മേരാ ഭാരത് മഹാൻ; ജപ്പാനിൽ വിപണി കീഴടക്കി ഇന്ത്യൻ നിർമ്മിത എസ്‌യുവി

പൊതുവേ, ഇന്ത്യൻ നിർമ്മിത കാറുകൾ ഗുണനിലവാരത്തിൽ അല്പം താഴ്ന്നതാണ് എന്ന് ലോകമെമ്പാടും ഒരു അപഖ്യാതിയുണ്ട് എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കന്നത്. എന്നിരുന്നാലും, ഞങ്ങളുടെ അനുമാനങ്ങളെ മാറ്റിമറിക്കുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ജപ്പാനിലെ ആളുകൾ ഇന്ത്യയിൽ നിർമ്മിച്ച ഹോണ്ട എലിവേറ്റ് എസ്‌യുവിയെ വളരെ കാര്യമായി ഇഷ്ടപ്പെടുന്നു എന്നാണ് ഇത് വ്യക്തമാക്കന്നത്. 2023 സെപ്റ്റംബർ 4 -ന് ഇന്ത്യയിൽ അവതരിപ്പിച്ച ഈ മിഡ് സൈസ് എസ്‌യുവിക്ക് ജാപ്പനീസ് ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കാൻ കഴിഞ്ഞു. WR-V-യായി വിൽപ്പനയ്ക്ക് എത്തുന്ന, ജപ്പാനിലെ ഹോണ്ട എലിവേറ്റിന് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഇന്ത്യയിൽ ലഭിച്ചതിനേക്കാൾ ശരാശരി കൂടുതൽ വിൽപ്പനയാണ് നേടാനായത്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, പത്ത് മാസത്തിനിടെ ഇന്ത്യയിൽ 39,077 യൂണിറ്റുകളുടെ വിൽപ്പന കൈവരിക്കാൻ ഹോണ്ട എലിവേറ്റിന് കഴിഞ്ഞു. അതായത് പ്രതിമാസം ശരാശരി 3,900 യൂണിറ്റുകൾ. വിപണിയിൽ മറ്റ് എതിരാളികളേക്കാൾ താരതമ്യേന പുതിയതാണെങ്കിലും, ഈ കണക്കുകൾ ഈ എസ്‌യുവിയുടെ സ്ഥിരമായ ഡിമാൻഡ് വ്യക്തമായി എടുത്തുകാണിക്കുന്നു.

എന്നിരുന്നാലും, എലിവേറ്റിന് വിൽപ്പന നന്നായി ഉയർത്താൻ കഴിഞ്ഞത് ജപ്പാനിലാണ്. ജാപ്പനീസ് കാർ വിപണിയിലെ എലിവേറ്റ്/ WR-V വിൽപ്പനയിൽ പ്രതിമാസം 4,000 യൂണിറ്റുകളുമായി വിൽപ്പന കുതിച്ചുയർന്നു. മെയ്, ജൂൺ മാസങ്ങളിൽ, പ്രാദേശിക പ്രതീക്ഷകളെ ഗണ്യമായി മറികടക്കാൻ എസ്‌യുവിക്ക് കഴിഞ്ഞു എന്ന കാര്യം ശ്രദ്ധേയമാണ്.

ഇന്ത്യയിൽ നിർമ്മിച്ച് ജപ്പാനിൽ വിൽക്കുന്ന ആദ്യത്തെ ഹോണ്ട മോഡലാണ് എലിവേറ്റ് മിഡ് സൈസ് എസ്‌യുവി. ഇത് ഹോണ്ടയ്ക്കും ഇന്ത്യൻ വാഹന നിർമ്മാണത്തിനും ഒരു സുപ്രധാന നാഴികക്കല്ലാണ്. ജപ്പാൻ ഓട്ടോമൊബൈൽ ഇംപോർട്ടേഴ്‌സ് അസോസിയേഷനിൽ നിന്നുള്ള ഡാറ്റ ഉദ്ധരിച്ച് പ്രാദേശിക ജാപ്പനീസ് പ്രസിദ്ധീകരണമായ നിക്കിയാണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

ജപ്പാനിൽ ഹോണ്ട കാറുകളുടെ ഇറക്കുമതി ഗണ്യമായി വർധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഏപ്രിലിൽ രജിസ്ട്രേഷൻ 3,472 യൂണിറ്റോളം എത്തി, മെയ് മാസത്തിൽ അ് 4,204 യൂണിറ്റുകളായി. ഈ വർഷം ജൂണിൽ ഹോണ്ട WR-V/ എലിവേറ്റിൻ്റെ 4,319 യൂണിറ്റുകൾ രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. ഈ കണക്കുകൾ 2023 -ൽ നിരീക്ഷിച്ച 173 യൂണിറ്റുകളുടെ പ്രതിമാസ ശരാശരിയുടെ ഇരുപത് മടങ്ങോളം കൂടുതലാണ്.

ജപ്പാനിൽ കാര്യമായ കയറ്റുമതി വിജയം നേടുന്ന ഇന്ത്യയിൽ നിർമ്മിച്ച രണ്ടാമത്തെ കാറാണ് എലിവേറ്റ്. 2015 -ൽ എക്സ്പോർട്ട് ആരംഭിച്ച സുസുക്കി ബലേനോയാണ് ഒന്നാം സ്ഥാനത്ത്. വിൻസം റൺബൗട്ട് വെഹിക്കിളിനെ സൂചിപ്പിക്കുന്ന WR-V, ഹോണ്ടയുടെ ഗ്ലോബൽ RV സീരീസിന് കീഴിലാണ് വിപണനം ചെയ്യുന്നത്. ജപ്പാനിൽ വാഹനത്തിന് വലിയ തോതിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്.

ജാപ്പനീസ് വിപണിയിൽ എലിവേറ്റിനെ WR-V ആയി പുനർനാമകരണം ചെയ്യാൻ ഹോണ്ട തീരുമാനിച്ചതും ഇതുകൊണ്ടാവാം. പ്രാദേശിക മുൻഗണനകൾക്ക് അനുസൃതമായി മോഡലുകൾ ക്രമീകരിക്കുന്നതിനുള്ള ആഗോള തന്ത്രവുമായിട്ടാണ് ജാപ്പനീസ് കാർ നിർമ്മാതാക്കൾ ഇത് ചെയ്തത്. റീബ്രാൻഡിംഗ് ഉണ്ടായിരുന്നിട്ടും, എസ്‌യുവി കാര്യമായ മാറ്റങ്ങൾ ഇല്ലാതെ അതേപടി തുടരുന്നു. ഇന്ത്യയിൽ വിൽക്കുന്ന അതേ സ്പെസിഫിക്കേഷനുകൾ തന്നെയാണ് ഇതിന് ലഭിക്കുന്നത്.

സിറ്റി സെഡാനിൽ വരുന്ന അതേ 1.5 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹോണ്ട എലിവേറ്റിനും കരുത്ത് പകരുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് -സ്പീഡ് മാനുവലും, CVT ഗിയർബോക്‌സും ഉൾപ്പെടുന്നു. എഞ്ചിൻ 121 PS പരമാവധി പവറും 145 Nm പീക്ക് ടോർക്കും നൽകുന്നു.

More from DriveSpark

Article Published On: Tuesday, July 30, 2024, 17:00 [IST]
English summary
Indian made honda elevate suv makes strong impact in japanese market
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X