ഇസൂസു എന്ന സുമ്മാവാ!ഒരു ലക്ഷം യൂണിറ്റുകളുമായി ജാപ്പനീസ് ബ്രാൻഡ് കുതിക്കുന്നു

ഇസൂസു എന്ന പേര് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഇപ്പോൾ വി ക്രോസ് എന്ന മോഡലാണ് മനസിലേക്ക് വരുന്നത്. ഓഫ്റോഡ് വാഹനങ്ങൾക്കിടയിൽ ഥാർ,ജിപ്സി എന്നീ മോഡലുകളെ പോലെ വലിയ ആരാധകവൃന്ദം ഉളള ഒരു മോഡൽ തന്നെയാണ് ഇത് എന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ. ഇപ്പോഴിതാ ജാപ്പനീസ് ബ്രാൻഡ് തങ്ങളുടെ പുതിയ നാഴികകല്ല് സ്വന്തമാക്കിയതിൻ്റെ സന്തോഷവാർത്ത പങ്കുവച്ചിരിക്കുകയാണ്. ആന്ധ്രാപ്രദേശിലുള്ള ബ്രാൻഡിൻ്റെ ശ്രീ സിറ്റി നിർമ്മാണ കേന്ദ്രത്തിൽ ഒരു ലക്ഷം യൂണിറ്റ് ഉൽപ്പാദന പിന്നിട്ടു എന്ന് ഇസുസു മോട്ടോഴ്‌സ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ, ഇന്ത്യൻ വിപണിയിലെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി കമ്പനി വാഹനങ്ങളുടെയും എഞ്ചിനുകളുടെയും ഉത്പാദനം ഇരട്ടിയാക്കിയിട്ടുണ്ടെന്നാണ് ഇസുസു പറയുന്നത്. 2016-ലാണ് ശ്രീ സിറ്റി പ്ലാന്റ് സ്ഥാപിച്ചുകൊണ്ട് ഇസുസു മോട്ടോർ ഇന്ത്യ തങ്ങളുടെ പ്രവർത്തനം ആരംഭിക്കുന്നത്. 2020 ൽ, കമ്പനി അതിന്റെ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിൻ്റെ ഭാഗമായി, എഞ്ചിൻ അസംബ്ലി പ്ലാന്റും ഉദ്ഘാടനം ചെയ്തിരുന്നു.

isuzu 1 lakh units production milestone

ബ്രാൻഡിൻ്റെ പിക്കപ്പ് ട്രക്കുകൾക്ക് എക്കാലത്തും ഡിമാൻ്റുണ്ട്. വിൽപ്പന കൂടുതൽ മെച്ചപ്പെടുത്താനായി പിക്കപ്പിലേക്ക് പുതിയ ക്യാബ്-ഷാസി വേരിയന്റ് പുറത്തിറക്കിയിരുന്നു കമ്പനി. ഡി-മാക്‌സ് ലൈനപ്പ് വിപുലീകരിക്കാനായി കൊണ്ടുവന്ന വാണിജ്യ മോഡലിന് ഒരുപാട് പ്രത്യേകതകളാണുള്ളത്. പലതരം ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാവുന്ന തരത്തിലാണ് വണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പുതിയ ഇസുസു ഡി-മാക്‌സ് ക്യാബ്-ഷാസി പതിപ്പിന് 10 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

പുതിയ ഡി-മാക്‌സ് 1.7 സിംഗിൾ ക്യാബ്-ഷാസി വേരിയന്റ് എഫ്എംസിജി, ഫുഡ് ആൻഡ് കാറ്ററിംഗ്, ലാസ്റ്റ് മൈൽ ഡെലിവറി എന്നിവയും അത്തരം കൂടുതൽ ആപ്ലിക്കേഷനുകൾക്കും അനുയോജ്യമായതാണെന്നാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. കൊമേഴ്‌സ്യൽ വാഹനമാണെങ്കിലും അത്യാവിശ്യം വേണ്ടുന്ന ഫീച്ചറുകളാൽ ആള് സമ്പന്നനാണെന്ന് ബ്രാൻഡ് ഉറപ്പുവരുത്തിയിട്ടുണ്ട്.

isuzu 1 lakh units production milestone

ഡി-മാക്‌സ് സിംഗിൾ ക്യാബ്-ഷാസി സിംഗിൾ ക്യാബ് പിക്കപ്പിൽ ഇൻ്റീരിയറിന് ഫാബ്രിക് അപ്ഹോൾസ്റ്ററി, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെൽറ്റുകൾ, ഗിയർഷിഫ്റ്റ് ഇൻഡിക്കേറ്ററോടുകൂടിയ മൾട്ടി-ഇൻഫർമേഷൻ (MID) ഡിസ്‌പ്ലേ, കൊളാപ്സിബിൾ സ്റ്റിയറിംഗ് കോളം എന്നിവയും അതിലേറെയും പോലെയുള്ള എല്ലാ അടിസ്ഥാന സവിശേഷതകളും ഇസൂസു ഒരുക്കിയിട്ടുണ്ട്. ഡ്രൈവ്‌ട്രെയിനിനുള്ള അണ്ടർബോഡി സ്റ്റീൽ പരിരക്ഷയാണ് പിക്കപ്പിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റ്.

ഇത് പാക്കേജിന് ഡി-മാക്‌സ് സിംഗിൾ ക്യാബ്-ഷാസി പതിപ്പിന് കൂടുതൽ ഈട് നൽകുന്ന സംഗതിയാണ്. ഡി-മാക്‌സിന് ഒരു ബ്രേക്ക് ഓവർറൈഡ് സിസ്റ്റവും ലഭിക്കുന്നുണ്ട്. ഇത് പാനിക് ബ്രേക്കിംഗിൽ എഞ്ചിൻ പവർ ഓഫ് ചെയ്യുന്ന ഫീച്ചറാണ്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷൻ ചുമതലകൾക്കായി യഥാക്രമം മുൻവശത്തും പിന്നിലും ഇൻഡിപ്പെൻഡഡ് കോയിൽ സ്പ്രിംഗുകളും റിഗ്ഗിഡ് ലീഫ് സ്പ്രിംഗുകളുമാണ് കമ്പനി കൊടുത്തിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് അവരുടെ അതാത് ബിസിനസ് ആവശ്യകതകൾക്ക് ഏറ്റവും അനുയോജ്യമായ ലോഡ് ബോഡികൾ പൂർണമായും നിർമിക്കാനുള്ള ഓപ്ഷനും കമ്പനി നൽകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. 3,800 ആർപിഎമ്മിൽ 78 bhp പവറും 1,500-2,400 ആർപിഎമ്മിൽ 176 Nm ടോർക്കും വികസിപ്പിക്കുന്ന പരിചിതമായ 2.5 ലിറ്റർ 4JA1 ഡീസൽ എഞ്ചിനാണ് ഇസൂസു ഡി-മാക്‌സ് ക്യാബ്-ഷാസി വേരിയൻ്റിന് കരുത്തേകുന്നത്.

ഈ ഡീസൽ എഞ്ചിൻ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് വിപണനത്തിന് എത്തിയിരിക്കുന്നത്. കൊമേഴ്‌സ്യൽ വാഹനമായതിനാൽ തന്നെ ഓട്ടോമാറ്റിക് മോഡൽ വാഹനത്തിലില്ല. റിയർവീൽ ഡ്രൈവാണ് ഇസൂസുവിന്റെ പുതിയ ഡി-മാക്‌സ് സിംഗിൾ ക്യാബ്-ഷാസി പതിപ്പ്. എക്സ്റ്റീരിയർ ഡിസൈൻ ലൈനപ്പിലെ മറ്റ് മോഡലുകൾക്ക് സമാനമായി തുടരുകയാണ് ചെയ്യുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, December 19, 2024, 10:24 [IST]
English summary
Isuzu motors india announced crossing the 1 lakh units production milestone details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X