ഇന്ത്യയില്‍ മാസം 20,000 ബുക്കിംഗ്! ഇനി വിദേശികളും ഈ മഹീന്ദ്ര കാര്‍ വാങ്ങാന്‍ 'ഇടികൂടും'

ഇന്ത്യന്‍ നിര്‍മിത കാറുകള്‍ക്ക് വിദേശ വിപണികളില്‍ വമ്പന്‍ ഡിമാന്‍ഡാണ്. ഇന്ത്യയിലേതിന് സമാനമായി റൈറ്റ് ഹാന്‍ഡ്‌ഡ്രൈവ് കാറുകള്‍ ആയതിനാല്‍ വലിയ മാറ്റങ്ങള്‍ കൂടാതെ കാറുകള്‍ ആഫ്രിക്കന്‍ വിപണിയിലേക്ക് കയറ്റി അയക്കാം. മാരുതി സുസുക്കി, മഹീന്ദ്ര എന്ന് തുടങ്ങി റെനോയും നിസാനും വരെ ഇതിന്റെ പ്രയോജനം നേടുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാലാം തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്ക് ദക്ഷിണാഫ്രിക്കയിലെത്തിയത്. ഇപ്പോള്‍ ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്ര തങ്ങളുടെ ഏറ്റവും പുതിയ ഹിറ്റ് മോഡലായ XUV 3XO കോംപാക്ട് എസ്‌യുവി ദക്ഷിണാഫ്രിക്കന്‍ വിപണിയിലെത്തിച്ചു.

മഹീന്ദ്ര XUV 3XO-യുടെ ഇന്ത്യയിലെ ലോഞ്ച് ഇക്കഴിഞ്ഞ മേയിലാണ് അരങ്ങേറിയത്. മഹീന്ദ്രയുടെ എസ്‌യുവി നിരയിലെ ഏറ്റവും ചെറിയ മോഡലാണിത്. XUV300എന്ന മോഡലിന്റെ ഫെയസ്‌സ്‌ലിഫ്റ്റ് പതിപ്പിനെ XUV 3X.O എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു മഹീന്ദ്ര. ഇന്ത്യന്‍ വിപണിയില്‍ വന്‍ ഹിറ്റായി മാറിയ കാര്‍ ദക്ഷിണാഫ്രിക്കയിലും വെന്നിക്കൊടി പാറിക്കാനായി ഒരുങ്ങുകയാണ്.

south africa mahindra xuv 3xo

സ്‌കോര്‍പിയോ N, XUV700 എന്നീ മോഡലുകള്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന മൂന്നാമത്തെ മഹീന്ദ്ര മോഡലാണ് XUV 3XO. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ മഹീന്ദ്രയ്ക്ക് ഒരു കാര്‍ അസംബ്ലി പ്ലാന്റുണ്ട്. ഇനി മുതല്‍ മഹീന്ദ്ര XUV 3XO ദക്ഷിണാഫ്രിക്കയില്‍ അസംബിള്‍ ചെയ്ത് വില്‍ക്കും. ദക്ഷിണാഫ്രിക്കന്‍ സ്‌പെക്ക് XUV 3X0-യും ഇന്ത്യന്‍ പതിപ്പും തമ്മിലുള്ള വ്യത്യാസങ്ങളും മറ്റ് വിശേഷങ്ങളും നമുക്ക് വിശദമായി നോക്കാം.

എക്‌സ്റ്റീരിയര്‍ രൂപകല്‍പ്പനതയുടെ കാര്യത്തില്‍ XUV 3X.O-യുടെ ഇന്ത്യ സ്‌പെക്ക്, ദക്ഷിണാഫ്രിക്ക സ്‌പെക്ക് മോഡലുകള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. എന്നാല്‍ കാറിന്റെ അകത്തളത്തില്‍ ചില്ലറ മാറ്റങ്ങള്‍ ഉള്ളതിനാല്‍ ദക്ഷിണാഫ്രിക്കക്കാര്‍ അല്‍പ്പം കൂടുതല്‍ പണം ചെലവഴിക്കേണ്ടതായി വരും. 8 വേരിയന്റുകളിലായാണ് എസ്‌യുവി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ എത്തിയിരിക്കുന്നത്. XUV 3XO ദക്ഷിണാഫ്രിക്കയില്‍ MX2 വേരിയന്റ് മുതല്‍ AX7L വരെയുള്ള വിവിധ വേരിയന്റുകളില്‍ വില്‍ക്കും.

south africa mahindra xuv 3xo front

2,54,999 മുതല്‍ 4,04,999 റാന്‍ഡ് വരെയാണ് ദക്ഷിണാഫ്രിക്കയില്‍ സബ് കോംപാക്ട് എസ്‌യുവിയുടെ വില. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ 12.15 ലക്ഷം മുതല്‍ 19.30 ലക്ഷം രൂപ വരെ വില വരും. അതേസമയം, XUV 3XO-യുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് 7.49 ലക്ഷം രൂപ മുതലാണ്. റേഞ്ച് ടോപിംഗ് വേരിയന്റിന് 15.49 ലക്ഷം രൂപയാണ് വില.

ഇന്ത്യയില്‍ ഓഫര്‍ ചെയ്യുന്ന 1.2 ലിറ്റര്‍ TGDi പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ ദക്ഷിണാഫ്രിക്കയില്‍ ലഭ്യമാകില്ല. 109 bhp പവറും 200 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റില്‍ മാത്രമാണ് എസ്‌യുവി ദക്ഷിണാഫ്രിക്കയില്‍ വാങ്ങാനാകുക. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്.

south africa mahindra xuv 3xo interior

ഓള്‍ബ്ലാക്ക് ക്യാബിന്‍ തീമുള്ള അപ്‌ഡേറ്റഡ് ഇന്റീരിയര്‍ XUV 3XO-യുടെ ദക്ഷിണാഫ്രിക്കന്‍ പതിപ്പിന്് ലഭിക്കുന്നു. അതേസമയം ഇന്ത്യയില്‍ ഈ കാര്‍ ഡ്യുവല്‍ ടോണ്‍ തീമിലാണ് വരുന്നത്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ADAS, 360 ഡിഗ്രി ക്യാമറ എന്നീ ഫീച്ചറുകളെല്ലാം ലഭ്യമാണ്.

ഇന്ത്യന്‍ വിപണിയില്‍ ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ എന്ന് സബ് കോംപാകട് എസ്‌യുവികളുമായാണ് മഹീന്ദ്ര മോഡല്‍ മത്സരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ മാരുതി ഫ്രോങ്ക്‌സ്, ഹ്യുണ്ടായി വെന്യു, എക്‌സ്റ്റര്‍, നിസാന്‍ മാഗ്‌നൈറ്റ് എന്നിവയുടെ വെല്ലുവിളി നേരിടണം. ഇന്ത്യയില്‍ ബുക്കിംഗ് തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ 50000 ബുക്കിംഗ് നേടി റെക്കോഡ് ഇട്ടിരുന്നു.

2024 ഓഗസ്റ്റ് മാസത്തിലെ കണക്കുകള്‍ പ്രകാരം ഓരോ മാസവും എസ്‌യുവിക്ക് 20,000-ത്തിന് മുകളില്‍ ബുക്കിംഗ് ലഭിക്കുന്നതായാണ് കണക്കുകള്‍. കടുത്ത ബുക്കിംഗ് കാരണം മാസങ്ങളാണ് കാറിന്റെ കാത്തിരിപ്പ് കാലയളവ് കുത്തനെ കൂടിയിരുന്നു. അരലക്ഷത്തിലേറെ പേര്‍ക്ക് വണ്ടി കൊടുത്തു തീര്‍ക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 10 എസ്‌യുവികളില്‍ ഒന്നായി മാറിയ XUV 3X0 ദക്ഷിണാഫ്രിക്കയിലെ കാര്‍ പ്രേമികളെയും ആകര്‍ഷിക്കുമെന്നാണ് മഹീന്ദ്രയുടെ പ്രതീക്ഷ.

More from DriveSpark

Article Published On: Monday, September 23, 2024, 13:31 [IST]
English summary
India made mahindra xuv 3xo launched in south africa checkout prices and changes
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X