ഡിഫൻഡറിന് അന്യായ വിൽപ്പന, കണക്കുകൾ പുറത്ത് വിട്ട് ജാഗ്വാർ ലാൻഡ് റോവർ
രാജ്യത്ത് സെലിബ്രിറ്റികളിൽ ഭൂരിഭാഗം ആളുകളും സ്വന്തമാക്കുന്ന വാഹനമായി മാറിയിരിക്കുകയാണ് ലാൻഡ് റോവർ ഡിഫൻഡർ. എന്തായാലും 2025 സാമ്പത്തിക വർഷത്തിലെ വിൽപ്പന കണക്കുകൾ ജാഗ്വാർ ലാൻഡ് റോവർ പുറത്ത് വിട്ടതിൽ മുന്നിൽ നിൽക്കുന്നത് ഡിഫൻഡർ തന്നെയാണ്. ഈ കാലയളവിൽ, കമ്പനി 3,214 എസ്‌യുവികൾ ആണ് വിറ്റിരിക്കുന്നത്, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വിൽപ്പനയിൽ 36 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റേഞ്ച് റോവർ എസ്‌യുവിയുടെയും ലാൻഡ് റോവർ ഡിഫൻഡറിൻ്റെയും ഡിമാൻഡ് വർധിച്ചതാണ് മെച്ചപ്പെട്ട വിൽപ്പന സംഖ്യകൾക്ക് പ്രധാനമായും കാരണമായതെന്ന് ബ്രാൻഡ് എടുത്ത് പറയുന്നുണ്ട്.
ഈ വർഷമാദ്യം, മുൻനിര റേഞ്ച് റോവർ, റേഞ്ച് റോവർ സ്‌പോർട്ട് എസ്‌യുവികൾ എന്നിവ പ്രാദേശികമായി അസംബിൾ ചെയ്യാനുള്ള തീരുമാനം ബ്രാൻഡ് പ്രഖ്യാപിച്ചിരുന്നു, ഈ പ്രക്രിയയിൽ വില ഗണ്യമായി കുറച്ചിട്ടുമുണ്ട്. ഈ തീരുമാനം ഓർഡറുകൾ 60 ശതമാനം വർധിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 75 ശതമാനം വിൽപ്പന വളർച്ചയോടെ ഡിഫൻഡർ എസ്‌യുവിയുടെ ഡിമാൻഡ് വൻതോതിൽ വർധിച്ചിരിക്കുകയാണ്.

2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 41 ശതമാനം വളർച്ചയും 25 വർഷം ഒന്നാം പാദത്തിൽ 31 ശതമാനം വർധനയും കമ്പനി രേഖപ്പെടുത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഓഫ്‌റോഡര്‍ എസ്‌യുവികളില്‍ ഒന്നാണ് ഡിഫെന്‍ഡര്‍. ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ ഏറ്റവും ജനപ്രിയമായ കാറുകളിലൊന്നാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. പല ബോളിവുഡ് സെലിബ്രിറ്റികള്‍ക്കും ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എസ്‌യുവി സ്വന്തമായുണ്ട്.
ആകര്‍ഷകമായ ഓഫ്-റോഡിംഗ് കഴിവുകള്‍ക്ക് പേരുകേട്ടതാണെങ്കിലും ഏറ്റവും പുതിയ സാങ്കേതികവിദ്യയും കണക്റ്റിവിറ്റി ഫ്രീച്ചറുകളും സജ്ജീകരിച്ച ഇതിന്റെ ക്യാബിനാണ് എസ്‌യുവിയുടെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്ന്. പിവി പ്രോ കണക്റ്റഡ് കാര്‍ ടെക്, മെറിഡിയന്‍ പ്രീമിയം സൗണ്ട് സിസ്റ്റം, ക്ലിയര്‍സൈറ്റ് റിയര്‍ വ്യൂ മിറര്‍, ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫംഗ്ഷനുകള്‍ എന്നിവയ്ക്കൊപ്പം വലിയ 11.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ എന്നിവ ആകര്‍ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.

മികച്ച നിലവാരമുള്ള മെറ്റീരിയലുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ മൂന്ന് ബോഡി സ്റ്റൈലുകളില്‍ ലഭ്യമാണ്. 90 (ഷോര്‍ട്ട് വീല്‍ബേസ്), 110 (സ്റ്റാന്‍ഡേര്‍ഡ് വീല്‍ബേസ്), 130 (ലോംഗ് വീല്‍ബേസ്) എന്നിവയാണവ. ഇതില്‍ ഏത് വേരിയന്റാണ് സോഹം ഷാ തെരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഡിഫെന്‍ഡര്‍ വാങ്ങാന്‍ സാധിക്കും.
518 bhp പവറും 625 Nm ടോര്‍ക്കും പുറത്തെടുക്കാന്‍ ശേഷിയുള്ള 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് എഞ്ചിനാണ് ഒന്നാമത്തേത്. രണ്ടാമത്തെ 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് V8 മില്‍ 626 bhp പവറും 750 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. 3.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് ഇന്‍ലൈന്‍ 6 സിലിണ്ടര്‍ എഞ്ചിന്‍ 296 bhp പവറും 650 Nm ടോര്‍ക്കും നല്‍കുന്നു. അവസാനത്തെ 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ എഞ്ചിന്‍ 296 bhp പവറും 400 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്.
നാല് വീലുകളിലേക്കും പവര്‍ അയക്കുന്ന ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് ഈ എഞ്ചിനുകള്‍ ഇണചേര്‍ത്തിരിക്കുന്നത്. ഇന്ത്യയില്‍ ഈ മോഡലിന്റെ പ്രാരംഭ വില 97 ലക്ഷം രൂപയാണ്. ടോപ് സ്‌പെക്ക് വേരിയന്റിന് 2.30 കോടി രൂപയാണ് വില. എക്സ്-ഷോറൂം വിലകളാണിത്. നിങ്ങൾക്ക് ലാൻഡ് റോവർ ഡിഫൻഡറുമായി എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ട് എങ്കിൽ തീർച്ചയായും കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








