ലോഗോ മാറ്റത്തിൽ ഇലോൺ മസ്കിൻ്റെ പരിഹാസം, ടെസ്‌ലയെ പൂട്ടാൻ ഇലക്‌ട്രിക് കുപ്പായമണിയാൻ ടാറ്റയുടെ സ്വന്തം ജാഗ്വർ
ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ജാഗ്വർ ബ്രാൻഡ് എല്ലാവർക്കും പ്രിയപ്പെട്ടതാണ്. 2008 -ൽ ടാറ്റ ഏറ്റെടുത്തപ്പോൾ മുതലാണ് രാജ്യത്ത് കൂടുതലായി ജാഗ്വറിന് സ്വാധീനം കൂടി വന്നത്. ഇപ്പോൾ വീണ്ടും ജാഗ്വർ വാർത്തകളിലേക്ക് നിറയുകയാണ്. ജാഗ്വർ ഒരു പുതുക്കിയ ബ്രാൻഡ് ഐഡൻ്റിറ്റി അവതരിപ്പിച്ചിരിക്കുകയാണ്. 2026 മുതൽ ഇലക്ട്രിക് വാഹനങ്ങൾ മാത്രമായി നിർമ്മിക്കാനുള്ള ഒരുക്കത്തിൻ്റെ ഭാഗമായിട്ടാണ് ഈ പുതിയ നീക്കത്തെ കാണേണ്ടത്. ആദ്യത്തെ പുതിയ ഓൾ-ഇലക്‌ട്രിക് ജാഗ്വാർ, ലക്ഷ്വറി ജിടി ഡിസംബർ 2-ന് മിയാമി ആർട്ടിൽ അരങ്ങേറ്റം കുറിക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
കമ്പനി നിലവിൽ എഫ്-പേസ് ഇവി മോഡലിൻ്റെ വിൽപ്പനയുടെ അന്തിമ ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്, ഈ വർഷം അവസാനത്തോടെ അന്താരാഷ്ട്ര വിൽപ്പന അവസാനിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. മറ്റ് ICE മോഡലുകൾ 2025 വരെ തുടർന്നും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു സമ്പൂർണ ഇലക്‌ട്രിക് ലക്ഷ്വറി മാർക്ക് എന്നതിലേക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തുന്നതിന് വേണ്ടി ജാഗ്വർ അതിൻ്റെ സവിശേഷ സ്വഭാവം സ്ഥാപിക്കുന്ന നാല് പുതിയ ചിഹ്നങ്ങളാണ് വെളിപ്പെടുത്തിയത്.

ജാഗ്വറിൻ്റെ ലോഗോ മാറ്റത്തിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് ടെസ്‌ലയുടെ ഉടമയായ ഇലോൺ മസ്ക്. നിങ്ങൾ കാർ വിൽക്കുന്നുണ്ടോ എന്നാണ് ജാഗ്വറിൻ്റെ ലോഗോ മാറ്റത്തെ കുറിച്ച് കമൻ്റ് ചെയ്തിരിക്കുന്നത്. ഡിസംബർ രണ്ടിന് മിയാമിയിലേക്ക് വരു കാണിച്ചു തരാം എന്നാണ് കമ്പനി മസ്കിന് തിരിച്ച് മറുപടി നൽകിയിരിക്കുന്നത്. നിരവധി മികച്ചതും അത് പോലെ തന്നെ വിമർശനപരമായ കമൻ്റുകളും ഉയർന്ന് വരുന്നുണ്ട്.
ഈ വർഷം ജൂലൈയിലായിരുന്നു ജാഗ്വർ തങ്ങളുടെ ലക്ഷ്വറി ഇലക്ട്രിക് കാറുകളിൽ ഒന്നായ ഐ-പേസിനെ ജാഗ്വർ നിർത്തലാക്കിയത്. 2021-ലാണ് ഒരു കോടി രൂപയുടെ എക്സ്ഷോറൂം വിലയിൽ ഐ-പേസിനെ അവതരിപ്പിക്കുന്നത്. പുറത്തിറക്കിയപ്പോൾ ഇന്ത്യയിലെ രണ്ടാമത്തെ ആഡംബര ഇലക്ട്രിക് എസ്‌യുവിയായും ഇതറിയപ്പെട്ടു. ഔഡി ഇ-ട്രോൺ, മെർസിഡീസ് EQC പോലുള്ളവയോടാണ് വാഹനം മത്സരിച്ചിരുന്നത്.
എതിരാളികൾ കാലാനുസൃതമായ അപ്‌ഡേറ്റുകളുമായി മുന്നേറിയപ്പോൾ ഐ-പേസിന് ഇക്കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പരിഷ്ക്കാരങ്ങളൊന്നും സമ്മാനിക്കാൻ ജാഗ്വർ തയാറായില്ല. അങ്ങനെ വിൽപ്പന ഇടിയുകയും ചെയ്‌തു. ഇപ്പോൾ ഇന്ത്യയിൽ നിർത്തലാക്കിയെങ്കിലും അന്താരാഷ്‌ട്ര വിപണികളിൽ വാഹനത്തിന്റെ വിൽപ്പന കമ്പനി തുടരുകയാണ്. എന്നാൽ 2025 മുതൽ ആഗോളതലത്തിൽ ജാഗ്വർ ഇവികളുടെ അടുത്ത തലമുറ പതിപ്പുകൾ പുറത്തിറക്കുന്നതോടെ മോഡൽ അവിടെയും നിർത്തലാക്കും.
കൂപ്പെ ശൈലിയിലുള്ള എസ്‌യുവിക്ക് ഇലക്ട്രിക് സ്പോർട് യൂട്ടിലിറ്റി വാഹനമായിരുന്നു ജാഗ്വർ ഐ-പേസ്. ആദ്യമായി ഇന്ത്യയിൽ എത്തിയപ്പോൾ അക്കാലത്ത് ഓടിക്കാൻ കൂടുതൽ ആവേശകരമായ ഇലക്ട്രിക് എസ്‌യുവികളിലൊന്നായാണ് ഇത് അറിയപ്പെട്ടത്. അതിമനോഹരമായ രൂപവും ഡ്രൈവിംഗ് ഡൈനാമിക്‌സും മോഡലിനെ വേറിട്ടു നിർത്തി. എന്നാൽ സെഗ്മെന്റിലെ മറ്റ് എതിരാളികളെ പോലെ വിശാലമോ പ്രായോഗികമോ ആയിരുന്നില്ല.
ഒറ്റ ചാർജിൽ ഏകദേശം 470 കിലോമീറ്റർ (ക്ലെയിം ചെയ്യപ്പെട്ട) റേഞ്ച് വാഗ്ദാനം ചെയ്യുന്ന 90 kWh ബാറ്ററി പായ്ക്കാണ് ജാഗ്വർ ഐ-പേസ് ഇലക്ട്രിക് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. 395 bhp പവറിൽ 696 Nm torque വരെ ഉത്പാദിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ബാറ്ററി പായ്ക്ക് ജോടിയാക്കിയിരുന്നത്. ഇത് വെറും 4.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രാപ്‌തമായിരിക്കും. 100 കിലോവാട്ട് റാപ്പിഡ് ചാർജർ ഉപയോഗിച്ചാൽ വെറും 45 മിനിറ്റിനുള്ളിൽ മോഡലിന് 80 ശതമാനം വരെ വാഹനംചാർജ് ചെയ്യാനാകും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








