ഹ്യുണ്ടായിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി ടാറ്റയും മഹീന്ദ്രയും; ഇനി ഇന്ത്യന്‍ കമ്പനികളുടെ കാലം!

2024 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യമാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരികയാണിപ്പോള്‍. 1.99 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് മാരുതി സുസുക്കി എതിരാളികളില്ലാതെ വീണ്ടും ഒന്നാം സ്ഥാനം ഉറപ്പാക്കി. എന്നാല്‍ വര്‍ഷങ്ങളായി രണ്ടാം സ്ഥാനം അലങ്കരിക്കുന്ന ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ജനുവരിയില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതിനെ കുറിച്ച് വിശദമായി നോക്കാം.

നാല് ലക്ഷത്തോളം വണ്ടികള്‍ വിറ്റഴിച്ച് ഇന്ത്യന്‍ കാര്‍ വിപണി 2024-ന് ബോക്ക്ബസ്റ്റര്‍ തുടക്കമാണിട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളുടെ പട്ടിക ഏറെകാലമായി മാരുതി, ഹ്യുണ്ടായി, ടാറ്റ, മഹീന്ദ്ര എന്നിങ്ങനെയായിരുന്നു നീണ്ടുപോയിരുന്നത്. എന്നാല്‍ ഈ പട്ടിക ഇപ്പോള്‍ പുനഃക്രമീകരിക്കപ്പെട്ടിരിക്കുകയാണ്. 40 ശതമാനത്തിലധികം വിഹിതവുമായി മാരുതി സുസുക്കി വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ടാറ്റ മോട്ടോര്‍സ് കഴിഞ്ഞ മാസം രണ്ടാം സ്ഥാനത്തേക്ക് കയറി.

tata mahindra beat hyundai

ടാറ്റ ഇടയ്ക്ക് ഹ്യുണ്ടായിയെ മറികടന്ന് സെക്കന്‍ഡ് അടിക്കാറുണ്ടെങ്കിലും ഇക്കുറി മൂന്നാം സ്ഥാനം മഹീന്ദ്ര കൂടി സ്വന്തമാക്കിയത് കൊറിയക്കാര്‍ക്ക് ഇരുട്ടടിയായി. ഈ രണ്ട് കാര്‍ നിര്‍മ്മാതാക്കളും കൊറിയന്‍ വാഹന ഭീമനനെ ആദ്യമായി മറികടക്കുന്നത് ഇപ്പോഴാണ്. 2024 ജനുവരിയിലെ ടാറ്റ മോട്ടോര്‍സിന്റെ മൊത്തം കാര്‍ വില്‍പ്പന 84,276 യൂണിറ്റായിരുന്നു. ഇന്ത്യയില്‍ ടാറ്റ കഴിഞ്ഞ മാസം 54,000 കാറുകള്‍ വിറ്റു. കയറ്റുമതി കൂടിചേര്‍ത്തുള്ള കണക്കുകളാണിത്.

2023 ജനുവരിയില്‍ വിറ്റ 79681 യൂണിറ്റുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ ആറ് ശതമാനമാണ് വര്‍ധനവ്. വില്‍പ്പനയുടെ കാര്യത്തില്‍ ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ ഏറ്റവും മികച്ച മാസമായി 2024 ജനുവരി മാറി. നെക്സോണ്‍, പഞ്ച് എസ്‌യുവികളാണ് ടാറ്റയുടെ വില്‍പ്പനയില്‍ ഭൂരിഭാഗവും സംഭാവന ചെയ്തത്. ഈ രണ്ട് ജനപ്രിയ എസ്‌യുവികളും ജനുവരിയില്‍ 17,000 യൂണിറ്റിലധികം വില്‍പ്പന നേടി.

2023 tata nexon ev

കയറ്റുമതിയടക്കം 2024 ജനുവരിയില്‍ തങ്ങളുടെ മൊത്തം വാഹന വില്‍പ്പന 73944 യൂണിറ്റാണെന്നാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 15 ശതമാനത്തിലധികമാണ് വളര്‍ച്ച. പോയമാസം മഹീന്ദ്ര മൊത്തം 43,866 യൂടിലിറ്റി വാഹനങ്ങളാണ് വിറ്റത്. സ്‌കോര്‍പിയോ N, XUV700 എന്നീ എസ്‌യുവികള്‍ക്കുള്ള വമ്പന്‍ ഡിമാന്‍ഡാണ് മഹീന്ദ്രക്ക് ഗുണകരമായത്. ബ്രാന്‍ഡിന്റെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് ജനുവരിയില്‍ നേടാനായത്.

വര്‍ഷങ്ങളായി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കളായി തുടരുകയായിരുന്നു ഹ്യുണ്ടായി. രണ്ടാം സ്ഥാനം നഷ്ടപ്പെട്ടെങ്കിലും വില്‍പ്പനയില്‍ എട്ട് ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കാന്‍ കൊറിയന്‍ കമ്പനിക്ക് സാധിച്ചു. മൊത്തത്തിലുള്ള വില്‍പ്പനയിലാണ് ഹ്യുണ്ടായി പിന്നാക്കം പോയത്. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയുമടക്കം 2024 ജനുവരിയില്‍ മൊത്തം 67,615 യൂണിറ്റാണ് ഹ്യുണ്ടായി വിതരണം ചെയ്തത്.

mahindra scorpio n

2023 ജനുവരിയിലെ 62276 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 8.57 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര വിപണിയില്‍ 57,115 യൂണിറ്റുകള്‍ വിറ്റഴിച്ച് ഹ്യുണ്ടായി ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന അടയാളപ്പെടുത്തിയിരുന്നു. സമീപകാലത്ത് വിപണിയില്‍ എത്തിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ജനപ്രീതിയാണ് വില്‍പ്പനയില്‍ കുതിച്ചുചാട്ടമുണ്ടാക്കിയത്. ക്രെറ്റയെ കൂടാതെ സബ് 4 മീറ്റര്‍ എസ്‌യുവിയായ വെന്യുവും വില്‍പ്പനയില്‍ തരക്കേടില്ലാത്ത സംഭാവന നല്‍കുന്നു.

ഹ്യുണ്ടായി പോലുള്ള എതിരാളികളെ തറപറ്റിക്കാനായ വിപുലമായ പ്ലാനാണ് ടാറ്റയെയുടെയും മഹീന്ദ്രയുടെയും പക്കലുള്ളത്. ഉല്‍പ്പാദനം കൂട്ടിയും തങ്ങളുടെ മോഡല്‍ നിര വിപുലീകരിച്ചുമാണ് ഈ ഇന്ത്യന്‍ കമ്പനികള്‍ സമീപകാലത്ത് വില്‍പ്പനചാര്‍ട്ടുകളെ വിറപ്പിക്കുന്നത്. ഐസി എഞ്ചിന്‍ മോഡലുകള്‍ക്കൊപ്പം ടാറ്റയുടെ ഇലക്ട്രിക് കാറുകളും മികച്ച വില്‍പ്പനയാണ് നേടുന്നത്. നിലവില്‍ നാല് മോഡലുകളുള്ള തങ്ങളുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോ വിപുലീകരിക്കാന്‍ പോകുകയാണ്. കോംപാക്ട് ഇവികള്‍ക്കായുള്ള പുതിയ Acti.ev പ്ലാറ്റ്‌ഫോമില്‍ ഒരുപിടി മോഡലുകളാണ് ലോഞ്ച് കാത്തിരിക്കുന്നത്.

2023 tata harrier

കര്‍വ് ഐസിഇ മോഡലിനൊപ്പം ഹാരിയര്‍ ഇവിയും ടാറ്റ ഭാരത് ഗ്ലോബല്‍ മൊബിലിറ്റി എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മിഡ്‌സൈസ് എസ്‌യുവി ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. XUV700, ഥാര്‍, സ്‌കോര്‍പിയോ തുടങ്ങിയ നിരവധി ന്യൂജെന്‍ എസ്‌യുവികളുമായി എത്തി സെഗ്‌മെന്റ് പിടിച്ചടക്കിയ മഹീന്ദ്രയുടെ പൈപ്പ്‌ലൈനിലും ഒത്തിരി മോഡലുകളുണ്ട്. ഥാര്‍ എസ്‌യുവിയുടെ 5 ഡോര്‍ പതിപ്പിനൊപ്പം ഒരുപിടി ഇലക്ട്രിക് കാറുകളും അരങ്ങേറാനിരിക്കുകയാണ്.

അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇലക്ട്രിക് എസ്‌യുവികളുടെ ഒരു പടതന്നെ പുറത്തിറക്കി സെഗ്മെന്റില്‍ സാന്നിധ്യം ശക്തമാക്കാനാണ് മഹീന്ദ്രയുടെ ശ്രമം. മഹീന്ദ്രയുടെ ബോണ്‍ ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത് തുടരുകയാണ്. മറുവശത്ത് ഹ്യുണ്ടായി ഇപ്പോള്‍ വിലകൂടിയ ഇവികളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. കുറഞ്ഞ വിലയില്‍ ക്രെറ്റ, എക്‌സ്റ്റര്‍ എന്നീ എസ്‌യുവികളുടെ ഇലക്ട്രിക് പതിപ്പുകളുടെ പിന്നില്‍ കൊറിയക്കാരും പ്രവര്‍ത്തിച്ച് വരുന്നു. ഇവി സെഗ്‌മെന്റില്‍ വില്‍പ്പന കൂട്ടുന്നത് രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ഹ്യുണ്ടായിയെയും സഹായിക്കും.

More from DriveSpark

Article Published On: Friday, February 2, 2024, 15:01 [IST]
English summary
India carmakers update hyundai loses second spot tata mahindra gain ground
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X