ഡിസംബറിൻ്റെ തണുപ്പിൽ നിങ്ങളുടെ ഇസൂസുവിന് ഒരു കരുതൽ വേണ്ടേ, വിൻ്റർ ക്യാമ്പുമായി ബ്രാൻഡ്

എസ്‌യുവികളുടെ കാര്യത്തിലും പിക്കപ്പ് ട്രക്കുകളുടെ കാര്യത്തിലും ഒട്ടും പിന്നിൽ അല്ലാത്ത ബ്രാൻഡാണ് ഇസുസു. വിൽപ്പനയിലുളള മികവും മുന്നേറ്റവും സർവീസിലും നൽകുന്നതാണ് ഇസുസുവിൻ്റെ എടുത്ത് പറയേണ്ട പ്രത്യേകതകളിൽ ഒന്ന്. ഇപ്പോൾ ഇസൂസു മോട്ടോഴ്‌സ് ഇന്ത്യ അതിൻ്റെ D-MAX പിക്ക്-അപ്പുകൾക്കും SUV-കൾക്കുമായി രാജ്യവ്യാപകമായി 'ഇസുസു ഐ കെയർ വിൻ്റർ ക്യാമ്പ് നടത്തുകയാണ്. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് വേണ്ടി മികച്ച ആനുകൂല്യങ്ങളും അത് പോലെ തന്നെ വാഹനങ്ങൾക്ക് എല്ലാ വിധത്തിലുളള പരിശോധനകളും ക്യാമ്പിലൂടെ ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഡിസംബർ 9-ന് ആരംഭിച്ച് 14 വരെയാണ് ക്യാമ്പ് നടക്കുക.

ചെക്കപ്പ് മാത്രമല്ല ഉപഭോക്താക്കൾക്ക് അവരുടെ വാഹനങ്ങൾക്കായി പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ക്യാമ്പിൻ്റെ ഭാഗമായി ലഭിക്കുന്ന ഓഫറുകളെ കുറിച്ച് നോക്കിയാൽ സൗജന്യമായി 37-പോയിൻ്റ് സമഗ്ര പരിശോധനയാണ് വാഹനത്തിന് ലഭിക്കുക, അതോടൊപ്പം തന്നെ പണിക്കൂലിയിൽ 10 ശതമാനം കിഴിവുണ്ട്. പാർ്ട്സുകൾക്ക് 5 ശതമാനം ഓഫറുണ്ട്. ഓയിലുകൾക്കും മറ്റ് ദ്രാവകങ്ങൾക്കുമായി 5 ശതമാനത്തിൻ്റെ കിഴിവുണ്ട്, അതിനൊപ്പം സൗജന്യമായി നിങ്ങളുടെ വാഹം റീജെൻ ചെയ്തു ലഭിക്കുകയും ചെയ്യും.

Isuzu winter camp

ഏതൊക്കെ പ്രദേശങ്ങളിലാണ് വിൻ്റർ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് നോക്കിയാൽ അഹമ്മദാബാദ്, ബാരാമുള്ള, ബംഗളൂരു, ഭാണ്ഡൂപ്പ് (മുംബൈ), കോഴിക്കോട്, ചെന്നൈ, കോയമ്പത്തൂർ, ദിമാപൂർ, ദുർഗാപൂർ, ഗാന്ധിധാം, ഗോരഖ്പൂർ, ഗുരുഗ്രാം, ഗുവാഹത്തി, ഹിസാർ, ഹുബ്ബള്ളി, ഹൈദരാബാദ്, എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ISUZU- യുടെ എല്ലാ അംഗീകൃത സേവന സൗകര്യങ്ങളിലും വിൻ്റർ ക്യാമ്പ് സംഘടിപ്പിക്കും.

കുറച്ച് കൂടി വിശദമായി പറഞ്ഞാൽ ഇൻഡോർ, ഇറ്റാനഗർ, ജയ്പൂർ, ജയ്ഗാവ്, ജമ്മു, ജലന്ധർ, ജോധ്പൂർ, കർണാൽ, കൊച്ചി, കോലാപൂർ, കൊൽക്കത്ത, കുർണൂൽ, ലഖ്‌നൗ, എൽബി നഗർ (ഹൈദരാബാദ്), ലേ, മധുരൈ, മാണ്ഡി, മംഗലാപുരം, മെഹ്‌സാന, മൊഹാലി, മുംബൈ, മൈസൂർ, നാഗ്പൂർ, നാസിക്, ന്യൂഡൽഹി, നോയിഡ, നെല്ലൂർ, പട്‌ന, പൂനെ, റായ്‌പൂർ, രത്‌നഗിരി, രാജമുണ്ട്രി , രാജ്‌കോട്ട്, സത്താറ, ശിവമോഗ, സിലിഗുരി, സോലാപൂർ, സൂറത്ത്, തിരുനെൽവേലി, തിരുപ്പതി, ട്രിച്ചി, തിരുവനന്തപുരം, വഡോദര, വിജയവാഡ, വിശാഖപട്ടണം.

ഇസുസുവിൻ്റെ പുതിയ വാർത്തകളിലേക്ക് നോക്കിയാൽ ഇസൂസു D -മാക്സും, MU-X നുമായി ഒരു പുതിയ മൈൽഡ് -ഹൈബ്രിഡ് ഡീസൽ ഓപ്ഷൻ ഇസൂസു അവതരിപ്പിക്കുകയാണ്. മികച്ച മൈലേജും മെച്ചപ്പെടുത്തിയ പെർഫോമെൻസും ഈ സംവിധാനം വാഗ്ദാനം ചെയ്യുന്നു. 2.2 ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ 161 bhp മാക്സ് പവറും 400 Nm ടോർക്കും പുറപ്പെടുവിക്കുന്നു. എഞ്ചിൻ ഒരു വേരിയബിൾ ടർബോചാർജർ, മെച്ചപ്പെട്ട കംബഷൻ, മുമ്പത്തേക്കാൾ കൂടുതൽ നിശബ്ദമായി പ്രവർത്തനം എന്നിവ സാധ്യമാക്കുന്നു.

2025 ഇസൂസു D -മാക്സ്, MU-X ജോഡി അടുത്തയാഴ്ച തായ്‌ലൻഡിൽ അവതരിപ്പിക്കും. മൈൽഡ് -ഹൈബ്രിഡ് ഡി -മാക്‌സിന്റെ ബേസ് സ്പെക്ക് വേരിയൻ്റിന് 595,000 THB ( ഏകദേശം 13.86 ലക്ഷം രൂപ) വിലയ്ക്ക് എത്തും, അടുത്തതായി MU-X -ന് 1,194,000 THB (27.82 ലക്ഷം രൂപ) വിലയിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഡീസൽ ഹൈബ്രിഡിന്റെ കൂടുതൽ വിവരങ്ങൾ ജാപ്പനീസ് നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. മറുവശത്ത് ഡീസൽ പവർട്രെയിന്റെ കാര്യത്തിൽ, 2.2 മാക്സ്ഫോഴ്സ് എഞ്ചിൻ പുതിയ എട്ട് -സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി മാത്രമാണ് കണക്ട് ചെയ്തിരിക്കുന്നത്. നോർമൽ ഡീസൽ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, മൈൽഡ് -ഹൈബ്രിഡ് സിസ്റ്റം സ്റ്റാർട്ടപ്പിൽ 56 ശതമാനം കൂടുതൽ ടോർക്ക് വാഗ്ദാനം ചെയ്യുകയും മൈലേജിന്റെ കാര്യത്തിൽ 10 ശതമാനം മെച്ചപ്പെടുത്തലും നൽകുന്നു.

ബേസ് മോഡലിൽ 1.9 ലിറ്റർ എഞ്ചിൻ യൂണിറ്റ് 148 bhp സൃഷ്ടിക്കുമ്പോൾ ടോപ്പ് -സ്പെക്ക് 3.0 ലിറ്റർ വേരിയൻ്റ് 187 bhp പവർ പുറപ്പെടുവിക്കുന്നു, ഇവ രണ്ടും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ലഭ്യമാണ്. മൈൽഡ് -ഹൈബ്രിഡ് പവർട്രെയിൻ 2025 -ൽ അന്താരാഷ്ട്രതലത്തിൽ പല പ്രമുഖ വിപണികളിലും പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, December 8, 2024, 17:00 [IST]
English summary
Isuzu conducting a nation wide isuzu i care winter camp all things to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X