പുത്തൻ ഡിസയറിന്റെ 5-സ്റ്റാർ റേറ്റിംഗ് ഉള്ളതോ അതോ തള്ളോ? സത്യം ഇതാ!

ഇതുവരെ സേഫ്റ്റിയുടെ കാര്യത്തിൽ പപ്പടം എന്ന് എണ്ണപ്പെട്ടിരുന്ന കമ്പനി പെട്ടെന്ന് ഒരു ദിവസം 5 -സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കോംപാക്ട് സെഡാൻ അവതരിപ്പിച്ചത് ശരിക്കും എല്ലാവരേയും ഞെട്ടിച്ചുകളഞ്ഞ ഒരു വാർത്ത തന്നെയാണ്. എന്നാൽ ആ അംബരപ്പിനൊപ്പം ആളുകൾക്ക് ഒട്ടനവധി സംശയങ്ങളും ഉയർന്നു. ഡിസയറിൻ്റെ സുരക്ഷയെക്കുറിച്ചുള്ള പുത്തൻ അവകാശവാദങ്ങൾ മുഴുവനും സത്യമോ എന്ന ആശങ്ക ഒരു വലിയ വിഭാഗം ജനങ്ങൾക്ക് ഇപ്പോഴുമുണ്ട്. ഒറ്റ രാത്രകൊണ്ട് മാരുതിയ്ക്ക് മാനസാന്ത്രമുണ്ടായോ എന്നുവരെ ജനങ്ങൾ ചന്തിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.

കാരണം നേരത്തെ മാരുതി കാറുകൾ അവയുടെ അത്ര ദൃഡമല്ലാത്ത ബിൽഡ് ക്വാളിറ്റിയ്ക്കും കാര്യമായ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തിനും കുപ്രസിദ്ധമായിരുന്നു എന്ന് നമുക്ക് ഏവർക്കും അറിയാം. മൂന്നാം തലമുറ ഡിസയർ ഉൾപ്പടെ മിക്ക കാറുകളും 0-2 സ്റ്റാർ റേറ്റിംഗുമായി GNCAP ക്രാഷ് ടെസ്റ്റ് വിജയിക്കുന്നതിൽ നന്നേ പരാജയപ്പെട്ടിരുന്നു.

5-

മൂന്നാം തലമുറ മോഡൽ കുറഞ്ഞ 2 -സ്റ്റാർ റേറ്റിംഗ് സ്കോർ ചെയ്ത സാഹചര്യത്തിൽ, നാലാം -തലമുറ മോഡൽ പൂർണ്ണമായ 5 -സ്റ്റാർ റേറ്റിംഗുമായി ഇന്ത്യൻ വിപണിയ്ക്ക് ഒരു ഷോക്ക് ട്രീറ്റുമെന്റ് തന്നെയാണ് തന്നത്. ഇത്തവണ GNCAP വാഹനത്തിൻ്റെ കഴിവുകൾ വ്യക്തമായി പരിശോധിക്കുന്നതിനായി ഡിസയർ LXi വേരിയൻ്റിൽ നിന്ന് ആരംഭിക്കുന്ന മോഡൽ നിരയിൽ നിന്ന് വളരെ റാണ്ടമായി ആറ് മോഡലുകൾ തിരഞ്ഞെടുക്കുകയായിരുന്നു.

അപ്പോൾ എന്താണ് മുൻകാല മോഡലുകളിൽ നിന്ന് മാറിയത്? നേരത്തെ, മാരുതി മോഡലുകൾ ഭാരം കുറയ്ക്കുന്നതിനും കാര്യക്ഷമതയ്‌ക്കുമായി തങ്ങളുടെ മിക്ക ബജറ്റ് മോഡലുകളിലും കനം കുറഞ്ഞ ഷീറ്റ് മെറ്റലാണ് വാഗ്ദാനം ചെയ്തിരുന്നത്. പുതുതലമുറയിലും ഇക്കാര്യത്തിൽ കാര്യമായ മാറ്റം ഇല്ലെങ്കിലും, മാരുതി തങ്ങളുടെ പണിപ്പുരയിലേക്കും ഡ്രോയിംഗ് ബോർഡിലേക്കും ഒരു തിരിഞ്ഞുനോട്ടം നടത്തി, ഡിസയറിൽ ഉപയോഗിക്കുന്ന ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്തു.

5-

പുതിയ സെഡാൻ്റെ ഷാസി സ്ട്രക്ച്ചറൽ റിജിഡിറ്റി മെച്ചപ്പെടുത്തുന്നതിന് 20 ശതമാനം അൾട്രാ ഹൈ സ്ട്രെംഗ്ത്ത് സ്റ്റീൽ ഉൾപ്പെടെ 45 ശതമാനം വരെ നല്ല കരുത്തുള്ള സ്റ്റീലാണ് വ്യാപകമായി ഉപയോഗിക്കുന്നത്. കൂടാതെ, സേഫ്റ്റിയുടെ കാര്യത്തിൽ ഒരു സ്റ്റെപ്പ് കൂടെ എടുത്തുവെയ്ക്കാൻ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ തയ്യാറായി.

ഇനി അക്കാര്യത്തിൽ ഒരു പിശുക്ക് വേണ്ട എന്ന് കരുതിക്കൊണ്ട് പുതിയ സ്വിഫ്റ്റ്, ഡിസയർ മോഡലുകളിൽ ആറ് എയർബാഗുകൾ കമ്പനി ഇപ്പോൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം പുതിയ തലമുറ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോം കേടുപാടുകൾ കുറയ്ക്കുന്നതിന് മികവോടെ രൂപകൽപ്പന ചെയ്‌തിരിക്കുന്നു, തൽഫലമായി കൂടുതൽ സംരക്ഷണം വാഹനത്തിന് ലഭിക്കുന്നു.

5-

അതിനാൽ, പുതിയ ഡിസയറിൻ്റെ സുരക്ഷാ റേറ്റിംഗുകൾ യഥാർത്ഥമാണ് എന്ന് തന്നെ പറയാം! രാജ്യത്തെ മറ്റ് ഏത് കോംപാക്ട് സെഡാൻ മോഡലിനെക്കാളും സുരക്ഷിതമാണ് പുതിയ നാലാം തലമുറ ഡിസയർ. പ്ലാറ്റ്ഫോം പോലെ തന്നെ, മോഡലിൻ്റെ ബോഡി ഷെല്ലും കൂടുതൽ ലോഡിംഗിനായി സ്ഥിരതയുള്ളതായി റേറ്റുചെയ്തിട്ടുണ്ട്.

ഇത് വാഹനത്തിൻ്റെ സുരക്ഷയുടെ ഒരു പ്രധാന ഹൈലൈറ്റാണ്. പുതിയ ഡിസയർ രൂപകൽപ്പന ചെയ്യുന്നതിലും അതിൻ്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെയും മാരുതി മുന്നോട്ട് വെച്ചത് കൈയ്യടി അർഹിക്കുന്ന ഒരു പ്രവർത്തനമാണ്. ഡിസയർ നേടിയ 5 -സ്റ്റാർ സേഫ്റ്റി റേറ്റിംഗ് മാരുതിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ തന്നെയാണ്.

More from DriveSpark

Article Published On: Sunday, November 17, 2024, 8:30 [IST]
English summary
Is 2024 maruti dzire 5 star safety rating real or scam explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X