാം കാരണം.
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇടത്തരം സെഡാനുകളിൽ ഒന്നാണ് വെർണ. കൃത്യമായ ഇടവേളകളിൽ പരിഷ്ക്കാരങ്ങൾ വാഹനത്തിലേക്ക് കൊണ്ടുവരാൻ ഹ്യുണ്ടായിക്ക് കഴിയുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. പുതുതലമുറ ആവർത്തനത്തിന്റെ വിശേഷങ്ങളിലേക്ക് കടന്നാൽ സാധാരണ ഹ്യുണ്ടായി കാറുകളിൽ കാണുന്ന അതേ ഫാഷൻ തന്നെയാണ് വെർണയുടെ പുതുതലമുറ ആവർത്തനവും മുന്നോട്ടുകൊണ്ടുപോവുന്നത്. ക്രെറ്റയെ പോലെ വളഞ്ഞ ആകൃതിയാണ് മോഡൽ പിന്തുരടർന്നിരിക്കുന്നത്.

ഡീസൽ വെർണ ഓർമയായതിനാൽ എഞ്ചിൻ ഓപ്ഷനിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് ഹൃദയങ്ങളാണ് കാറിന് തുടിപ്പേകുന്നത്. ഇതിൽ ആദ്യത്തെ NA എഞ്ചിൻ 115 bhp പവറിൽ 144 Nm torque നൽകാൻ ശേഷിയുള്ളതാണ്. അതേസമയം രണ്ടാമത്തെ ടർബോ എഞ്ചിന് 160 bhp കരുത്തിൽ 253 Nm torque ഉത്പാദിപ്പിക്കാനാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








