ഥാർ റോക്‌സിൻ്റെ ഇൻ്റീരിയർ ചിത്രങ്ങൾ വൈറൽ, ജിംനിയുടെ കാര്യം ഇനി കഷ്ടത്തിലാകുമല്ലോ

മഹീന്ദ്ര ഥാറിൻ്റെ ഫൈവ് ഡോർ മോഡലിൻ്റെ അപ്ഡേഷനുകൾ ഓരോ ദവസവും പുറത്ത് വിട്ടു കൊണ്ടിരിക്കുകയാണ്. മാരുതിക്ക് ഇതൊക്കെ കാണുമ്പോൾ ചങ്ക് പൊടിയുന്നുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഫൈവ് ഡോർ ഥാറിൻ്റെ പേര് അർമഡാ എന്നൊക്കൊയാണ് എന്ന പല ഊഹാപോഹങ്ങളും വന്നിരുന്നു, എന്നാൽ കഴിഞ്ഞ ദിവസമാണ് ഥാർ ഫൈവ് ഡോറിൻ്റെ പേര് റോക്‌സ് എന്നാണെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചത്. വാഹനത്തിൻ്റെ പല ചിത്രങ്ങളും ഇതിനോടകം തന്നെ പുറത്തായിട്ടുണ്ട്. ഇപ്പോഴിതാ വാഹനത്തിൻ്റെ ഇൻ്റീരിയർ ചിത്രങ്ങൾ പ്രത്യേകിച്ച് പിൻഭാഗത്തെ സീറ്റിൻ്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

പിന്നിലെ സ്പേസും ക്യാബിനും കാണിക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ തന്നെ മനസിലാകും ത്രീ ഡോറിൽ നിന്ന് തികച്ചു വ്യത്യസ്തമായി തന്നെയാണ് പുതിയ ഫൈവ് ഡോറിൻ്റെ സ്പേസും സംവിധാനങ്ങളുമൊക്കെ. ഇലക്ട്രിക് സൺറൂഫും മുൻവശത്ത് ഒരു ഫ്രീ-സ്റ്റാൻഡിംഗ് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, ഒരു ചങ്കി സ്റ്റിയറിംഗ് വീൽ, റൗണ്ട് എസി വെൻ്റുകൾ, സ്റ്റോറേജ് സ്പേസുകൾക്കായി മുൻ സീറ്റുകൾക്കിടയിൽ ധാരാളം ഇടയുണ്ട്. പിൻവശത്തെ ഡോറിലാണ് പിന്നിലെ ഡോർ ഹാൻഡിലുകൾ വരുന്നത്.

എക്സ്റ്റൻഡഡ് വീൽബേസും റിയർ സീറ്റുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള അധിക ഡോറുകളുമായിരിക്കും മഹീന്ദ്ര ഥാർ 5-ഡോറിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസങ്ങളിൽ ഉൾപ്പെടുന്നവ. മറ്റ് ഡിസൈൻ മാറ്റങ്ങളിൽ സി-മോട്ടിഫ് എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകളും ഒരു മെറ്റൽ ടോപ്പ് ഓപ്ഷനുമാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് നിലവിലെ ഥാർ 3-ഡോർ പതിപ്പിന് കമ്പനി നൽകില്ല.

കൂടാതെ, പ്രീമിയം ഫീൽ ഒരുക്കുന്നതിനായി ഥാർ 5-ഡോറിന് ഡ്യുവൽ-ടോൺ അലോയ് വീലുകളും മഹീന്ദ്ര ആൻഡ് മഹീന്ദ്ര സമ്മാനിക്കും. ഇത്തരം പരിഷ്ക്കാരങ്ങൾ മാറ്റി നിർത്തിയാൽ വാഹനം 3-ഡോർ മോഡലിന് സമാനമായിരിക്കും. എക്സ്റ്റീരിയറിലേതു പോലെ തന്നെ ഇന്റീരിയറിലും മാറ്റങ്ങളുണ്ടാവും. ഥാർ 5-ഡോർ പതിപ്പിന് ബീജ് അപ്‌ഹോൾസ്റ്ററിയും അകത്ത് ഡ്യുവൽ ഡിജിറ്റൽ ഡിസ്‌പ്ലേകളും ബ്രാൻഡ് ഒരുക്കുമെന്ന് മുമ്പ് പുറത്തുവന്ന സ്പൈ ചിത്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഫീച്ചറുകളുടെ കാര്യത്തിൽ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകൾ (ഒന്ന് ഇൻഫോടെയ്ൻമെൻ്റിനും മറ്റൊന്ന് ഇൻസ്ട്രുമെൻ്റേഷനും) ലഭിക്കുമെന്നാണ് വിവരം. ഇനി സേഫ്റ്റിയിലേക്ക് നോക്കിയാൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗിന് പുറമെ 6 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, റിയർ ഡിസ്‌ക് ബ്രേക്കുകൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) എന്നിവ ഉൾപ്പെടാനും സാധ്യതയുണ്ട്.

നിലവിലെ 3-ഡോർ മോഡലിൻ്റെ അതേ 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ മഹീന്ദ്ര പുതിയ 5-ഡോർ മോഡലും വാഗ്ദാനം ചെയ്യുമെന്നാണ് വിവരം. പക്ഷേ അധിക പെർഫോമൻസിനായി റീട്യൂൺ ചെയ്യാനും സാധ്യതയുണ്ട്. ഗിയർബോക്‌സ് സംവിധാനങ്ങളും സമാനമായിരിക്കും. അതായത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ വാഹനം എത്തുമെന്ന് സാരം.

റിയർ-വീൽ-ഡ്രൈവ് (RWD), ഫോർ വീൽ ഡ്രൈവ് (4WD) കോൺഫിഗറേഷനുകളും ഏറ്റവും പുതിയ 5-ഡോർ പതിപ്പ് ഓഫർ ചെയ്യപ്പെടാൻ സാധ്യതയുണ്ട്. മഹീന്ദ്ര ഥാറിന്റെ ഈ മോഡൽ ഓഗസ്റ്റ് 15-ലെ അരങ്ങേറ്റത്തിന് ശേഷം ഉത്സവ സീസണോടെ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വില ഏകദേശം 15 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കാൻ സാധ്യതയുണ്ട്. ഫോഴ്‌സ് ഗൂർഖ, മാരുതി സുസുക്കി ജിംനി പോലുള്ള പഴയകാല എതിരാളികളോട് തന്നെയായിരിക്കും കക്ഷിയുടെ തുടർന്നുള്ള മത്സരവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 23, 2024, 10:46 [IST]
English summary
Interior space and cabin of five door thar images leaked checkout the details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X