'വർഷങ്ങൾക്ക് ശേഷം' ഇവിടേയും ഹിറ്റടിച്ചു, 81 ശതമാനം വളർച്ചയുമായി ജാഗ്വാർ ലാൻഡ് റോവർ

ആഡംബര വാഹന നിർമാതാക്കളുടെ ഇടയിൽ ഏറ്റവും ജനപ്രിയ ബ്രാൻഡാണ് ജാഗ്വാർ ലാൻഡ് റോവർ. ബിസിനസുകാരുടെ ഇടയിലും സെലിബ്രിറ്റികൾക്കിടയിലും വലിയ ഫാൻ ബേസുളള ബ്രാൻഡാണിത്. ഏതൊരു സെലിബ്രിറ്റിയും ആദ്യം സ്വന്തമാക്കുന്ന ആഡംബര വാഹനം ഏതാണ് എന്ന് ചോദിച്ചാൽ അത് ലാൻഡ് റോവറായിരിക്കും. ഇപ്പോഴിതാ കമ്പനി തങ്ങളുടെ 2024 സാമ്പത്തിക വർഷത്തിലെ വിൽപ്പന കണക്ക് പുറത്ത് വിട്ടിരിക്കുകയാണ്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിൽപ്പനയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. 4,436 യൂണിറ്റുകളാണ് വിറ്റഴിച്ചത്, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 81 ശതമാനം മുന്നേറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാലാം പാദത്തിൽ ജെഎൽആർ ഇന്ത്യ 854 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തിയിട്ടുണ്ട്.

റേഞ്ച് റോവർ, ഡിഫൻഡർ, ഡിസ്കവറി, ജാഗ്വാർ എന്നീ മോഡലുകളാണ് ബ്രിട്ടീഷ് കാർ നിർമ്മാതാക്കളുടെ നിലവിലെ മോഡൽ ശ്രേണിയിൽ ഉൾപ്പെടുന്നത്. ഇവയിൽ, റേഞ്ച് റോവറും ഡിഫൻഡറും ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ട്, ചില്ലറ വിൽപ്പന യഥാക്രമം 160 ശതമാനം, 120 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ, 2024 ഡിസ്കവറി സ്പോർട് 50 ശതമാനം വർധനവ് കാണിച്ചിട്ടുണ്ട്, അതേസമയം റേഞ്ച് റോവർ ഇവോക്കിൻ്റെ വിൽപ്പനയിൽ 55 ശതമാനം വാർഷിക വളർച്ച കൈവരിച്ചിട്ടുണ്ട്.

ലാൻഡ് റോവറിൻ്റെ മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ ലാന്‍ഡ് റോവര്‍ ഇന്ത്യ 2024 റേഞ്ച് റോവറിന്റെ വില 6.4 ലക്ഷം രൂപ വെട്ടിക്കുറച്ചിരുന്നു. കേരളത്തിലെ സെലിബ്രിറ്റികളുടെ വാഹന കമ്പം നോക്കിയാൽ കേരളത്തിലെ ആദ്യത്തെ 2024 മോഡൽ റേഞ്ച് റോവർ ഇവോക്ക് ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കിയത് സിനിമാ താരം ഐശ്വര്യ ലക്ഷമിയാണ്.

67.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന റോവർ റേഞ്ച് റോവർ ഇവോക്കിന് കൊച്ചിയിൽ ഏകദേശം 86.64 ലക്ഷം രൂപയാണ് ഓൺ-റോഡ് വില വരുന്നതെന്നാണ് കണക്കുകൾ. ഇൻഡിവിജുവൽ രജിസ്ട്രേഷന് തന്നെ 15 ലക്ഷത്തിലധികം രൂപ ചെലവ് വരുമ്പോൾ ഇൻഷുറൻസിനായി 2.85 ലക്ഷം രൂപയാണ് മുടക്കേണ്ടി വരുന്നത്. റേഞ്ച് റോവർ ശ്രേണിയിലെ എൻട്രി ലെവൽ മോഡലാണ് ഇവോക്ക്.

വാഹനത്തിൻ്റെ പെർഫോമൻസും പവർ ട്രെയിനിലേക്ക് വിശദമായി നോക്കിയാൽ 2024 റേഞ്ച് റോവർ ഇവോക്ക് ലക്ഷ്വറി എസ്‌യുവി പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്. ഇതിൽ 2.0 ലിറ്റർ ഇൻജെനിയം പെട്രോൾ 247 bhp പവറിൽ 365 Nm torque വരെ നൽകുമ്പോൾ 2.0 ലിറ്റർ ഇൻജെനിയം ഡീസൽ മോഡൽ 201 bhp കരുത്തിൽ 430 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് രണ്ട് എഞ്ചിനുകളും കൈകാര്യം ചെയ്യുന്നത്.

ഫീച്ചറുകളുടെ കാര്യം പറയുകയാണെങ്കിൽ ഒട്ടും പഞ്ഞമുണ്ടാവില്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വൃത്തിയുള്ള സെൻ്റർ കൺസോൾ രൂപകൽപ്പനയും കൂടുതൽ ടച്ച് ഫീഡ്‌ബാക്കിനായി പുതിയ ഗിയർ ഷിഫ്റ്ററും നൽകിയാണ് ലാൻഡ് റോവർ ഞെട്ടിച്ചിരിക്കുന്നത്. ഹീറ്റഡ് ആൻഡ് കൂൾഡ് സീറ്റുകൾ, കോൺഫിഗർ ചെയ്യാവുന്ന ക്യാബിൻ ലൈറ്റിംഗ് എന്നിവയും പുതുതായി വന്ന ഫീച്ചറുകളാണ്.

ഏറ്റവും പുതിയ നൂതന പിവി പ്രോ1 ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ആഡംബര എസ്‌യുവിയിൽ കോർത്തിണക്കിയിട്ടുണ്ട്. റേഞ്ച് റോവർ ഇവോക്ക് കൂടുതൽ ഉപയോഗയോഗ്യമായ ഇൻ്റീരിയർ സ്പേസോടെയാണ് വരുന്നതെന്നും ലാൻഡ് റോവർ പറയുന്നു. ഇന്റീരിയറിനെ ശുദ്ധീകരിക്കാൻ എയർ പ്യൂരിഫയർ സവിശേഷതയും 3D സറൗണ്ട് വ്യൂ വാഗ്ദാനം ചെയ്യുന്ന നിരവധി ക്യാമറകളും ക്ലിയർസൈറ്റ് 2 ഗ്രൗണ്ട് വ്യൂ സാങ്കേതികവിദ്യയും എസ്‌യുവിയിൽ വരുന്നുണ്ട്.

More from DriveSpark

Article Published On: Thursday, April 11, 2024, 19:49 [IST]
English summary
Indias jaguar land rover reports an 81 percentage increase in retail sales year over year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X