ഭാരത് NCAP ഇടിപ്പരീക്ഷ പ്രകാരം ഏറ്റവും സുരക്ഷിതമായ 5 എസ്‌യുവികള്‍! അഞ്ചില്‍ അഞ്ചും ടാറ്റ

ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന കാറുകളെ 'സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ' എന്ന ക്യാമ്പയിനിന് കീഴില്‍ ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാമിന് (GNCAP) കീഴിലായിരുന്നു അടുത്ത കാലത്ത് വരെ പരീക്ഷിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ തദ്ദേശീയമായി ഭാരത് NCAP എന്ന തദ്ദേശീയമായ ക്രാഷ് ടെസ്റ്റ് പ്രോഗ്രാം കൊണ്ടുവന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതലാണ് ഭാരത് NCAP ക്രാഷ് ടെസ്റ്റുകളുടെ ഫലങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത്. ഏജന്‍സി ഇതുവരെ എട്ട് കാറുകള്‍ വരെ വിലയിരുത്തി. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സേഫ്റ്റി വിലയിരുത്തുന്ന ഏജന്‍സി കഴിഞ്ഞ ചൊവ്വാഴ്ച് മൂന്ന് കാറുകളുടെ ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ടാറ്റ മോട്ടോര്‍സിന്റെ മൂന്ന് എസ്‌യുവികളും ഫ്രഞ്ച് കമ്പനിയായ സിട്രണിന്റെ ഒരു കൂപ്പെ എസ്‌യുവിയുമടക്കം നാല് വാഹനങ്ങളുടെ ഫലങ്ങളാണ് പുറത്തുവന്നത്. ഇതില്‍ ഇലക്ട്രിക് കാറുകളും ഐസി എഞ്ചിന്‍ മോഡലുകളും ഉള്‍പ്പെട്ടിരുന്നു. ഭാരത് NCAP സേഫ്റ്റി റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഏറ്റവും സുരക്ഷിതമായ 5 എസ്‌യുവികള്‍ ഏതൊക്കെയാണെന്നാണ് നമ്മള്‍ ഇനി പരിശോധിക്കാന്‍ പോകുന്നത്.

tata punch ev

ടാറ്റ പഞ്ച് ഇവി: ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ പുറത്തിറക്കുന്ന ഏറ്റവും ചെറിയ ഇലക്ട്രിക് എസ്‌യുവിയായ പഞ്ച് ഇവി ഇടിക്കൂട്ടില്‍ 5 സ്റ്റാര്‍ റേറ്റിംഗാണ് നേടിയത്. ഈ വര്‍ഷം ആദ്യം ക്രാഷ് ടെസ്റ്റിന് വിധേയമായ പഞ്ച് ഇവി മുതിര്‍ന്നവരുടെയും കുട്ടികളുടെയും സംരക്ഷണത്തില്‍ ഏറ്റവും മികച്ച ഫലം നേടി. മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ മൊത്തം 32 പോയിന്റില്‍ 31.46 പോയിന്റാണ് മൈക്രോ എസ്‌യുവി നേടിയത്. കുട്ടികളുടെ സംരക്ഷണത്തില്‍ 45 പോയിന്റ് ലഭിച്ചു.

6 എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഹില്‍ ഹോള്‍ഡ്, ഹില്‍ ഡിസന്റ് കണ്‍ട്രോളുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ് എന്നിവയാണ് പഞ്ച് ഇവിയില്‍ വരുന്ന സേഫ്റ്റി ഫീച്ചറുകള്‍. പഞ്ച് ഇവിക്ക് ഇന്ത്യയില്‍ നിലവില്‍ നേരിട്ടുള്ള എതിരാളികളില്ല.

tata curvv ev

ടാറ്റ കര്‍വ്: ഏവരും പ്രതീക്ഷിച്ച പോലെ തന്നെ ടാറ്റയില്‍ നിന്നുള്ള ഏറ്റവും പുതിയ കാറും സേഫ്റ്റിയുടെ കാര്യത്തില്‍ എ പ്ലസ് നേടി. കൂപ്പെ ഇലക്ട്രിക് എസ്‌യുവി മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ 32-ല്‍ 30.81 പോയിന്റ് സ്‌കോര്‍ ചെയ്തപ്പോള്‍ കുട്ടികളുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ 49-ല്‍ 44.83 പോയിന്റ് നേടി.

6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകളും ക്യാമറയും, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്കുകള്‍ എന്നീ സേഫ്റ്റി ഫീച്ചറുകള്‍ ഇവിയില്‍ സ്റ്റാന്‍ഡേര്‍ഡാണ്. കൂടെ ADAS , 360 ഡിഗ്രി ക്യാമറ എന്നിവ അധിക സുരക്ഷ വാഗ്ദാനം ചെയ്യുന്നു.

ടാറ്റ ഹാരിയര്‍: ഭാരത് NCAP ഇടിക്കൂട്ടില്‍ ആദ്യം പരീക്ഷിക്കപ്പെട്ട കാറുകളില്‍ ഒന്നാണ് ടാറ്റ ഹാരിയര്‍ ഫെയ്‌സ്‌ലിഫ്റ്റ്. മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ 30.08 പോയിന്റും കുട്ടികളുടെ സംരക്ഷണത്തില്‍ 44.54 പോയിന്റുമായി 5 സീറ്റര്‍ എസ്‌യുവി 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് കരസ്ഥമാക്കി. സ്റ്റാന്‍ഡേര്‍ഡായി എല്ലാ യാത്രക്കാര്‍ക്കും ആറ് എയര്‍ബാഗുകള്‍, ESC, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവ എസ്‌യുവിയില്‍ ടാറ്റ വാഗ്ദാനം ചെയ്യുന്നു.

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS), 360 ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, സെന്‍സറുകള്‍ എന്നിവയും ടാറ്റ ഹാരിയര്‍ എസ്‌യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നു. എംജി ഹെക്ടര്‍, മഹീന്ദ്ര XUV700 എന്നിവയടക്കമുള്ള വമ്പന്‍ എതിരാളികളുമായിട്ടാണ് ഹാരിയര്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റുമുട്ടുന്നത്.

tata safari and harrier

ടാറ്റ സഫാരി: ഹാരിയറിനൊപ്പം അതിന്റെ മൂന്ന് വരി പതിപ്പായ സഫാരിയും ഭാരത് NCAP-ല്‍ നിന്ന് 5 സ്റ്റാര്‍ റേറ്റിംഗുമായാണ് തിരിച്ചെത്തിയത്. മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തില്‍ 32-ല്‍ 30.08 പോയിന്റ് സഫാരി നേടി. അതേസമയം കുട്ടികളുടെ സംരക്ഷണത്തില്‍ 49-ല്‍ 44.54 പോയിന്റാണ് സ്‌കോര്‍ ചെയ്യാനായത്. ഹാരിയര്‍ എസ്‌യുവിയില്‍ കാണപ്പെടുന്ന സേഫ്റ്റി ഫീച്ചറുകള്‍ സഫാരിയിലും സുരക്ഷയൊരുക്കുന്നു.

ടാറ്റ നെക്‌സോണ്‍ ഇവി: ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ അഞ്ചാമത്തെ എസ്‌യുവിയും ഒരു ഇലക്ട്രിക് മോഡലാണ്. പഞ്ച് ഇവിക്കൊപ്പമാണ് നെക്സോണ്‍ ഇവിയുടെ ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ പുറത്ത് വന്നത്. എന്നാല്‍ ടെസ്റ്റ് ഫലങ്ങളില്‍ നെക്‌സോണ്‍ ഇവിക്ക് പഞ്ച് ഇവിയേക്കാള്‍ കുറവ് പോയിന്റുകളാണ് നേടാന്‍ സാധിച്ചത്. മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ 29.86 പോയിന്റും കുട്ടികളുടെ സംരക്ഷണത്തില്‍ 44.95 പോയിന്റും നേടിയാണ് നെക്‌സോണ്‍ ഇവി 5 സ്റ്റാര്‍ അടിച്ചെടുത്തത്.

6 എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, സെന്‍സറുകള്‍ എന്നിവയാണ് സബ് 4 മീറ്റര്‍ ഇലക്ട്രിക് എസ്‌യുവിയിലെ ചില സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി ഫിറ്റ്‌മെന്റുകള്‍. 360 ഡിഗ്രി ക്യാമറ, ടിപിഎംഎസ്, ഹില്‍ അസിസ്റ്റ് തുടങ്ങിയ സവിശേഷതകളും ഇത് വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര XUV400, അടുത്തിടെ പുറത്തിറങ്ങിയ എംജി വിന്‍ഡ്‌സര്‍ ഇവി എന്നിവയുമായാണ് നെക്‌സോണ്‍ ഇവി എതിരിടുന്നത്.

More from DriveSpark

Article Published On: Thursday, October 17, 2024, 15:34 [IST]
English summary
Indias top 5 safest suvs according to bharat ncap safety ratings all from tata
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X