ജപ്പാനെ ഓവർടേക്ക് ചെയ്ത് ആഗോള കാർ വിൽപ്പനയിൽ മുന്നേറ്റം നടത്തി ഇന്ത്യ
2023 -ൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ലൈറ്റ് വെഹിക്കിൾ മാർക്കറ്റ് എന്ന സ്ഥാനം ഇന്ത്യ നിലനിർത്തിയിരിക്കുകയാണ്. മൂന്നാം സ്ഥാനത്തിനടുത്തെത്തിയ ജപ്പാൻ 2023 -ൽ ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തി എങ്കിലും ഇന്ത്യയെ മറികടക്കാനായില്ല, ഇന്ത്യൻ വിപണി വിൽപ്പനയുടെ കാര്യത്തിൽ 8.0 ശതമാനത്തിൽ നിന്ന് 14 ശതമാനം വളർച്ച രേഖപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്.
ജപ്പാൻ 2023 അവസാനിപ്പിച്ചത് 4.0 ദശലക്ഷത്തിൽ താഴെയാണ്, അതേസമയം ഇന്ത്യയിൽ 4.11 ദശലക്ഷം യൂണിറ്റുകൾ വിറ്റു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള അന്തരം 2022 -ലെ 3,44,000 യൂണിറ്റ് ആയിരുന്നത് നിന്ന് 2023 -ൽ 1,15,000 യൂണിറ്റായി കുറഞ്ഞു എന്നത് വാസ്തവമാണ്, എന്നിരുന്നാലും ഇന്ത്യ ഇപ്പോഴും ജപ്പാന്റെ മുന്നിലാണ്.

ഇന്ത്യയുടെ വളർച്ചയുടെ തുടർച്ചയായ മൂന്നാം വർഷമായിരുന്നു ഇത്, 2023 -ൽ ഒരു പുതിയ കൊടുമുടിയുമെത്തി എന്ന് നമുക്ക് പറയാം. പക്വത പ്രാപിച്ച വിപണികളെപ്പോലെ, രാജ്യത്തെ മൊത്തം പാസഞ്ചർ വാഹന വിൽപ്പനയുടെ 48 ശതമാനത്തിലധികം ഓഹരിയുമായി എസ്‌യുവികളാണ് ഇവിടുത്തെ താരങ്ങൾ എന്ന് നിസംശയം പറയാം. നേരിയ ഫിനിഷിംഗ് ആയിരുന്നിട്ടും, പാസഞ്ചർ വാഹന വിൽപ്പനയിൽ ഇന്ത്യ മുൻതൂക്കം നിലനിർത്താൻ സാധ്യതയുണ്ട്, മാത്രമല്ല ആഗോള സ്കീമിൽ രാജ്യത്തിന്റെ ഓഹരികൾ വളരാൻ പോകുകയുമാണ്.
വളരുന്നസംഖ്യയും, യുവജനങ്ങളുടെ എണ്ണവും, സാമ്പത്തിക വളർച്ചയും വർധിച്ചുവരുന്ന മോട്ടോറൈസേഷൻ നിലവാരവും കാരണമാണ്, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യ അതിന്റെ പാസഞ്ചർ വാഹന വ്യവസായത്തിൽ സ്ഥിരമായ വളർച്ച കൈവരിച്ചത് എന്ന്മാരുതി സുസുക്കി ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

ഇത് പാസഞ്ചർ വാഹന വിൽപ്പന വോളിയത്തിൽ ഇന്ത്യയെ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചു. നിലവിൽ ചൈനയും യുഎസിനും പിന്നിലാണ് ഇന്ത്യ. ഭാവിയിലും ഈ പ്രവണത തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ചെറുവാഹനങ്ങളുടെ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും ജപ്പാന്റെ പിന്നിലാണ്. S&P ഗ്ലോബൽ മൊബിലിറ്റിയുടെ റിപ്പോർട്ട് പ്രകാരം 2023 -ൽ ഇന്ത്യ 5.45 ദശലക്ഷം യൂണിറ്റുകളുടെ വോളിയത്തിൽ 6.8 ശതമാനം വളർച്ച രേഖപ്പെടുത്തി.
2023 -ൽ ജപ്പാനിൽ 8.59 ദശലക്ഷം യൂണിറ്റുകൾ പോസ്‌റ്റ് ചെയ്യുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നു, അതേസമയം ഇന്ത്യ 5.45 ദശലക്ഷത്തിലാണ് എന്ന് S&P ഗ്ലോബൽ മൊബിലിറ്റിയുടെ അസോസിയേറ്റ് ഡയറക്ടർ ഗൗരവ് വംഗാൽ പറയുന്നു. 2030 -ൽ മാത്രമേ ഇന്ത്യ ജപ്പാനെ പിന്തള്ളി ലോകത്തെ മൂന്നാമത്തെ വലിയ ലൈറ്റ് വെഹിക്കിൾ നിർമ്മാതാവായി മാറുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറുവാഹനങ്ങളുടെ കയറ്റുമതിയുടെ കാര്യത്തിൽ, ദശാബ്ദത്തിന്റെ അവസാനത്തോടെ മാത്രമേ ഈ എണ്ണം ഒരു മില്യൺ കടക്കുകയുള്ളൂ എന്ന് വംഗാൽ പ്രതീക്ഷിക്കുന്നുള്ളൂ. ഇന്ത്യൻ എക്സ്പോർട്ട് 2025 മുതൽ അതിവേഗം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന്, ഇവിടെയുള്ള മിക്കവാറും എല്ലാ കാർ നിർമ്മാതാക്കളും ഇന്ത്യയെ ഒരു കയറ്റുമതി ഹബ്ബായി ഉപയോഗപ്പെടുത്താൻ തന്ത്രങ്ങൾ മെനയുകയാണ്, മിക്കവാറും എല്ലാ കാർ നിർമ്മാതാക്കളുടെയും കപ്പാസിറ്റി എക്സ്പാൻഷനും ശ്രദ്ധിയിൽ പെട്ടിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2030 -ഓടെ കയറ്റുമതി മൂന്നിരട്ടിയാക്കി 7,50,000 യൂണിറ്റാക്കാനുള്ള മാർഗനിർദേശം പൈസഞ്ചർ വാഹന വിപണിയിലെ ലീഡർ മാരുതി സുസുക്കി തന്നെ പുറപ്പെടുവിച്ചിട്ടുണ്ട് എന്നതിനാൽ വംഗലിന്റെ പ്രവചനം വിശ്വസീയനമാണ്. കൂടാതെ ഹ്യുണ്ടായി, കിയ, റെനോ-നിസാൻ, ഫോക്‌സ്‌വാഗണ്‍-സ്കോഡ എന്നിവയെല്ലാം തങ്ങളുടെ എക്സ്പോർട്ടുകൾ മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലായതിനാൽ, വരും വർഷങ്ങളിൽ ഇന്ത്യ ഒരു വലിയ ആഗോള പങ്ക് വഹിക്കാൻ ഒരുങ്ങുകയാണ്.
അതോടൊപ്പം, ടെസ്‌ലയും വിൻഫാസ്റ്റും പോലുള്ള പുതിയ ന്യൂ ഏജ് ബ്രാൻഡുകൾ, ഇന്ത്യയുടെ ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയ്‌ക്കൊപ്പം ആഗോള അഭിലാഷങ്ങൾ കാത്തുസൂക്ഷിക്കുന്നതിനാൽ, ഇന്ത്യയുടെ ഓഹരി തീർച്ചയായും ഇനിയും ഉയരണം. ഇത്തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത് എങ്കിൽ 2024 -ന്റെ അവസാനവും ഒരു ഗ്ലോബൽ സെയിൽസ് പട്ടികയിൽ ബെറ്റർ പൊസിഷൻ നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








